Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നീരവ് മോദി വാങ്ങിയ ഭൂമി ഞങ്ങളുടേതാണെന്ന് അവകാശപ്പെട്ട് കൃഷിയിറക്കാൻ പിടിച്ചെടുത്ത് മഹാരാഷ്ട്രയിലെ കർഷകർ; എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലെടുത്ത കൃഷിയിടം ട്രാക്ടറുകൾ കൊണ്ടുവന്ന് ഉഴുതുമറിച്ചു; ആവേശം വിതറിയ ലോംഗ് മാർച്ചിന് ശേഷം മഹാരാഷ്ട്രയിൽ പുതിയ നീക്കങ്ങളുമായി കൃഷിക്കാർ

നീരവ് മോദി വാങ്ങിയ ഭൂമി ഞങ്ങളുടേതാണെന്ന് അവകാശപ്പെട്ട് കൃഷിയിറക്കാൻ പിടിച്ചെടുത്ത് മഹാരാഷ്ട്രയിലെ കർഷകർ; എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലെടുത്ത കൃഷിയിടം ട്രാക്ടറുകൾ കൊണ്ടുവന്ന് ഉഴുതുമറിച്ചു; ആവേശം വിതറിയ ലോംഗ് മാർച്ചിന് ശേഷം മഹാരാഷ്ട്രയിൽ പുതിയ നീക്കങ്ങളുമായി കൃഷിക്കാർ

മുംബൈ: പഞ്ചാബ് ബാങ്കിനെ പറ്റിച്ച് കോടികൾ തട്ടിയെടുത്ത നീരവ് മോദിയുടെ ഭൂമി രാജ്യത്തെ ജനങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന പ്രഖ്യാപനവുമായി കർഷകർ. മഹാരാഷ്ട്ര അഹമ്മദ് നഗറിലുള്ള നിമോയുടെ 125 ഏക്കർ ഭൂമി രാജ്യത്തിന് വേണ്ടി ഞങ്ങൾ തിരിച്ചുപിടിക്കും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കർഷകർ. തങ്ങളുടെ പക്കൽ നിന്ന് നീരവ് മോദിയുടെ സ്ഥാപനം ചുളുവിലയ്ക്ക് ഈ ഭൂമി തട്ടിയെടുക്കുകയായിരുന്നു എന്ന ഈ പ്രഖ്യാപനത്തോടെ ഇന്നലെ ഇരുന്നൂറോളം കർഷകരാണ് നീരവ് മോദിയുടെ ഭൂമിയിലെത്തി നിലം ഉഴുതത്.

അടുത്തിടെ സിപിഎമ്മിന്റെ ദേശീയ കർഷക സംഘടനയായ കിസാൻ സഭയുടെ നേതൃത്വത്തിൽ വൻ ജനമുന്നേറ്റ മാർച്ച് കർഷകർ നടത്തിയിരുന്നു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ മാർച്ച് വലിയ വിജയവുമായി. എല്ലാ രാഷ്ട്രീയ പാർട്ടികളിലും പെട്ട കർഷകർ ബിജെപി സർക്കാരിനെതിരെ നടന്ന സമരത്തിൽ അണിനിരന്നു. കർഷകരുടെ ആവശ്യങ്ങൾ മുഖ്യമന്ത്രി ഫ്ട്‌നാവിസിന് അംഗീകരിക്കേണ്ടിയും വന്നു. ഇത്തരത്തിൽ ദേശീയ തലത്തിൽ തന്നെ സമരം ചർച്ചയായി. ദിവസങ്ങൾ നീണ്ട ലോംഗ് മാർച്ച് സംസ്ഥാനത്തെ കർഷകരിൽ പുത്തനുണർവാണ് ഉണ്ടാക്കിയത്. ഇത്തരത്തിൽ ആവേശമുൾക്കൊണ്ട കർഷകരാണ് നീരവ് മോദിയുടെ ഭൂമി പിടിച്ചെടുത്ത് കൃഷിയിറക്കാൻ എത്തിയിട്ടുള്ളത്.

125 ഏക്കറിലും ഉടൻ കൃഷി തുടങ്ങാനാണ് കർഷകരുടെ തീരുമാനം. പഞ്ചാബ് നാഷണൽ ബാങ്ക് (പി.എൻ.ബി) തട്ടിപ്പുകേസിലെ പ്രതിയായ നീരവ് മോദി വളരെ കുറഞ്ഞ വിലയ്ക്കാണ് തങ്ങളുടെ ഭൂമി ഏറ്റെടുത്തതെന്ന് കർഷകർ ആരോപിക്കുന്നു. ഏക്കറിന് 15,000 രൂപ നൽകിയാണ് നീരവ് മോദിയുടെ സ്ഥാപനം കർഷകരുടെ ഭൂമി ഏറ്റെടുത്തതെന്ന് അഭിഭാഷകയും സാമൂഹ്യ പ്രവർത്തകയുമായ കർഭാരി ഗാവ്ലി വാർത്താ ഏജൻസിയോട് പറഞ്ഞു.

ഈ പ്രദേശത്ത് കർഷകരിൽനിന്ന് ഏറ്റെടുക്കുന്ന ഭൂമിക്ക് ഏക്കറിന് 20 ലക്ഷംരൂപ സർക്കാർ നഷ്ടപരിഹാരം നൽകുന്നുണ്ട്. ഈ സ്ഥാനത്താണ് ചുളുവിലയ്ക്ക് കർഷകരെ മുതലെടുത്ത് നീരവ് മോദിയുടെ സ്ഥാപനം സ്ഥാനത്താണിതെന്ന് അവർ കൂട്ടിച്ചേർത്തു. നീരവ് മോദിയുടെ ഫയർസ്റ്റാർ കമ്പനിക്കുവേണ്ടിയാണ് ഭൂമി ഏറ്റെടുത്തത്. ബി.എൻ.ബി തട്ടിപ്പിനുശേഷം നീരവ് മോദി രാജ്യം വിട്ടതിനെത്തുടർന്ന് ഈ ഭൂമി അടക്കമുള്ളവ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുത്തിരുന്നു. ഇപ്പോൾ കർഷകർ തങ്ങൾ നീരവിന്റെ സ്ഥാപനത്തിന് വിറ്റ ഭൂമി തിരിച്ചുപിടിക്കുമെന്ന് പ്രഖ്യാപിച്ചത് സർക്കാരിന് തലവേദനയായിട്ടുണ്ട്. കർഷകരുടെ പ്രക്ഷോഭത്തിനിടെ അക്രമ സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. വരും ദിവസങ്ങളിൽ കർഷകർക്ക എതിരെ എന്തു നടപടി സ്വീകരിക്കുമെന്നത് സർക്കാരിന് തലവേദന ആയേക്കുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP