Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇഎസ്‌ഐയും ഇപിഎഫും ഗ്രാറ്റുവിറ്റിയും അടങ്ങുന്ന 15 സാമൂഹ്യ സുരക്ഷ പദ്ധതികളും സ്വകാര്യ മേഖലയ്ക്കു തീറെഴുതി കേന്ദ്ര സർക്കാർ; നിർബന്ധിതമായി ജീവനക്കാരിൽ നിന്നും പിഴിയുന്ന പണം അവർക്കെങ്ങിനെ കൊടുക്കാതിരിക്കുമെന്നു ആലോചിക്കുന്നവരെ ഏൽപ്പിക്കുമ്പോൾ അവസാനിക്കുന്നത് സാധാരണക്കാരന്റെ ഏറ്റവും വലിയ അഭയം

ഇഎസ്‌ഐയും ഇപിഎഫും ഗ്രാറ്റുവിറ്റിയും അടങ്ങുന്ന 15 സാമൂഹ്യ സുരക്ഷ പദ്ധതികളും സ്വകാര്യ മേഖലയ്ക്കു തീറെഴുതി കേന്ദ്ര സർക്കാർ; നിർബന്ധിതമായി ജീവനക്കാരിൽ നിന്നും പിഴിയുന്ന പണം അവർക്കെങ്ങിനെ കൊടുക്കാതിരിക്കുമെന്നു ആലോചിക്കുന്നവരെ ഏൽപ്പിക്കുമ്പോൾ അവസാനിക്കുന്നത് സാധാരണക്കാരന്റെ ഏറ്റവും വലിയ അഭയം

മറുനാടൻ മലയാളി ഡസ്‌ക്‌

തിരുവനന്തപുരം: കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ പുതിയ കരടു നിയമ പ്രകാരം തൊഴിലാളി ക്ഷേമ സംവിധാനങ്ങളായ എംപ്ലോയ്‌മെന്റ് പ്രാവിഡന്റ് ഫണ്ട് ഓർഗനൈസേഷെന്റയും (ഇ.പി.എഫ്.ഒ), എംപ്ലോയ്‌മെന്റ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷെന്റയും (ഇ.എസിഐ.സി) സുപ്രധാന ചുമതലകളിലും പ്രവർത്തനങ്ങളിലും സ്വകാര്യ ഇടനിലക്കാരെ ഏർപ്പെടുത്താൻ നീക്കം.

ഇ.പി.എഫ്, ഇ.എസ്‌ഐ സേവനങ്ങൾ കൂടുതൽ വ്യാപകമാക്കാനെന്ന പേരിലാണ് പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലുള്ള പുതിയ സംവിധാനത്തിന് കളമൊരുങ്ങുന്നത്. ഇപിഎഫ്, ഇസ്‌ഐ, ഗ്രാറ്റുവിറ്റി, പ്രസവാനുകൂല്യം, ഖനി, ബീഡി തുടങ്ങിയ മേഖലകളിലുള്ള ക്ഷേമ പദ്ധതികളായ 15 സാമൂഹ്യ സുരക്ഷ പദ്ധതികൾ ഒരൊറ്റ പദ്ധതിയാക്കി മാറ്റുകയാണ്.

ഇ.പി.എഫിൽ അഞ്ച് കോടി അംഗങ്ങളാണുള്ളത്. നിലവിലെ സംവിധാനത്തിലൂടെ ഇത്രയധികം പേർക്ക് കാര്യക്ഷമമായ സേവനം ലഭ്യമാക്കാൻ കഴിയുന്നില്ലെന്ന വാദമാണ് സ്വകാര്യവൽക്കരണ നീക്കങ്ങൾക്ക് ന്യായമായി കേന്ദ്ര തൊഴിൽ മന്ത്രാലയം പറയുന്നത്.

ഇ.പി.എഫ്.ഒയുടെയും ഇ.എസ്‌ഐ.സിയുടെയും ധനകാര്യ ഇടപെടലുകൾ, സേവന-ആനുകൂല്യവിതരണങ്ങൾ, രേഖകൾ സൂക്ഷിക്കൽ തുടങ്ങിയ സുപ്രധാന ഉത്തരവാദിത്തങ്ങളാണ് സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കാനൊരുങ്ങുന്നത്. ഏജൻസികൾക്ക് ആവശ്യമെങ്കിൽ തദ്ദേശീയ സേവനകേന്ദ്രങ്ങളും തുടങ്ങാം.

ഇ.പി.എഫിലടക്കം സ്വകാര്യ ഏജൻസികളുടെ ഇടനില വരുന്നതോടെ തൊഴിലാളികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ വെട്ടിച്ചുരുക്കുമെന്ന ആശങ്കയിലാണ് ട്രേഡ് യൂണിയനുകൾ. ഓൺലൈൻ സംവിധാനം വഴി നിലവിലെ സാേങ്കതിക പ്രശ്‌നങ്ങൾ പരിഹരിക്കാമെന്നിരിക്കെ സ്വകാര്യപങ്കാളിത്തം അനുവദിക്കുന്നത് സംശയാസ്പദമാണ്. പുതിയ സംവിധാനത്തിലൂടെ തൊഴിലാളികളുടെ അധ്വാനത്തിന്റെ വിഹിതത്തിൽ സ്വകാര്യ ഏജൻസികൾക്ക് പങ്കുപറ്റാൻ അവസരമൊരുക്കുകയാണ് കേന്ദ്ര സർക്കാർ.

എന്നാൽ ഇ.പി.എഫിന്റെയും ഇ.എസ്‌ഐയുടെയും സുപ്രധാന പ്രവർത്തനങ്ങളിൽ സ്വകാര്യ ഏജൻസി ഇടപെടലുണ്ടാകില്ലെന്നാണ് അധികൃതർ വിശദീകരിക്കുന്നത്. ആദ്യം െൈകവച്ചത് ഇഎസ്‌ഐയിൽ ഫലം ചികിത്സ നിഷേധം.

എന്നാൽ ഇ.എസ്‌ഐ അംഗങ്ങൾക്ക് സൂപ്പർ സ്‌പെഷാലിറ്റി ആശുപത്രികൾ ചികിത്സാആനുകൂല്യം നൽകുന്നതിന് കേന്ദ്രം പുതിയ വ്യവസ്ഥകൾ ഏർപ്പെടുത്തിയത് സമീപകാലത്താണ്. രോഗം നിർണയിക്കുന്നതിന് തൊട്ടുമുമ്പുള്ള രണ്ട് വർഷത്തിൽ 178 ഹാജർ പൂർത്തിയാക്കുന്നവർക്കേ ആനുകൂല്യം നൽകേണ്ടതുള്ളൂവെന്ന വ്യവസ്ഥ തൊഴിലാളികൾക്ക് ഇരുട്ടടിയായിരുന്നു.

കശുവണ്ടി പോലുള്ള സീസണൽ വ്യവസായമേഖലകളിൽ പണിയെടുക്കുന്നവരെയാണ് പുതിയ തീരുമാനം പ്രതികൂലമായി ബാധിച്ചത്. തൊഴിലാളികൾക്ക് യാതൊരു അധികാരവുമില്ലാത്ത ഫാക്ടറി അടച്ചിടലോ തൊഴിൽദിനങ്ങളുടെ കുറേവാ പോലുള്ള കാരണങ്ങളാലും ചികിത്സ നിഷേധിക്കപ്പെടുകയാണ്. രോഗാവസ്ഥയും അവശതയുമെല്ലാം കാരണം ചികിത്സാആനുകൂല്യത്തിനുള്ള ഹാജറിന് പരിഗണിക്കുന്ന രണ്ട് വർഷം ഒരുപേക്ഷ തൊഴിലാളിക്ക് പൂർണമായി ജോലിക്കെത്താൻ കഴിയണമെന്നില്ല.

ഇതൊന്നും ഇ.എസ്‌ഐ കോർപറേഷൻ പരിഗണിക്കുന്നില്ല. ഇ.എസ്‌ഐയുടെ കീഴിലെ സൂപ്പർ സ്‌പെഷാലിറ്റി ആശുപത്രികൾക്ക് പുറമേ ഇ.എസ്‌ഐ എംപാനൽ ചെയ്ത സ്വകാര്യ സൂപ്പർ സ്‌പെഷാലിറ്റി ആശുപത്രികളും ഹാജർ എണ്ണത്തിന്റെ പേരിൽ തൊഴിലാളികൾക്കുനേരെ വാതിലടക്കുകയാണ്.

ഇതിലൂടെ കനത്ത പ്രതിസന്ധിയിലാകുന്നത് പാവപ്പെട്ട തൊഴിലാളികൾ ആണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP