Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അമ്മയെ തല്ലുന്നതിനിടെ അച്ഛന്റെ അടിയേറ്റ് പെൺകുട്ടി മരിച്ചു; അറസ്റ്റിലായ ഷംസീർ പൊലീസിനോട് കറ്റസമ്മതം നടത്തി

അമ്മയെ തല്ലുന്നതിനിടെ അച്ഛന്റെ അടിയേറ്റ് പെൺകുട്ടി മരിച്ചു; അറസ്റ്റിലായ ഷംസീർ പൊലീസിനോട് കറ്റസമ്മതം നടത്തി

മുംബയ്: അമ്മയെ തല്ലുന്നതിനിടെ അച്ഛന്റെ അടിയേറ്റ് പത്തുമാസക്കാരിയായ മകൾ മരിച്ചു. മകളെ കൊന്നകുറ്റത്തിന് ലഹരിക്ക് അടിമയായ പഴക്കച്ചവടക്കാരനായ ഷംസീർ അബ്ബാസലി ഷേക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പടിഞ്ഞാറൻ ബൈക്കുളയ്ക്ക് സമീപത്തായിരുന്നു സംഭവം. പഴക്കച്ചവടക്കാരനായ ഷംസീർ അബ്ബാസലി ഷേക്ക് എന്ന മുപ്പത്തൊന്നുകാരനെയാണ് പൊലീസ് അറസ്റ്റുചെയ്തത്. കുടുംബാഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അറസ്റ്റിലായ ഷംസീർ കുറ്റംസമ്മതിച്ചു.

ഭാര്യ റുക്കിയക്കും മകൾക്കും മറ്റു കുടുംബാംഗങ്ങൾക്കുമൊപ്പമാണ് ഷംസീർ താമസിച്ചിരുന്നത്. മദ്യത്തിനും മറ്റുലഹരിവസ്തുക്കൾക്കും അടിമയായ ഇയാൾ ഭാര്യയെ മർദ്ദിക്കുന്നത് പതിവായിരുന്നു. സംഭവ ദിവസം രാത്രി ഒരുമണിയോടെ ഷംസീർ ഭാര്യയ്ക്കും മകൾക്കുമൊപ്പം ഉറങ്ങാൻ പോയി. പുലർച്ച മൂന്നരയോടെ റുക്കിയ വീട്ടിലെ മറ്റുള്ളവരെ വിളിച്ചുണർത്തി മകൾ ശ്വാസമെടുക്കാൻ വിഷമിക്കുന്നതായി പറഞ്ഞു. എല്ലാവരും ചേർന്ന് കുഞ്ഞിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുട്ടിക്ക് എന്താണ് സംഭവിച്ചതെന്ന് വീട്ടുകാർ ചോദിച്ചതോടെ റുക്കിയ കാര്യങ്ങൾ പറയുകയായിരുന്നു. രാത്രി മുറിയിൽ വച്ച് ഷംസീർ തന്നോട് വഴക്കിട്ടെന്നും തല്ലുന്നതിനിടെ കുട്ടിയുടെ ദേഹത്ത് അടികൊള്ളുകയായിരുന്നുവെന്നും റുക്കിയ ബന്ധുക്കളോട് പറഞ്ഞു. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP