Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടിക കോൺഗ്രസ് പുറത്തുവിട്ടു; 218 സീറ്റുകളിലേക്കുമുള്ള സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത് എഐസിസി

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടിക കോൺഗ്രസ് പുറത്തുവിട്ടു; 218 സീറ്റുകളിലേക്കുമുള്ള സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത് എഐസിസി

ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടിക കോൺഗ്രസ് പുറത്തുവിട്ടു. 218 സീറ്റുകളിലേക്കുമുള്ള സ്ഥാനാർത്ഥിപട്ടിക എഐസിസിയാണ് പുറത്തിറക്കിയത്.

മുഖ്യമന്ത്രി സിദ്ധരാമയ്യ മൈസൂരുവിലെ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്ന് ജനവിധി തേടും. സിദ്ധരാമയ്യ നേരത്തെ മത്സരിച്ചിരുന്ന വരുണ മണ്ഡലത്തിൽ മകൻ ഡോ. യതീന്ദ്രയും ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡിയുടെ മകൾ സൗമ്യ റെഡ്ഡി ജയനഗറിലും സ്ഥാനാർത്ഥികളാകും.

തുംകരുവിലെ കൊരട്ടഗരെയിൽ നിന്നും കെപിസിസി പ്രസിഡന്റ് ജി. പരമേശ്വര മത്സരിക്കും. മലയാളികളായ കെ.ജെ. ജോർജ്, യു.ടി. ഖാദർ എന്നിവർക്കും സീറ്റ് നൽകിയിട്ടുണ്ട്. 225 അംഗ നിയമസഭയിലേക്ക് മെയ് 12-നാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP