Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഒളിക്യാമറയിൽ കുടുങ്ങിയ സംഭവം: അറസ്റ്റിലായ ഫാബ് ഇന്ത്യയിലെ നാലു ജീവനക്കാർക്കും ജാമ്യം

കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഒളിക്യാമറയിൽ കുടുങ്ങിയ സംഭവം: അറസ്റ്റിലായ ഫാബ് ഇന്ത്യയിലെ നാലു ജീവനക്കാർക്കും ജാമ്യം

പനാജി: പ്രമുഖ വസ്ത്ര വിതരണ ബ്രാൻഡായ ഫാബ് ഇന്ത്യയുടെ ഗോവയിലെ ഷോറൂമിലെ ട്രയൽ റൂമിൽ കേന്ദ്ര മാനവശേഷി മന്ത്രി സ്മൃതി ഇറാനി ഒളിക്യാമറ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ ഫാബ് ഇന്ത്യയിലെ നാല് ജീവനക്കാർക്ക് ഗോവ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. അയ്യായിരം രൂപയുടെ ജാമ്യത്തിലാണ് ഇവരെ വിട്ടത്. ഗോവ വിട്ടു പോകരുതെന്നും തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കരുതെന്നും ഇവരോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

കാൻഡോലിം എന്ന സ്ഥലത്തെ കടയിൽ നിന്നാണ് കേന്ദ്ര മാനവശേഷി മന്ത്രി സ്മൃതി ഇറാനിയാണ് കഴിഞ്ഞ ദിവസം ഒളിക്യാമറ പിടികൂടിയത്. മന്ത്രി നൽകിയ പരാതിയെ തുടർന്ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും ഔട്ട്‌ലെറ്റ് സീൽ ചെയ്യുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് കാൻഡോലിമിലെ ഫാബ് ഇന്ത്യ സ്റ്റോറിന്റെ വനിതാ മാനേജർ കോടതിയെ സമീപിച്ചിട്ടുണ്ട്. സംഭവത്തിൽ ഫാബ്ഇന്ത്യ അധികൃതരെ ഗോവ പൊലീസ് ചോദ്യം ചെയ്‌തേക്കും.

ഇത് വളരെ നിർഭാഗ്യകരമായ സംഭവമാണന്നും ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തത് മനപ്പൂർവ്വമാണോ അല്ലയോ എന്ന് കണ്ടെത്തണമെന്നും മുഖ്യമന്ത്രി ലക്ഷ്മികാന്ത് പാർസേകർ പറഞ്ഞു. എന്നാൽ മോഷണം തടയാനായി കടയിൽ വച്ചിരുന്ന ക്യാമറയാണതെന്നും അത് ഒളികാമറ ആയിരുന്നില്ലെന്നുമാണ് അഭിഭാഷകർ കോടതിയിൽ വാദിച്ചത്.

മന്ത്രിയുടെ പരാതിയിലാണ് പൊലീസ് കടയുടമയ്ക്കും മാനേജർക്കും എതിരേ കേസെടുത്തത്. പൊലീസ് വസ്ത്രവ്യാപാരസ്ഥാപനം മുദ്രവച്ചു. ക്യാമറ നിരീക്ഷിക്കുന്ന ചുമതലയിലുള്ളവർക്കെതിരെ കേസെടുത്തു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ബംഗളൂരുവിൽ ബിജെപി ദേശീയ നിർവാഹക സമിതിയോഗത്തിൽ പങ്കെടുക്കുന്ന ഗോവ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പർസേകർ പറഞ്ഞു. കസ്റ്റഡിയിലെടുത്ത നാല് പേരും ഫാബ് ഇന്ത്യയിലെ ജീവനക്കാരാണ്. ഇവരുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. കട ഉടയമയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന.

കുടുംബത്തിനൊപ്പം രണ്ടു ദിവസം ചെലവഴിക്കാൻ ഗോവയിൽ എത്തിയതായിരുന്നു സ്മൃതി. കടയിൽ നിന്ന് വസ്ത്രങ്ങൾ തിരഞ്ഞെടുത്ത ശേഷം ധരിച്ച് നോക്കാനായി ട്രയൽ റൂമിലേക്ക് കയറിയപ്പോൾ ചെറിയൊരു ദ്വാരം കണ്ടു. സൂക്ഷിച്ചു നോക്കിയപ്പോൾ അതിൽ കാമറ വച്ചിരിക്കുന്നത് കണ്ടെത്തുകയായിരുന്നു. ഉടൻ വിവരം ഭർത്താവും ബിസിനസുകാരനുമായ സുബിൻ ഇറാനിയെ വിളിച്ചറിയിച്ചു. സുബിൻ വിവരം ഗോവയിലെ ബിജെപി എംഎ!ൽഎ മൈക്കേൽ ലോബോയ്ക്ക് കൈമാറി. ലോബ പൊലീസുമായി വസ്ത്രക്കടയിലെത്തി പരിശോധന നടത്തി കാമറ കണ്ടെത്തി. ഒട്ടേറെപ്പേരുടെ അർദ്ധനഗ്‌ന ദൃശ്യങ്ങൾ കാമറയിൽ പതിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

ലോബോ അറിയിച്ചതനുസരിച്ചു സ്ഥലത്തെത്തിയ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണവും തുടങ്ങി. ഇതുസംബന്ധിച്ചു നാലുപേരെ പിടികൂടിയിട്ടുണ്ട്. ഒളിക്യാമറയിലെ റിക്കോർഡിങ് പരിശോധിച്ചപ്പോൾ പലരും വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തിയതായി കണ്ടെത്തി. ദൃശ്യങ്ങൾ ആരോ തൽസമയം കണ്ടുകൊണ്ടിരുന്നതായും സംശയമുണ്ട്. ഷോറൂം മാനേജർ അവധിയിലുമായിരുന്നു. സ്മൃതി ഇറാനി പൊലീസ് സ്‌റ്റേഷനിൽ ചെന്നു മൊഴി നൽകിയിട്ടുണ്ട്. നാലുമാസം മുൻപാണ് ഇവിടെ ക്യാമറ സ്ഥാപിച്ചത്. ക്യാമറയിൽ നിന്നുള്ള ദൃശ്യങ്ങൾ മാനേജരുടെ ഓഫിസിലെ കംപ്യൂട്ടറിൽ റിക്കോർഡ് ചെയ്യപ്പെടുന്നുണ്ടായിരുന്നു. ട്രയൽ റൂമിൽ പലരും വസ്ത്രം മാറ്റുന്ന ദൃശ്യങ്ങൾ ഇങ്ങനെ റിക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് എസ്‌പി (നോർത്ത്) ഉമേഷ് ഗാവോൺകർ പറഞ്ഞു. ക്യാമറ പരിശോധിച്ചപ്പോൾ ഇത്തരം ദൃശ്യങ്ങൾ കണ്ടെന്നും അദ്ദേഹം പറഞ്ഞു.

നാലു മാസം മുമ്പാണ് മുറിയിൽ കാമറ സ്ഥാപിച്ചതെന്ന് കടയിലെ ജീവനക്കാർ ചോദ്യം ചെയ്യലിൽ പറഞ്ഞു. മാനേജരുടെ ഓഫീസിലെ കമ്പ്യൂട്ടറിലാണ് ദൃശ്യങ്ങൾ ശേഖരിച്ചിരുന്നത്. മാനേജരെ കുറിച്ച് ചോദിച്ചപ്പോൾ അവധിയിലാണെന്ന മറുപടിയാണ് ജീവനക്കാർ നൽകിയത്. ഇയാൾ മുങ്ങിയെന്നാണ് സൂചന. കാമറയും കമ്പ്യൂട്ടറും കസ്റ്റഡിയിലെടുത്തു. സ്മൃതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ്, സ്ത്രീത്വത്തെ അപമാനിക്കൽ വകുപ്പ് പ്രകാരം പ്രഥമ വിവര റിപ്പോർട്ട് ഫയൽ ചെയ്തിട്ടുണ്ട്.

എന്നാൽ വസ്ത്രം മാറുന്ന മുറിയിലല്ല ക്യാമറ ഉണ്ടായിരുന്നതെന്നും വസ്ത്രം മാറുന്ന മുറിയിലുള്ള ദൃശ്യങ്ങൾ ക്യാമറയ്ക്കു പകർത്താനാവില്ലെന്നും ഫാബ്ഇന്ത്യ മാനേജിങ് ഡയറക്ടർ വില്യം ബിസെൽ പറഞ്ഞു. വസ്ത്രങ്ങളുടെ മോഷണം തടയാനായി കടയ്ക്കുള്ളിൽ ക്യാമറ വയ്ക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഗോവയിൽ പല സ്ഥാപനങ്ങളിലും വസ്ത്രം മാറുന്ന മുറികളിൽ ക്യാമറ വെക്കാറുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിയുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരുടെ സ്ഥിതിയെന്താണെന്ന് ചിന്തിക്കണമെന്നും പാർട്ടി വക്താവ് ദുർഗാ ദാസ് കാമത്ത് പ്രതികരിച്ചു.

സ്മൃതി ഇറാനി അസാന്നിധ്യത്തിലും ബിജെപി നിർവാഹക സമിതി വേളയിൽ ചർച്ചാവിഷയമായി എന്നതാണ് വസ്തുത. നിർവാഹക സമിതി അംഗമല്ലാത്തതിനാൽ യോഗത്തിൽ പങ്കെടുക്കാതെ ഗോവയിൽ അവധിയാഘോഷിക്കുമ്പോഴാണ് വസ്ത്രവ്യാപാരസ്ഥാപനത്തിലെ ഒളിക്യാമറ പിടികൂടി സ്മൃതി വാർത്തയിൽ നിറഞ്ഞത്. മുൻ നടിയും മോഡലുമായ സ്മൃതി, 1998ലെ മിസ് ഇന്ത്യ മൽസരത്തിൽ പങ്കെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP