Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യാത്രക്കാരിയോട് അശ്ലീല ചോദ്യങ്ങൾ; ഡൽഹി വിമാനത്താവളത്തിൽ എമിഗ്രേഷൻ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

യാത്രക്കാരിയോട് അശ്ലീല ചോദ്യങ്ങൾ; ഡൽഹി വിമാനത്താവളത്തിൽ എമിഗ്രേഷൻ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരിയോട് അശ്ലീല ചോദ്യങ്ങൾ ഉന്നയിച്ച ഇമിഗ്രേഷൻ ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. ഇമിഗ്രേഷൻ അസിസ്റ്റന്റ് വിനോദ് കുമാറിനെയാണ് ഇമിഗ്രേഷൻ ബ്യൂറോ സസ്‌പെൻഡ് ചെയ്തത്.

യുവതിയുടെ അമ്മാവൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മാർച്ച് 18നാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. ബാംഗ്‌ളൂരിൽ നിന്ന് ഡൽഹി വഴി സിംഗപ്പൂരിലേക്ക് പോകാൻ എത്തിയ 37കാരിയോട് വിനോദ് കുമാർ അപമര്യാദയായി പെരുമാറുകയും അശ്ലീല ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തുവെന്നാണ് ആരോപണം. മദ്യപിക്കാറുണ്ടോ? ഭർത്താവ് ജോലിക്ക് പോകുമ്പോൾ അന്യ പുരുഷന്മാരുമായി കിടക്ക പങ്കിടാറുണ്ടോ? എത്ര കുട്ടികളുണ്ട്? കുട്ടികളെ രക്ഷകർത്താക്കൾക്കൊപ്പം വിട്ടിട്ട് അന്യപുരുഷന്മാരുമായി ഉല്ലസിക്കാറുണ്ടോ? എന്നൊക്കെയായിരുന്നു ചോദ്യങ്ങൾ.

സംഭവം വിവാദമായതോടെ ആഭ്യന്തര മന്ത്രാലയം ഇടപെട്ട് ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കുകയായിരുന്നു. യുവതിയുടെ ആരോപണങ്ങൾ അതീവ ഗൗരവമുള്ളതാണെന്നും പരാതി സത്യമാണെന്ന് തെളിഞ്ഞാൽ ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടികൾ സ്വീകരിക്കണമെന്നും ഇമിഗ്രേഷൻ അധികാരികൾക്ക് ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP