Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാർത്തി ചിദംബരത്തിന്റെ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്; കേന്ദ്രത്തിന്റെ പക പോക്കൽ രാഷ്ട്രീയമെന്നു പി ചിദംബരം; താനാണു ലക്ഷ്യമെങ്കിൽ തനിക്കെതിരെ നടപടി എടുക്കണമെന്ന് മുൻകേന്ദ്രമന്ത്രി

കാർത്തി ചിദംബരത്തിന്റെ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്; കേന്ദ്രത്തിന്റെ പക പോക്കൽ രാഷ്ട്രീയമെന്നു പി ചിദംബരം; താനാണു ലക്ഷ്യമെങ്കിൽ തനിക്കെതിരെ നടപടി എടുക്കണമെന്ന് മുൻകേന്ദ്രമന്ത്രി

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന്റെ സ്ഥാപനങ്ങളിൽ ആദായ നികുതിവകുപ്പിന്റെ റെയ്ഡ്. പരിശോധന നടത്തിയത് കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ പകപോക്കലെന്നു പി ചിദംബരം ആരോപിച്ചു.

കേന്ദ്രസർക്കാർ പകവീട്ടൽ രാഷ്ട്രീയം കളിക്കുകയാണ്. തന്നെയാണ് കേന്ദ്രം ലക്ഷ്യമിടുന്നതെങ്കിൽ തനിക്കെതിരെയാണ് നടപടി സ്വീകരിക്കേണ്ടത്. അല്ലാതെ സ്വന്തമായി ബിസിനസ് നടത്തുന്ന രാഷ്ട്രീയക്കാരല്ലാത്ത മകന്റെ സുഹൃത്തുക്കളോടല്ലെന്നും ചിദംബരം പറഞ്ഞു.

എൻഫോഴ്‌സ്‌മെന്റ് അധികൃതർ കാർത്തി ചിദംബരത്തിന്റെ ചെന്നൈയിലുള്ള രണ്ട് സ്ഥാനപങ്ങളിലാണ് ഇന്ന് റെയ്ഡ് നടത്തിയത്. ഇതാണ് ചിദംബരത്തെ ചൊടിപ്പിച്ചത്. കേന്ദ്രസർക്കാരിന്റെ എന്തു പകപോക്കൽ നടപടിയും നേരിടാൻ താനും തന്റെ കുടുംബവും സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. എൻഫോഴ്‌സ്‌മെന്റ് അധികൃതർ റെയ്ഡ് നടത്തിയത് പ്രൊഫഷണലായി പ്രവർത്തിക്കുന്ന കമ്പനികൡലാണ്. ഇതിന് അധികൃതർക്ക് മുന്നിൽ മറുപടി പറയാൻ കഴിയും. എന്നാൽ എന്തിനാണ് ഇതെല്ലാം തന്റെ മകനുമായി ബന്ധിപ്പിക്കുന്നതെന്നും ചിദംബരം ചോദിച്ചു. റെയ്ഡിനെ തന്റെ മകനുമായി ബന്ധിപ്പിച്ച് അപകീർത്തിപ്പെടുത്താനുള്ള ശ്രമം അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ധനകാര്യ മന്ത്രാലയത്തിന് കീഴിൽ ആദായ നികുതി വകുപ്പുമായി തർക്കത്തിലുള്ള ഒരു ഉദ്യോഗസ്ഥനാണ് സർക്കാരിനോടൊപ്പം ചേർന്ന് റെയ്ഡ് നടത്തുന്നത്. നേരത്തെ താൻ ധനമന്ത്രിയായിരിക്കെ അയാൾ തന്നെ സമീപിച്ച് അനുകൂലമായ നടപടിയെടുക്കണമെന്ന് അപേക്ഷിച്ചിരുന്നെങ്കിലും താൻ അത് തള്ളിയിരുന്നു. ഇപ്പോൾ ഭരണമാറ്റം ഉണ്ടായപ്പോൾ തന്റെ അധികാരം ദുരുപയോഗം ചെയ്യാനുള്ള അവസരമായി ഈ ഉദ്യോഗസ്ഥൻ ഇതിനെ ഉപയോഗിക്കുകയാണെന്നും ചിദംബരം കുറ്റപ്പെടുത്തി.

കാർത്തിയുടെ പങ്കാളിത്തത്തോടെ തുടങ്ങിയ അഡ്വെന്റേജ് സ്ട്രാറ്റജിക് കൺസൾട്ടിങ് എന്ന കമ്പനിയിലാണ് ആദായ നികുതി വകുപ്പ് ഇന്ന് റെയ്ഡ് നടത്തിയത്. എയർസെൽ മാക്‌സിസ് കേസിൽ കഴിഞ്ഞ ഓഗസ്റ്റിൽ ഈ കമ്പനിയുടെ രണ്ട് ഡയറക്ടർമാരെ എൻഫോഴ്‌സ്‌മെൻ അധികൃതർ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും കള്ളപ്പണം വെളുപ്പിച്ചു ന്നെ കുറ്റം ചുമത്തുകയും ചെയ്തിരുന്നു. എയർസെൽ മാക്‌സിസുമായി ഈ റണ്ട് കമ്പനികളും 200 കോടിയുടെ അനധികൃത പണമിടപാട് നടത്തിയെന്നാണ് ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP