Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വൃക്കരോഗിയായ ജേഷ്ഠന് വേണ്ടി സ്വന്തം ഉയിരു നൽകി; എഞ്ചിനിയറിങ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തത് സഹോദരന് വൃക്ക പകരാൻ; മൃതദേഹം കണ്ടെത്തിയത് ചീഞ്ഞളിഞ്ഞ നിലയിൽ; ജീവൻ നൽകിയിട്ടും ശ്രമം വിജയം കണ്ടില്ല

വൃക്കരോഗിയായ ജേഷ്ഠന് വേണ്ടി സ്വന്തം ഉയിരു നൽകി; എഞ്ചിനിയറിങ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തത് സഹോദരന് വൃക്ക പകരാൻ; മൃതദേഹം കണ്ടെത്തിയത് ചീഞ്ഞളിഞ്ഞ നിലയിൽ; ജീവൻ നൽകിയിട്ടും ശ്രമം വിജയം കണ്ടില്ല

മറുനാടൻ ഡെസ്‌ക്‌

വഡോദര: സഹോദരസ്‌നേഹത്തിന്റെ പല തരത്തിലുള്ള പ്രകടഭാവങ്ങൾ കണ്ടിട്ടുണ്ട്. എന്നാൽ കൂടപ്പിറപ്പിന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി സ്വന്തം ജീവിതം മരണത്തിന് നൽകിയ സഹോദര സ്‌നേഹം നാം കണ്ടിട്ടുണ്ടാകില്ല. അത്തരത്തിലൊരു സംഭവനമാണ് ഗുജറാത്തിലെ വഡോരയിൽ കഴിഞ്ഞദിവസം നടന്നത്. വൃക്ക രോഗിയായ ജോഷ്ഠന് വൃക്കനൽകാനായി അനുജൻ ആത്മഹത്യ ചെയ്യുകയായിരുന്നുയ ഗുജറാത്തിലെ വഡോര സ്വദേശി പത്തൊമ്പതുകാരനായ നൈതിക് കുമാർ തണ്ഡലാണ് സ,ഹോദരന്റെ രോഗ ചികിത്സക്കായി ആത്മഹത്യ ചെയ്തത്. രുപത്തിനാലുകാരനായ ഇയാളുടെ സഹോദരൻ രണ്ടു വൃക്കകളും തകരാറിലായി ഡയാലിസിസിന് വിധേയനായി വരികയായിരുന്നു.

ജേഷ്ഠന്റെ ജീവൻ നിലനിർത്താൻ വേണ്ടി എഞ്ചിനിയറിങ് വിദ്യാർത്ഥിയായ നൈതിക്ക് ഹോസ്റ്റൽ മുറിയിലാണ് ആത്മഹത്യ ചെയ്തത്. ബാബ്‌റിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ രണ്ടാം വർഷ എൻജീയറിങ് വിദ്യാർത്ഥിയായിരുന്നു. നൈതിക്. സഹോദരന്റെ ജീവനയായി ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ കുറിപ്പെഴുതി വെച്ചതിനു ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു. എന്നാൽ ജീവൻകളഞ്ഞ നൈതിക്കിന്റെ ശ്രമം സഹോദരന് ഉപകരിച്ചില്ല എന്നതുമാണ് ദാരുണമായ മറ്റൊരു സംഭവം. ശനിയാഴ്ച കണ്ടെത്തിയ മൃതദേഹം ചീഞ്ഞളിഞ്ഞതോടെ ജേഷ്ഠനായി നൽകിയ മൃതദേഹം പാഴാകുകയായിരുന്നു.


മൃതദേഹത്തിനൊപ്പം കണ്ടെത്തിയ ആത്മഹത്യാകുറിപ്പിൽ നിന്നാണ് മരണത്തിനു പിന്നിലെ കാരണം അറിഞ്ഞത്. വൃക്കകൾ ജ്യേഷ്ഠന് നൽകുകയും മറ്റ് അവയവങ്ങൾ അർഹരായവർക്കും നൽകണമെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. മരിച്ച് 36 മണിക്കൂറുകൾക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP