Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വോട്ടിങ് രേഖപ്പെടുത്തുന്ന വിവി പാറ്റ് മെഷീൻ കേടാവാൻ സാധ്യതയുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; കൂടുതൽ യന്ത്രങ്ങൾ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തയ്യാറാക്കി വയ്ക്കാൻ തീരുമാനം; ബാലറ്റ് വേണമെന്ന പ്രതിപക്ഷ ആവശ്യത്തിന് പിന്നാലെ ചർച്ചയായി കമ്മിഷന്റെ നിലപാടും

വോട്ടിങ് രേഖപ്പെടുത്തുന്ന വിവി പാറ്റ് മെഷീൻ കേടാവാൻ സാധ്യതയുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; കൂടുതൽ യന്ത്രങ്ങൾ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തയ്യാറാക്കി വയ്ക്കാൻ തീരുമാനം; ബാലറ്റ് വേണമെന്ന പ്രതിപക്ഷ ആവശ്യത്തിന് പിന്നാലെ ചർച്ചയായി കമ്മിഷന്റെ നിലപാടും

ന്യൂഡൽഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ വേണ്ടെന്നും പകരം ബാലറ്റ് വേണമെന്നും പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുന്നതിനിടെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പുതിയ നിർദ്ദേശം ചർച്ചയാകുന്നു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ വിവിപാറ്റ് മെഷീനുകൾ (വോട്ട് രേഖപ്പെടുത്തി നൽകുന്ന മെഷീൻ) കേടാവാൻ സാധ്യതയുണ്ടെന്ന് ആണ് തിരഞ്ഞെടുപ്പ് കമ്മിഷൻ വിലയിരുത്തിയിട്ടുള്ളത്. അതിനാൽ പത്തു ശതമാനം വിവിപാറ്റ് യന്ത്രങ്ങൾ അധികം കരുതിവെക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ തീരുമാനിച്ചു.

പോളിഗ് മെഷീന് ഒപ്പം വോട്ട് രേഖപ്പെടുത്തപ്പെട്ടത് ആർക്കെന്ന് വോട്ടർക്ക് ഉറപ്പുവരുത്താൻ ഇത് രേഖപ്പെടുത്തി നൽകുന്ന യന്ത്രമാണ് വിവി പാറ്റ് മെഷിൻ. ഇതുവരെ പല തിരഞ്ഞെടുപ്പുകളിലും ഇത് ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ പലയിടത്തും ഇവ തകരാർ രേഖപ്പെടുത്തി. അതിനാലാണ് പുതിയ തീരുമാനമെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷനിൽ നിന്നുള്ള നോട്ടീസ് ഉദ്ധരിച്ചുകൊണ്ട് ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വോട്ടിങ് യന്ത്രങ്ങൾ കേടായ സംഭവങ്ങൾ വളരെയെധികം റിപ്പോർട്ടു ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പു കമ്മീഷൻ ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്.

മികച്ച പരിശീലനത്തിലൂടെയും പദ്ധതികളിലൂടെയും തകരാറുകളും കുഴപ്പങ്ങളും പരിഹരിക്കാൻ ശ്രമിച്ചിട്ടും ഇക്കാര്യത്തിൽ ഒരു കുറവ് വന്നിട്ടില്ല. വിവിപാറ്റ് തകരാറിലാവുന്ന സംഭവങ്ങൾ ഒന്നു മുതൽ രണ്ടു ശതമാനം വരെ മാത്രമേ കുറയ്ക്കാൻ സാധിച്ചിട്ടുള്ളുവെന്നും നോട്ടീസിൽ പറയുന്നു. ഈ കുറവുണ്ടായിട്ടും വിവിപാറ്റ് തകരാറിലാവുന്നതിന്റെ നിരക്ക് എട്ട്, ഒമ്പത് ശതമാനമായി മാറിയിരിക്കുകയാണെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടുന്നു. ഇതോടെ ആകെ 17.4 ലക്ഷം വിവിപാറ്റുകൾക്കാണ് തെരഞ്ഞെടുപ്പു കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്. ഒക്ടോബർ 30നു മുന്പ് ഇത് എത്തിക്കണമെന്നാണ് കമ്മീഷൻ ഇവ നിർമ്മിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളോട് നിർദ്ദേശിച്ചിരിക്കുന്നത്.

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടിങ് മെഷീൻ ഉപയോഗിക്കരുതെന്ന ആവശ്യം തൃണമൂൽ ഉൾപ്പെടെ മിക്ക പ്രതിപക്ഷ കക്ഷികളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ സിപിഎം ഇക്കാര്യത്തിൽ വിരുദ്ധ സമീപനമാണ് സ്വീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP