Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രോഗക്കിടക്കയിലും കർമ്മ നിരതയായ സുഷമ്മയ്ക്ക് അടുത്തയാഴ്ച വൃക്കമാറ്റി വയ്ക്കൽ ശസ്ത്രക്രിയ; ബന്ധുക്കളിൽ നിന്ന് കിഡ്‌നി സ്വീകരിക്കാൻ തീരുമാനിച്ച് വിദേശകാര്യമന്ത്രി

രോഗക്കിടക്കയിലും കർമ്മ നിരതയായ സുഷമ്മയ്ക്ക് അടുത്തയാഴ്ച വൃക്കമാറ്റി വയ്ക്കൽ ശസ്ത്രക്രിയ; ബന്ധുക്കളിൽ നിന്ന് കിഡ്‌നി സ്വീകരിക്കാൻ തീരുമാനിച്ച് വിദേശകാര്യമന്ത്രി

ന്യൂഡൽഹി: ഗുരുതര വൃക്ക തകരാറിനെ തുടർന്ന് ചികിൽസയിലുള്ള കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് അടുത്തയാഴ്ച ശസ്ത്രക്രിയ നടക്കുമെന്ന് ഡൽഹിയിലെ എയിംസ് ആശുപത്രി സൂചന നൽകി. വിദേശകാര്യമന്ത്രിക്ക് കിഡ്‌നി നൽകാൻ തയ്യാറായി നിരവധി പേർ ആശുപത്രിയെ സമീപിച്ചിട്ടുണ്ട്. എന്നാൽ ബന്ധുക്കളിൽ നിന്ന് കിഡ്‌നി സ്വീകരിക്കുന്നതിനാണ് സാധ്യതയെന്നും ആശുപത്രി അറിയിച്ചു.

സുഷമാ സ്വരാജ് തന്നെയാണ് ട്വിറ്ററിലൂടെ രോഗവിവരം പുറത്തുവിട്ടത്. ഇതോടെ നിരവധി പേർ കിഡ്‌നി നൽകാൻ സന്നദ്ധരായെത്തി. സോഷ്യൽ മീഡിയയിലും ഇത് പ്രതിഫലിച്ചു. വൃക്ക മാറ്റിവെയ്ക്കലിനുള്ള പരിശോധനകളെല്ലാം ഇപ്പോൾ പൂർത്തിയായിക്കഴിഞ്ഞു. ശസ്ത്രക്രിയയ്ക്ക് സുഷമ്മ പൂർണ്ണ സജ്ജയാണ്. അടുത്ത അഴ്ചയിൽ ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

നവംബർ 7ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സുഷമയെ നിരവധി തവണ ഡയാലിസിസിന് വിധേയയാക്കി. രോഗവിവരം ട്വിറ്ററിൽ കുറിച്ചതിന് പിന്നാലെ വൃക്ക നൽകാൻ തയ്യാറായി നിരവധി പേർ ട്വീറ്റു ചെയ്തു. ആയിരക്കണക്കിന് പേരാണ് സുഷമാ സ്വരാജിന് രോഗം മാറാൻ ആശംസകൾ നേർന്നത്. രോഗക്കിടക്കയിലും പ്രവാസികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ സുഷമ പ്രത്യേകം ശ്രദ്ധിച്ചു.

എൻഡിഎ മന്ത്രിസഭയിലെ ഏറ്റവും മികച്ച മന്ത്രിയെന്ന നിലയിലും പ്രവാസികളുടെ പ്രശ്‌നങ്ങൾ അതിവേഗം പരിഹരിക്കുന്നതിലെ മികവിലും ജനങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട മന്ത്രിയാണ് സുഷമ. സുഷമയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് എയിംസ് അധികൃതർ വ്യക്തമാക്കി. നാളുകളായുള്ള പ്രമേഹം ആണ് വൃക്കകളെ ബാധിച്ചത്.

എയിംസിലെ കാർഡിയോ തൊറാസിക് സെന്ററിൽ ഡോ. ബൽറാം ഐരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചികിത്സ ഏറ്റെടുത്തിരിക്കുന്നത്. 20 വർഷത്തിലേറെയായി പ്രമേഹത്തിന് ചികിത്സയിലാണ്. കടുത്ത ന്യൂമോണിയ ബാധയെ തുടർന്ന് ഏപ്രിലിൽ എയിംസിൽ പ്രവേശിക്കപ്പെട്ട സുഷമ മാസങ്ങൾക്ക് ശേഷമാണ് ആരോഗ്യം വീണ്ടെടുത്തത്. ഇതിന് പിന്നാലെ പ്രമേഹം കൂടിയതോടെ വൃക്കകളുടെ സ്ഥിതി മോശമായി. ഈ സാഹചര്യത്തിലാണ് വൃക്ക മാറ്റിവയ്ക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP