Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉണർന്നെണീക്കുമ്പോൾ ഭൂമിക്കടിയിലേക്ക് താഴ്ന്നു പോകുമോ? ഉത്തരാഖണ്ഡിലെ ഗ്രാമവാസികൾക്ക് നെഞ്ചിൽ തീയാണ്.. ഒരു ഗ്രാമം ദിവസവും ഭൂമിയിലേക്ക് താഴുന്നു

ഉണർന്നെണീക്കുമ്പോൾ ഭൂമിക്കടിയിലേക്ക് താഴ്ന്നു പോകുമോ? ഉത്തരാഖണ്ഡിലെ ഗ്രാമവാസികൾക്ക് നെഞ്ചിൽ തീയാണ്.. ഒരു ഗ്രാമം ദിവസവും ഭൂമിയിലേക്ക് താഴുന്നു

റാഞ്ചി: ഉണർന്നെണീക്കുമ്പോൾ സർവവും ഭൂമിക്കടിയിലേക്ക് താഴ്ന്നുപോകുമോ എന്ന ആശങ്കയിലാണ് ഉത്തരാഖണ്ഡിലെ ഒരു ഗ്രാമവാസികൾ. രുദ്രപ്രയാഗ് ജില്ലയിൽ മന്ദാകിനി നദിക്കരയിലുള്ള സെമി എന്ന ഗ്രാമമാണ് ഭൂമിയിലേക്ക് താഴ്ന്നുപോയിക്കൊണ്ടിരിക്കുന്നത്. വീടുകളിൽ വിള്ളൽ വീണും റോഡുകൾ താഴ്ന്നും ഈ ഗ്രാമം ഭൂമിക്കടിയിലേക്ക് താഴ്ന്നുകൊണ്ടിരിക്കുകയാണ്.

ഇതിനകം പത്തുകുടുംബങ്ങളെങ്കിലും ഗ്രാമത്തിൽനിന്ന് സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറിത്താമസിച്ചുകഴിഞ്ഞു. നാൽപതോളം കുടുംബങ്ങൾ ഇപ്പോഴും കനത്ത ആശങ്കയിൽ കഴിയുന്നു. ഇതിൽത്തന്നെ പല വീടുകളിലും ആളുകൾക്ക് ഉറക്കമില്ലാത്ത ദിവസങ്ങളാണ്. ഓരോദിവസവും അവർ ഉറക്കമുണരുന്നത് വിണ്ടുകീറിയ ഭിത്തകൾ കണ്ടുകൊണ്ടാണ്.

കഴിഞ്ഞ നാലഞ്ചുമാസത്തിനിടെയാണ് ഈ പ്രതിഭാസം സെമി ഗ്രാമത്തിൽ വെളിപ്പെടുതുടങ്ങിയത്. ഇതിനകം ഒന്നരക്കിലോമീറ്ററോളം സ്ഥലം ഒരടിയോളം താഴേയ്ക്ക് ഇരുന്നുകഴിഞ്ഞതായി ഗ്രാമവാസികൾ പറയുന്നു. മന്ദാകിനി നദിയുടെ വശങ്ങൾ ഇടിയുന്നതുകൊണ്ടാണ് സെമി ഗ്രാമം താഴുന്നതെന്ന റിപ്പോർട്ട് ഒരുവർഷം മുമ്പുതന്നെ വിദഗ്ദ്ധർ ജില്ലാ അധികൃതർക്ക് നൽകിയിട്ടുണ്ട്. എന്നാൽ, ഇപ്പോഴും ഗ്രാമവാസികളുടെ ആശങ്ക ദൂരീകരിക്കാൻ അധികൃതർക്കായിട്ടില്ല.

അടുത്തവർഷത്തെ മൺസൂൺ കാലത്ത് ഇവിടെ ജനങ്ങളെ താമസിപ്പിക്കാൻ അനുവദിക്കുന്നത് അത്യന്തം അപകടകരമായിരിക്കുമെന്ന് രുദ്രപ്രയാഗ് ജില്ലാ മജിസ്‌ട്രേറ്റ് രാഘവ് ലാംഗർ പറഞ്ഞു. പ്രദേശം മുഴുവൻ ഇടിഞ്ഞുതാഴുന്നതിനാൽ, ഇവിടെയുള്ള ജനങ്ങളെ അടുത്ത മഴക്കാലത്തിന് മുമ്പ് സുരക്ഷിതമായ സ്ഥലത്തേയ്ക്ക് മാറ്റിത്താമസിപ്പിക്കണമെന്ന് അദ്ദേഹം നിർദ്ദേശം നൽകിയിട്ടുണ്ട്.

2013-ൽ ഉത്തരാഖണ്ഡിനെയാകെ ഉലച്ച വെള്ളപ്പൊക്കത്തെ തുടർന്ന് സെമി ഗ്രാമവാസികളെ സുരക്ഷിതമായ സ്ഥലത്തേയ്ക്ക് മാറ്റിപ്പാർപ്പിക്കണമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. അന്നത്തെ വെള്ളപ്പൊക്കത്തിനുശേഷം ഗ്രാമത്തിലെ 23 കുടുംബങ്ങളുടെ വീടുകൾ വാസയോഗ്യമല്ലെന്ന് കണ്ടെത്തിയിരുന്നു. ഇവർക്ക് നഷ്ടപരിഹാരം നൽകി സുരക്ഷിതമായ സ്ഥലത്തേയ്ക്ക് മാറ്റാനാണ് തീരുമാനിച്ചെങ്കിലും, ഒരുവർഷം കഴിഞ്ഞിട്ടും ഇതിനുള്ള നടപടികളായില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP