Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രാഷ്ട്രീയ പാർട്ടികളുടെ അംഗീകാരം റദ്ദാക്കാൻ അധികാരം വേണം; കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവരെ പാർട്ടി രൂപീകരിക്കുന്നതിൽ നിന്ന് വിലക്കണം; ഉൾപ്പാർട്ടി ജനാധിപത്യത്തിന് ചട്ടങ്ങളുണ്ടാവണമെന്നും ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷൻ

രാഷ്ട്രീയ പാർട്ടികളുടെ അംഗീകാരം റദ്ദാക്കാൻ അധികാരം വേണം; കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവരെ പാർട്ടി രൂപീകരിക്കുന്നതിൽ നിന്ന് വിലക്കണം; ഉൾപ്പാർട്ടി ജനാധിപത്യത്തിന് ചട്ടങ്ങളുണ്ടാവണമെന്നും ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികളുടെ അംഗീകാരം റദ്ദാക്കാനുള്ള അധികാരം വേണമെന്നത് ഉൾപ്പെടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയ രംഗങ്ങളിൽ സമൂല പരിഷ്‌കരണം ഉണ്ടാവണമെന്ന നിർദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ. കുറ്റകൃത്യങ്ങളിൽപ്പെട്ടവർ രാഷ്ട്രീയ പാർട്ടികൾ രൂപീകരിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിലെത്തിയ ഹർജിയെ പിന്തുണച്ചുകൊണ്ട് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ രംഗത്തെ അപചയങ്ങളെക്കുറിച്ചും കമ്മിഷന്റെ അധികാരങ്ങളെ കുറിച്ചും അഭിപ്രായങ്ങൾ അറിയിച്ചിട്ടുള്ളത്.

നിലവിൽ രാഷ്ട്രീയ പാർട്ടികൾക്ക് അംഗീകാരം നൽകാനുള്ള അധികാരം മാത്രമെ തെരഞ്ഞെടുപ്പ് കമ്മീഷനുള്ളു. അംഗീകാരം റദ്ദാക്കാൻ അധികാരമില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ആ അധികാരവും കമ്മിഷനിൽ നിക്ഷിപ്തമാവണമെന്ന ആവശ്യം ഉന്നയിച്ചിട്ടുള്ളത്.

ഉൾപാർട്ടി ജനാധിപത്യം രാജ്യത്ത് അത്യാവശ്യമാണെന്നും ഇതിനായി ചട്ടങ്ങളും മാർഗ നിർദ്ദേശങ്ങളും രൂപീകരിക്കേണ്ടതുണ്ടെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടുന്നുണ്ട്. അഭിഭാഷകരായ അമിത് ശർമ, അശ്വിനി ഉപാധ്യായ എന്നിവരാണ് കുറ്റാരോപിതാരയവരെ രാഷ്ട്രീയ പാർട്ടി രൂപീകരണത്തിൽ നിന്ന് വിലക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്. കുറ്റവാളികൾ, തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ വിലക്കുള്ളവർ എന്നിവർ രാഷ്ട്രീയ പാർട്ടികൾ രൂപീകരിച്ച് അവസരങ്ങൾ മുതലെടുക്കുന്നതിനെതിരെയാണ് അമിത് ശർമ കോടതിയിലെത്തിയത്.

അശ്വനി ഉപാധ്യായ രാഷ്ട്രീയ പാർട്ടികളിൽ ഉൾപാർട്ടി ജനാധിപത്യം നടപ്പിലാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരം നൽകണമെന്നാവശ്യപ്പെട്ടാണ് സുപ്രീംകോടതിയിലെത്തിയത്.  എന്നാൽ ഈ വിഷയത്തിൽ കേന്ദ്രസർക്കാർ ഇതുവരെ സുപ്രീംകോടതിക്ക് മറുപടി നൽകിയിട്ടില്ല.

ജനപ്രാതിനിധ്യ നിയമത്തിലെ 29 എ വകുപ്പിലാണ് രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ നടപടികളെ കുറിച്ച് പറയുന്നത്. ഇതിലൊരിടത്തും അംഗീകാരം റദ്ദാക്കാനുള്ള അധികാരം തങ്ങൾക്ക് ഉണ്ടെന്ന് പറയുന്നില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. ഭരണഘടനാ ലംഘനം നടത്തുകയോ, രജിസ്ട്രേഷൻ സമയത്ത് സമർപ്പിച്ച കാര്യങ്ങളിൽ വീഴ്ച വരുത്തുകയോ അവ ലംഘിക്കുകയോ ചെയ്താൽ രാഷ്ട്രീയ പാർട്ടികളുടെ അംഗീകാരം റദ്ദാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്ന് 2002 ലെ സുപ്രീം കോടതി ഉത്തരവിൽ പറയുന്നുണ്ടെന്നും കമ്മീഷൻ ചൂണ്ടിക്കാണിക്കുന്നു. അംഗീകാരം നേടാനായി കമ്മീഷനെ കബളിപ്പിക്കുകയോ മറ്റോ ചെയ്തതായി കണ്ടെത്തിയാൽ മാത്രമേ റദ്ദാക്കാൻ കമ്മീഷന് അധികാരമുള്ളുവെന്നും അന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP