Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എന്നെയൊരു ഐഎഎസുകാരി ആക്കാനായിരുന്നു അച്ഛന്റെ മോഹം; അതു യാഥാർഥ്യമാക്കുകയാണ് ജീവിത ലക്ഷ്യം; ജീവിതത്തോട് പൊരുതാനുറച്ച് ആം ആദ്മി റാലിക്കിടെ ആത്മഹത്യ ചെയ്ത കർഷകന്റെ മകൾ മേഘ

എന്നെയൊരു ഐഎഎസുകാരി ആക്കാനായിരുന്നു അച്ഛന്റെ മോഹം; അതു യാഥാർഥ്യമാക്കുകയാണ് ജീവിത ലക്ഷ്യം; ജീവിതത്തോട് പൊരുതാനുറച്ച് ആം ആദ്മി റാലിക്കിടെ ആത്മഹത്യ ചെയ്ത കർഷകന്റെ മകൾ മേഘ

ന്യൂഡൽഹി: അച്ഛന്റെ ചിതയിലെരിഞ്ഞ തീ കനലായി മേഘയുടെ മനസിൽ പടർന്നു കഴിഞ്ഞു. കണ്ണുകളിൽ നിന്ന് ഒഴുകുന്ന കണ്ണീരിനെ തടയാൻ സാധിക്കുന്നില്ലെങ്കിലും അവളുടെ നെഞ്ചിൽകത്തുന്ന കനലിനെ കെടുത്താൻ ഈ കണ്ണീരിന് പക്ഷേ ആവില്ല. ആം ആദ്മി പാർട്ടി റാലിക്കിടെ ആത്മഹത്യ ചെയ്ത ഗജേന്ദ്ര സിംഗിന്റെ മകൾ മേഘയ്ക്ക് ഇനി അച്ഛന്റെ സ്വപ്‌നം യാഥാർഥ്യമാക്കണമെന്ന ഒറ്റ ലക്ഷ്യമേയുള്ളൂ. അച്ഛൻ പോയതോടെ അമ്മയുടെ രണ്ട് സഹോദരങ്ങളുമടങ്ങുന്ന കുടുംബത്തിന്റെ അത്താണിയാണീ പതിനേഴുകാരി.
കേന്ദ്രസർക്കാരിന്റെ ഭൂമി ഏറ്റെടുക്കൽ ഓർഡിനെൻസിനെതിരേ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌റിവാളിന്റെ നേതൃത്വത്തിൽ ജന്തർ മന്ദറിൽ ആം ആദ്മി പാർട്ടി നടത്തിയ പ്രതിഷേധ റാലിക്കിടെയാണ് രാജസ്ഥാൻ ദൗസ സ്വദേശിയായ നാല്പത്തിമൂന്നുകാരനായ ഗജേന്ദ്ര സിങ് മരത്തിൽ തൂങ്ങിമരിക്കുന്നത്.

അച്ഛൻ ഇനി തിരിച്ചുവരില്ലെന്ന് അറിയാം. ഞാനൊരു ഐഎഎസുകാരിയാകണമെന്നതായിരുന്നു അച്ഛന്റെ മോഹം. അതു യാഥാർഥ്യമാക്കുകയാണ് ഇനിയെന്റെ ലക്ഷ്യം. തന്റെ പഠനകാര്യങ്ങളിൽ അച്ഛൻ ഏറെ ശ്രദ്ധാലുവായിരുന്നുവെന്നും പഠിച്ച് നല്ല നിലയിലെത്തണമെന്നുമായിരുന്നു അച്ഛൻ ഉപദേശിച്ചിരുന്നുവെന്നും  ബിരുദ വിദ്യാർത്ഥിയായ മേഘ പറയുന്നു. രാജസ്ഥാനിൽ തന്നെ ഒരു ഐഎഎസ് ഓഫീസറായി പേരെടുക്കണമെന്ന് അച്ഛൻ എപ്പോഴും പറയുമായിരുന്നുവെന്നും മേഘ ഓർക്കുന്നു.

ബിവായ് സ്വകാര്യ സ്‌കൂളിൽ പഠിക്കുന്ന പതിനൊന്നുകാരനായ ധീരേന്ദ്രയ്ക്കും ഏഴു വയസുകാരനായ രാഘവേന്ദ്രയ്ക്കും തണലായി ചേച്ചി മേഘയുണ്ടാകുമെന്ന വിശ്വാസം മാത്രമേയുള്ളൂ ഇനി. കുടുംബത്തിന് സംഭവിച്ച ദുരന്തത്തോട് മേഘ പൊരുത്തപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും അമ്മ ഹേമ ഞെട്ടലിൽ നിന്നും ഇതുവരെ വിമുക്തയായിട്ടില്ല. മുറിയിൽ നിന്നു പുറത്തിറങ്ങാൻ പോലും കൂട്ടാക്കാതെ കഴിയുകയാണ് ഗജേന്ദ്രസിംഗിന്റെ ഭാര്യ. ഗ്രാമത്തിന്റെ സ്വച്ഛതയിൽ ജീവിച്ചു പോന്ന ഇളയകുട്ടികൾക്ക് അച്ഛന്റെ മരണം ഏൽപ്പിച്ച ആഘാതത്തോടൊപ്പം തങ്ങളുടെ സ്വകാര്യ ജീവിതം താറുമാറായ അന്ധാളിപ്പ് വിട്ടുമാറുന്നില്ല.

ഗജേന്ദ്രസിംഗിന്റെ കുടുംബത്തോടൊപ്പം തന്നെ അയൽവാസികളും ദുഃഖത്തിൽ പങ്കുചേർന്നു. ദിവസങ്ങളായി ഇവിടുള്ള മിക്ക കുടുംബങ്ങളും ആഹാരം കഴിച്ചിട്ട്. ഗജേന്ദ്രയ്ക്ക് ഇങ്ങനെയൊരു ദുർഗതി വന്നതിൽ ഏറെ ഖിന്നരാണ് ഗ്രാമവാസികളും. പണ്ടുമുതലേ രാഷ്ട്രീയ താത്പര്യമുള്ള ആളായിരുന്നു ഗജേന്ദ്രസിങ് എന്നാണ് സുഹൃത്തുകൾ പറയുന്നത്. വാർത്തകളിൽ വരുകയെന്നത് ഗജേന്ദ്രസിംഗിന്റെ ആഗ്രഹം. ബാൻഡിക്യു മണ്ഡലത്തിൽ നിന്ന് സമാജ് വാദി പാർട്ടിയുടെ ടിക്കറ്റിൽ രണ്ടു തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP