Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

റാലിക്കിടെ കർഷന്റെ ആത്മഹത്യ: എഎപി നേതാക്കളെ ചോദ്യം ചെയ്തു

ന്യൂഡൽഹി: പ്രതിഷേധ റാലി നടത്തുന്നതിന് ഇടയിൽ ഡൽഹിയിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അഞ്ച് ആം ആദ്മി പ്രവർത്തകരെ പൊലീസ് ചോദ്യം ചെയ്തു. മുതിർന്ന എ.എ.പി നേതാവ് സഞ്ജയ് സിങ്, അഷിഷ് ഖെയ്താൻ, കുമാർ വിശ്വാസ്, പഞ്ചാബ് എംപി ഭഗ്‌വത് മാൻ, നീരജ് കുമാർ എന്നിവരെയാണ് പൊലീസ് ചോദ്യം ചെയ്തത്. കഴിഞ്ഞ ഏപ്രിൽ 22ന് ഗജേന്ദ്ര സിങ് എന്ന കർഷകൻ എ.എ.പി റാലിക്കിടയിൽ മരത്തിൽ കയറി തൂങ്ങിമരിക്കുകയായിരുന്നു. ഭൂമി ഏറ്റെടുക്കൽ നിയമത്തിന് എതിരെയായിരുന്നു കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധ മാർച്ച്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP