Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജമ്മു കാശ്മീരിലെ അനന്ത്‌നഗറിൽ സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടി; രണ്ട് ഭീകരർ കൊല്ലപ്പെട്ടു

ജമ്മു കാശ്മീരിലെ അനന്ത്‌നഗറിൽ സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടി; രണ്ട് ഭീകരർ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്‌നാഗിൽ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഭീകരർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച അർദ്ധരാത്രിയോടെ ഡൂരുവിലാണ് ഏറ്റുമുട്ടലുണ്ടായത്. കൂടുതൽ ഭീകരർ ഒളിച്ചിരിപ്പുണ്ടോയെന്ന് അറിയുന്നതിനായി തിരച്ചിൽ തുടരുകയാണ്.

അനന്ത്‌നാഗ് പൊലീസും 19 രാഷ്ട്രീയ റൈഫിൾസും സിആർപിഎഫും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഭീകരർ ഒളിച്ചിരിക്കുന്നതായി കണ്ടെത്തിയതെന്ന് പൊലീസ് വക്താവ് അറിയിച്ചു. ഭീകരരിൽനിന്ന് എകെ 47 തോക്കുകളും ഗ്രനേഡുമടക്കമുള്ള ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയിട്ടുണ്ട്.

കുപ്വാരയിൽ അഞ്ചു സുരക്ഷ ഉദ്യോഗസ്ഥരും ഭീകരരും കൊല്ലപ്പെട്ട ആക്രമണത്തിനു രണ്ടു ദിവസത്തിനുശേഷം നടക്കുന്ന ഏറ്റുമുട്ടലാണിത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP