Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ദേശീയ ഗാനാലാപനത്തിനിടെ ഫാറൂഖ് അബ്ദുള്ളയുടെ ഫോൺവിളി; വിഘടനവാദികളോടാണോ സംസാരമെന്നു ചോദിച്ച് ബിജെപി; സംഭവം ബംഗാളിൽ മമതയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ; മാപ്പുപറഞ്ഞ് മുൻ കാശ്മീർ മുഖ്യമന്ത്രി

ദേശീയ ഗാനാലാപനത്തിനിടെ ഫാറൂഖ് അബ്ദുള്ളയുടെ ഫോൺവിളി; വിഘടനവാദികളോടാണോ സംസാരമെന്നു ചോദിച്ച് ബിജെപി; സംഭവം ബംഗാളിൽ മമതയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ; മാപ്പുപറഞ്ഞ് മുൻ കാശ്മീർ മുഖ്യമന്ത്രി

ന്യൂഡൽഹി: ദേശീയ ഗാനാലാപനം നടക്കുന്നതിനിടെ നാഷണൽ കോൺഫറൻസ് നേതാവും മുൻ ജമ്മു കാശ്മീർ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ളയുടെ ഫോൺ സംഭാഷണം. സംഭവം വിവാദമായതോടെ ഫാറൂഖ് അബ്ദുള്ള മാപ്പു പറഞ്ഞു. താങ്കൾ ആ സമയത്ത് വിഘടനവാദികളുമായി സംസാരിക്കുകയായിരുന്നോ എന്ന ചോദ്യമുയർത്തി ബിജെപിയും രംഗത്തുവന്നതോടെ സംഭവം വിവാദമായി.

ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി ചുമതലയേൽക്കുന്ന ചടങ്ങിലായിരുന്നു വിവാദ സംഭവമുണ്ടായത്. മമതയുടെ സത്യപ്രതിജ്ഞാ വേദിയിൽ ദേശീയഗാനാലാപന സമയത്ത് ലാലു പ്രസാദ് യാദവും മമതയും മന്ത്രിമാരും മറ്റ് നേതാക്കളും ഉൾപ്പെടെയുള്ളവർ നിശ്ശബ്ദരായി നിൽക്കുമ്പോൾ ഫാറൂഖ് അബ്ദുള്ള ഫോണിൽ സംസാരിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെയാണ് പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്.

ദേശീയഗാനത്തെ അപമാനിച്ചു എന്ന സംഭവത്തിൽ മുമ്പും കേന്ദ്രമന്ത്രിയായിരുന്ന ശശിതരൂർ ഉൾപ്പെടെ നിരവധി പ്രമുഖർ വിവാദത്തിൽ കുടുങ്ങിയിരുന്നു. കൊച്ചിയിൽ നടന്ന ചടങ്ങിൽ ദേശീയഗാനം ആലപിച്ചപ്പോൾ നെഞ്ചിൽ കൈവച്ചതാണ് തരൂരിന് അന്ന് വിനയായത്. 2008ൽ നടന്ന സംഭവത്തിൽ ഈ കേസ് കോടതിയിലെത്തിയെങ്കിലും തരൂർ ദേശീയഗാനത്തെ അപമാനിക്കാൻ ഉദ്ദേശിച്ചില്ലെന്ന നിരീക്ഷിച്ച് കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകകയായിരുന്നു. സംഭവത്തിൽ തരൂർ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

 ജയലളിതയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെദേശീയഗാനത്തെ അപമാനിച്ചതായി ആരോപണമുയർന്നിരുന്നു. ദേശീയഗാനം പാടി പൂർത്തിയാക്കാതെ ചടങ്ങ് അവസാനിപ്പിച്ചതായാണ് ആരോപണം ഉയർന്നത്. മുഹൂർത്തസമയത്തിനകം ചടങ്ങ് പൂർത്തിയാക്കുന്നതിനായാണ് ദേശീയഗാനം പൂർത്തിയാക്കാതിരുന്നതെന്ന് വിശദീകരണം നൽകുകയായിരുന്നു. ദേശീയഗാനത്തെ അപമാനിച്ച കുറ്റത്തിന് തെലങ്കാനയിൽ പ്രതിപക്ഷകക്ഷിയായ തെലുഗുദേശം എംഎൽഎമാരെ സ്പീക്കർ സസ്‌പെൻഡുചെയ്ത സംഭവവുമുണ്ടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP