Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അഫ്ഗാനിസ്ഥാനിലെ സ്റ്റേഡിയത്തിൽ സ്‌ഫോടനം; എട്ടു പേർ മരിച്ചു; നിരവധിയാളുകൾക്ക് പരിക്കേറ്റു

അഫ്ഗാനിസ്ഥാനിലെ സ്റ്റേഡിയത്തിൽ സ്‌ഫോടനം; എട്ടു പേർ മരിച്ചു; നിരവധിയാളുകൾക്ക് പരിക്കേറ്റു

ജലാലാബാദ്: അഫ്ഗാനിസ്ഥാനിലെ കിഴക്കൻ നഗരമായ ജലാലാബാദിലെ സ്പോർട്സ് സ്റ്റേഡിയത്തിലുണ്ടായ സ്ഫോടനത്തിൽ എട്ടു പേർ മരിക്കുകയും നിരവധിയാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. വെള്ളിയാഴ്ച രാത്രിയായിരുന്നു സ്ഫോടനമുണ്ടായത്.

ഒന്നിലധികം സ്ഫോടനങ്ങളുണ്ടായതായും റോക്കറ്റുകൾ ഉപയോഗിച്ചാണ് ആക്രമണമുണ്ടായതെന്നും അതിൽ അമ്പതിലധികം ആളുകൾക്ക് പരിക്കേറ്റുവെന്നും പ്രവശ്യ കൗൺസിൽ അംഗം സൊഹ്റാബ് ക്വാദെരി പറഞ്ഞു.

എന്നാൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സ്റ്റേഡിയത്തിൽ ക്രിക്കറ്റ് മത്സരം കാണുവാൻ എത്തിയവരാണ് ആക്രമണത്തിന് ഇരയായത്.

കഴിഞ്ഞ ദിവസം പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന നാങ്കർഹറിലുണ്ടായ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടിരുന്നു. ഐഎസ്, താലിബാൻ ശക്തി കേന്ദ്രങ്ങളിൽ സുരക്ഷാ വീഴ്ച വരുത്തിയെന്ന് പറഞ്ഞ് കഴിഞ്ഞ ആഴ്ച പ്രവശ്യാ ഗവർണറെ സർക്കാർ പുറത്താക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP