Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇപിഎഫ് പെൻഷൻ പദ്ധതിയിൽ അംഗങ്ങളായവർക്ക് ഉയർന്ന പെൻഷൻ ലഭിക്കാൻ അവസരമൊരുങ്ങി; ഇനി തുക പലിശസഹിതം പെൻഷൻ ഫണ്ടിലേക്ക് മാറ്റി ഇനി ഉയർന്ന ശമ്പളത്തിന്റെതോതിൽ പെൻഷൻ വാങ്ങാം

ഇപിഎഫ് പെൻഷൻ പദ്ധതിയിൽ അംഗങ്ങളായവർക്ക് ഉയർന്ന പെൻഷൻ ലഭിക്കാൻ അവസരമൊരുങ്ങി; ഇനി തുക പലിശസഹിതം പെൻഷൻ ഫണ്ടിലേക്ക് മാറ്റി ഇനി ഉയർന്ന ശമ്പളത്തിന്റെതോതിൽ പെൻഷൻ വാങ്ങാം

ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇ.പി.എഫ്.) പെൻഷൻ പദ്ധതിയിൽ അംഗങ്ങളായവർക്ക് ഉയർന്ന പെൻഷൻ ലഭിക്കാൻ അവസരമൊരുങ്ങി. യഥാർഥ ശമ്പളത്തിന് ആനുപാതികമായി പ്രൊവിഡന്റ് ഫണ്ടിലേക്ക് നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ അതിന്റെ 8.33 ശതമാനം തുക പലിശസഹിതം പെൻഷൻ ഫണ്ടിലേക്ക് മാറ്റി ഇനി ഉയർന്ന ശമ്പളത്തിന്റെതോതിൽ പെൻഷൻ വാങ്ങാം.

സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തൊഴിൽമന്ത്രാലയം ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. ഇതുമായി ബന്ധപ്പെട്ട് വിശദമായ നിർദ്ദേശം ഇനി പ്രൊവിഡന്റ് ഫണ്ട് അധികൃതർ പുറത്തിറക്കും. നിലവിൽ 6500 രൂപയുടെ ശമ്പളപരിധി കണക്കാക്കിയാണ് പെൻഷൻ നൽകുന്നത്. മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവനുസരിച്ച്്, 6500 രൂപയ്ക്ക് മേലുള്ള യഥാർഥ ശമ്പളത്തിന്റെ മുഴുവൻ വിഹിതവും ഇ.പി.എഫിലേക്ക് അടച്ചിട്ടുള്ള തൊഴിലാളികൾക്ക് മാത്രമേ അതിന്റെ 8.33 ശതമാനം പെൻഷൻ ഫണ്ടിലേക്ക് മാറ്റാനുള്ള 'ഓപ്ഷൻ' നൽകാൻ സാധിക്കൂ. ഓപ്ഷൻ നൽകുന്നതിന് 2005 വരെ നൽകിയിരുന്ന കാലാവധി എടുത്തുകളഞ്ഞു.

മുഴുവൻ തുക അടച്ചിട്ടുള്ളവർക്ക് ഇനിയും ഓപ്ഷൻ നൽകാം. 8.33 ശതമാനം മാറ്റുന്നതിന് തൊഴിലുടമയും തൊഴിലാളിയും സംയുക്തമായി 'ഓപ്ഷൻ' നൽകണം. 6500 രൂപയ്ക്ക് ആനുപാതികമായ വിഹിതമേ തൊഴിലാളി പി.എഫിലേക്ക് അടച്ചിട്ടുള്ളൂവെങ്കിൽ ഇനി മുൻകാലപ്രാബല്യത്തോടെ ഉയർന്ന ശമ്പളത്തിന്റെ വിഹിതം അടയ്ക്കാനാവില്ല. 2014 വരെ പി.എഫ്. പെൻഷൻ പദ്ധതിയിൽ അംഗങ്ങളായവർക്കേ പുതിയ ഉത്തരവിന്റെ പ്രയോജനം ലഭിക്കൂ.

പി.എഫ്. ആനുകൂല്യത്തിനുള്ള ശമ്പളപരിധി 6500 രൂപയിൽനിന്ന് 15,000 രൂപയായി ഉയർത്തിയത് 2014-ലാണ്. അതേത്തുടർന്ന് 2014 സെപ്റ്റംബർ ഒന്നിന് പെൻഷൻ പദ്ധതിയിൽ ഭേദഗതികൊണ്ടുവന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP