Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ വോട്ട് പിടിക്കാൻ സാക്ഷാൽ വിരാട് കോലി എത്തുമെന്ന് പോസ്റ്റർ; സംഭവം വിശ്വസിച്ച് റാലിക്കെത്തിയ നാട്ടുകാർ കണ്ടത് `പാവങ്ങളുടെ കോലിയെ`; തെരഞ്ഞെടുപ്പ് റാലിയിൽ ആളെക്കൂട്ടാൻ മാരക ടെക്‌നിക്ക് പ്രയോഗിച്ച സ്ഥാനാർത്ഥിയെ പരിഹസിച്ച് സോഷ്യൽ മീഡിയ

പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ വോട്ട് പിടിക്കാൻ സാക്ഷാൽ വിരാട് കോലി എത്തുമെന്ന് പോസ്റ്റർ; സംഭവം വിശ്വസിച്ച് റാലിക്കെത്തിയ നാട്ടുകാർ കണ്ടത് `പാവങ്ങളുടെ കോലിയെ`; തെരഞ്ഞെടുപ്പ് റാലിയിൽ ആളെക്കൂട്ടാൻ മാരക ടെക്‌നിക്ക് പ്രയോഗിച്ച സ്ഥാനാർത്ഥിയെ പരിഹസിച്ച് സോഷ്യൽ മീഡിയ

മുംബൈ:തെരഞ്ഞെടുപ്പ് പ്രചരണത്തിന് വ്യത്യസ്ഥമായ മാർഗങ്ങൾ രാഷ്ട്രീയ പാർട്ടികൾ പ്രയോഗിക്കുന്നത് സാധാരണമാണ്. സിനിമാ താരങ്ങളും ഗായകരുമൊക്കെ പ്രചാരണത്തിന് എത്താറുമുണ്ട്. എന്നാൽ മഹാരാഷ്ട്രയിൽ സംഭവിച്ചത് ഒരൽപ്പം ഭയാനകമായ വെർഷനായി പ്പോയെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.തെരഞ്ഞെടുപ്പ് കാലത്ത് വിജയിക്കാൻ് വോട്ടു പിടിക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി മുഖ്യാതിഥിയായി എത്തും എന്ന പ്രഖ്യാപനം നടത്തി പ്രചരണവും നടത്തി. എന്നാൽ പകരം വന്നതോ കോലിയുടെ ഡ്യൂപ്പും.

മഹാരാഷ്ട്രയിലെ ഷിരൂരിലെ രാമലിംഗ ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിനാണ് നാട്ടുകാരുടെ കണ്ണിൽ പൊടിയിടാനുള്ള സംഭവം നടന്നത്. മെയ് 25ന്റെ റാലിയിൽ വിരാട് കോഹ്ലി മുഖ്യാതിഥിയായി എത്തും എന്നായിരുന്നു ആളെക്കൂട്ടാനുള്ള പ്രഖ്യാപനം. സ്ഥാനാർത്ഥിയായ വിത്തൻ ഗണപത് ഗവാതെയുടെ ചിത്രത്തിനൊപ്പം കോഹ്ലിയുടെ ചിത്രവും ഫ്‌ളക്‌സിൽ അടിച്ചിരുന്നു.

എന്തൊക്കെയായലും നാട്ടുകാർ വളരെ സന്തോഷത്തിലായിരുന്നു. പോസ്റ്ററും കൂടി കണ്ടപ്പോൾ കോഹ്ലി മുഖ്യാതിഥിയായി എത്തും എന്ന് അവർ ഉറപ്പിക്കുകയും ചെയ്തു. അങ്ങനെ സ്ഥാനാർത്ഥി നാട്ടുകാരെ നിരാശരാക്കിയില്ല. വാഗ്ദാനം നിറവേറ്റുക തന്നെ ചെയ്യും എന്ന അർത്ഥത്തിൽ കോഹ്ലിക്ക് പകരം ആർക്കും കണ്ടാൽ മനസ്സിലാകാത്ത അസ്സലൊരു ഡ്യൂപ്പിനെ കൊണ്ടുവരികയും ചെയ്തു. ഇപ്പോൾ കോഹ്ലിയുടെ അപരൻ സോഷ്യൽ മീഡിയയിൽ താരമായി മാറിയിരിക്കുകയാണ്. താരത്തെ കൊണ്ട് വരുമെന്ന പറഞ്ഞ് വോട്ട് ചോദിച്ച് പറ്റിച്ച സ്ഥാനാർത്ഥിക്ക് പകരം ഡ്യൂപ്പിന് വോട്ട് ചെയ്യും എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന കമ്മന്റുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP