Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോദിയുടെ ഡിജിറ്റൽ ഇന്ത്യക്ക് റെയിൽവേയുടെ കൈയടി; മൊബൈൽ വഴി പ്ലാറ്റ്‌ഫോം ടിക്കറ്റും റിസർവേഷൻ ഇല്ലാത്ത ടിക്കറ്റും എടുക്കുന്ന രീതി മുംബൈയിൽ പരീക്ഷിക്കുന്നു; പേപ്പർ ടിക്കറ്റിന് പകരം എസ്.എം.എസ് മതിയാകും

മോദിയുടെ ഡിജിറ്റൽ ഇന്ത്യക്ക് റെയിൽവേയുടെ കൈയടി; മൊബൈൽ വഴി പ്ലാറ്റ്‌ഫോം ടിക്കറ്റും റിസർവേഷൻ ഇല്ലാത്ത ടിക്കറ്റും എടുക്കുന്ന രീതി മുംബൈയിൽ പരീക്ഷിക്കുന്നു; പേപ്പർ ടിക്കറ്റിന് പകരം എസ്.എം.എസ് മതിയാകും

ന്ത്യ മുഴുവൻ ഡിജിറ്റലാകുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌നത്തിന് റെയിൽവേയുടെ ആദരം. പ്ലാറ്റ്‌ഫോം ടിക്കറ്റുകളും റിസർവേഷൻ ഇല്ലാത്ത ടിക്കറ്റുകളും മൊബൈൽ ഫോണിലൂടെ ബുക്ക് ചെയ്യാൻ സഹായിക്കുന്ന പരീക്ഷണം റെയിൽവേ ആരംഭിക്കുന്നു. തുടക്കമെന്ന നിലയിൽ മുംബൈയിലെ സബർബൻ സ്റ്റേഷനുകളിലും ന്യൂഡൽഹിയിലെ ഹസ്രത്ത് നിസ്സാമുദീൻ സ്റ്റേഷനിലുമാകും ഈ പരിപാടി നടപ്പാക്കുക.

ദിവസവും 75 ലക്ഷത്തോളം പേർ യാത്ര ചെയ്യുന്ന മുംബൈ സബർബൻ മേഖലയിലെ സ്റ്റേഷനുകളിൽ തിരക്ക് കുറയ്ക്കുകയെന്നതാണ് റെയിൽവേ ഈ മൊബൈൽ ആപ്പിലൂടെ ലക്ഷ്യമിടുന്നത്. പേപ്പർ ടിക്കറ്റുകൾക്ക് പകരം എസ്എംഎസ് സന്ദേശങ്ങൾ മതിയെന്നത് റിസർവേഷൻ കൗണ്ടറുകളിലെ തിരക്ക് ഗണ്യമായി കുറയ്ക്കും. പ്ലാറ്റ്‌ഫോം ടിക്കറ്റിനായി ദീർഘനേരം ക്യൂ നിൽക്കേണ്ട കാര്യവും ഇതോടെ ഇല്ലാതാകും.

മോദിയുടെ ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമാകാനുള്ള ശ്രമമാണ് ഇതിലൂടെ റെയിൽവേ നടത്തുന്നതെന്ന് പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ട് കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. വീട്ടിലിരുന്ന് തന്നെ ടിക്കറ്റ് എടുത്തശേഷം യാത്ര ചെയ്യാമെന്ന സൗകര്യമാണ് യാത്രക്കാർക്ക് ഇതിലൂടെ കൈവരുക. പശ്ചിമ റെയിൽവേയിലും ഉത്തര റെയിൽവേയിലും പേപ്പർലെസ് സീസൺ ടിക്കറ്റ് സംവിധാനവും നിലവിൽ വന്നു.

കറൻസി നോട്ടോ നാണയമോ കാർഡോ ഉപയോഗിച്ച് സ്വയം പ്രവർത്തിക്കാവുന്ന ടിക്കറ്റ് വെൻഡിങ് മെഷിനുകളും ഈ മേഖലയിലെ സ്റ്റേഷനുകളിൽ നിലവിൽവന്നു. സുരേഷ് പ്രഭു തന്റെ ബജറ്റ് പ്രസംഗത്തിൽ വാഗ്ദാനം ചെയ്ത കാര്യങ്ങളാണ് ഇതൊക്കെ. തീവണ്ടികളുടെ സമയക്രമവും യാത്രാ വിവരങ്ങളും തത്സമയം അറിയാൻ സഹായിക്കുന്ന ഐഒഎസ് ആപ്പും ഇതോടൊപ്പം മന്ത്രി ഉദ്ഘാടനം ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP