Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ജോലി ഭാരത്താൽ നെട്ടോട്ടം ഓടി തലസ്ഥാനത്തെ കുടുംബ കോടതി ജീവനക്കാർ; ഏഴ് മാസംകൊണ്ട് ഫയൽ ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 1830; മുൻ വർഷങ്ങളിലെ കെട്ടിക്കിടക്കുന്ന കേസുകൾ ആറായിരത്തോളം

ജോലി ഭാരത്താൽ നെട്ടോട്ടം ഓടി തലസ്ഥാനത്തെ കുടുംബ കോടതി ജീവനക്കാർ;  ഏഴ് മാസംകൊണ്ട് ഫയൽ ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 1830;  മുൻ വർഷങ്ങളിലെ കെട്ടിക്കിടക്കുന്ന കേസുകൾ ആറായിരത്തോളം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തലസ്ഥാനത്തെ കുടുംബ കോടതിയിൽ ജനുവരി ഒന്നു മുതൽ ഓഗസ്റ്റ് ആറ് വരെ ഫയൽ ചെയ്യപ്പെട്ട കേസുകൾ 1830 എണ്ണം.ജീവനക്കാരുടെ കുറവ് മൂലം കേസ് ഫയലുകൾ കെട്ടിക്കിടന്നും ഫയലുകൾ ദിനംപ്രതി കുന്നുകൂടുകയാണ്. മൂന്ന് വർഷങ്ങളിലെ തീർപ്പാകാതെ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം ആറായിരമാണ്. വേണ്ടത്ര ജീവനക്കാരില്ലാത്തതിനാൽ നിലവിലുള്ള ജീവനക്കാർക്ക് അമിത ജോലിയാണ് ചെയ്യേണ്ടി വരുന്നത്. കേസുകളുടെ ബാഹുല്യം മൂലം ജോലി ഭാരത്താൽ ജീവനക്കാർ നെട്ടോട്ടമോടുകയാണ്. ഇത് പരിഹരിക്കാൻ വേണ്ടത്ര ജീവനക്കാരെ നിയമിക്കാനും നടപടി വൈകുകയാണ്.

മറ്റ് കോടതികളിൽ നിന്നും വർക്ക് അറേഞ്ച്‌മെന്റിൽ വന്നവർ പലരും മാതൃസ്ഥാപനത്തിലേക്ക് സ്ഥലമാറ്റം കിട്ടുന്ന ദിനവും കാത്ത് പ്രാർത്ഥനയിൽ കഴിയുകയാണ്. അപ്രകാരം മാതൃ സ്ഥാപനത്തിലേക്ക് സ്ഥലംമാറ്റം ലഭിച്ച ഒരു യു.ഡി.ക്ലാർക്ക് തന്റെ സന്തോഷം സഹപ്രവർത്തകരോടും പരിചയക്കാരായ അഭിഭാഷകരോടും പങ്കുവെയ്ക്കാനും മറന്നില്ല. വിസ്താരം സെക്ഷനിലെ ജീവനക്കാരാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്. ജീവനക്കാരുടെ എണ്ണക്കുറവാണ് പ്രധാന വെല്ലുവിളി.

വിവാഹമോചനം, ദാമ്പത്യ ബന്ധം പുനഃസ്ഥാപിച്ചു കിട്ടൽ, സ്ത്രീധനത്തുകയും സ്വർണാഭരണങ്ങളും മറ്റും തിര്യെ ലഭിക്കൽ, ഭാര്യക്കും മക്കൾക്കും ഉള്ള ജീവനാംശം, ഓഹരി പങ്ക് വെക്കൽ, ജപ്തി, ഇൻജംഗ്ഷൻ, വിവാഹം അസാധുവായി പ്രഖ്യാപിക്കൽ, കുട്ടികളുടെ കസ്റ്റഡി , കുട്ടികളെ വിദ്യാലയത്തിൽ ചെന്ന് സന്ദർശിക്കൽ തുടങ്ങിയ കേസുകൾ എന്നിവയാണ് കുടുംബകോടതി പ്രധാനമായും പരിഹരിക്കുന്നത്.

കേസുകളുടെ ബാഹുല്യം കുടുംബ ബന്ധങ്ങൾ ശിഥിലമാകുന്നതിന്റെ സൂചനയാണ് നൽകുന്നത്. ചില ഭാര്യാ ഭർത്താക്കന്മാർ വീറും വാശിയും തീർക്കാൻ കുടുബ കോടതിയിൽ കേസ് ഫയൽ ചെയ്യുന്നു. ഒത്തുതീർപ്പാകാവുന്ന നിസാര വഴക്കുകൾ പോലും ചില ദമ്പതികൾ കോടതിയിലേക്ക് വലിച്ചിഴയ്ക്കുന്നുണ്ട്. ഇതോടെ കോടതിയിൽ കുന്നുകൂടുന്ന കേസുകൾക്ക് കണക്കുകളില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP