ഏറ്റവും കൂടുതൽ വായനക്കാരുള്ള ഇംഗ്ലീഷ് പത്രമായി ടൈംസ് ഓഫ് ഇന്ത്യ; രണ്ടാം സ്ഥാനത്ത് ഹിന്ദുസ്ഥാൻ ടൈംസ് എത്തിയപ്പോൾ മൂന്നാമതായി ദ ഹിന്ദു; ഇന്ത്യയിലെ ഏറ്റവും കൂടുതൽ വായനക്കാരുള്ള അഞ്ച് ഇംഗ്ലീഷ് പത്രങ്ങളിൽ മൂന്നു സ്ഥാനവും ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്
January 19, 2018 | 12:56 PM IST | Permalink

സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഏറ്റവും കൂടുതൽ വായനക്കാരുള്ള ഇംഗ്ലീഷ് പത്രമെന്ന കിരീടം വീണ്ടും ടൈംസ് ഓഫ് ഇന്ത്യക്കു സ്വന്തം. ഇന്ത്യൻ റീഡർഷിപ്പ് നടത്തിയ സർവ്വെയിലാണ് 1.3 കോടി വായനക്കാരോടെ ടൈംസ് ഓഫ് ഇന്ത്യ മുന്നിലെത്തിയിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്.
രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്ന ഹിന്ദുസ്ഥാൻ ടൈംസ് (68.47 ലക്ഷം) മൂന്നാമത്തെ സ്ഥാനത്തെത്തിയിരിക്കുന്നത് ദ ഹിന്ദു (53 ലക്ഷം) എന്നീ പത്രങ്ങളാണ്. ഇവയിൽ നിന്നും ഒരുപാടു മുന്നിലെക്കു കുതിച്ചിരിക്കുകയാണ് ടൈംസ് ഓഫ് ഇന്ത്യ.
നാലും അഞ്ചും സ്ഥാനങ്ങളിൽ എത്തിയിരിക്കുന്നത് ടൈംസ് ഓഫ് ഇന്ത്യയുടെ തന്നെ ഭാഗങ്ങളായ എക്കണോമിക് ടൈംസും(31.03) മുംബൈ മിററും(18.13) ആണ്. ഇന്ത്യയിലെ ഏറ്റവും കൂടുതൽ വായനക്കാരുള്ള അഞ്ച് ഇംഗ്ലീഷ് പത്രങ്ങളിൽ മൂന്നു സ്ഥാനവും ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിനു തന്നെയാണ്.
