Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അച്ഛനും മകളും തമ്മിൽ ലൈംഗിക ബന്ധം സർവ്വ സാധാരണമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു; 13കാരിയായ മകളെ ആറ് മാസത്തിലധികമായി പീഡിപ്പിച്ചു പോന്ന പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

അച്ഛനും മകളും തമ്മിൽ ലൈംഗിക ബന്ധം സർവ്വ സാധാരണമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു; 13കാരിയായ മകളെ ആറ് മാസത്തിലധികമായി പീഡിപ്പിച്ചു പോന്ന പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

ഗുരുഗ്രാം: പ്രായപൂർത്തിയാകാത്ത മകളെ ആറ് മാസത്തിലധികമായി പീഡിപ്പിച്ച് പോന്ന പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അച്ഛനും മകളും തമ്മില് ലൈഗിക ബന്ധത്തിൽ ഏർപ്പെടുന്നത് സർവ്വ സാധാരണമാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാൾ 13കാരിയായ മകളെ പീഡിപ്പിച്ചു പോന്നത്. ഗുരുഗ്രാമിലെ പട്ടോടിയിലാണ് സംഭവം.

അച്ഛൻ തന്നെ ലൈംഗികമായി ചൂഷണം ചെയ്യുന്ന കാര്യം പെൺകുട്ടി തന്റെ രണ്ടാനമ്മയോട് പറഞ്ഞു. എന്നാൽ ഇവർ ഇത് വിശ്വസിക്കാൻ തയ്യാറായില്ല. എന്നാൽ പെൺകുട്ടി ഇത് ആവർത്തിച്ചപ്പോൾ സത്യാവസ്ഥ അറിയാൻ ഇവർ ജോലി സ്ഥലത്ത് നിന്ന് നേരത്തെ വരികയും സംഭവം നേരിൽ കാണുകയുമായിരുന്നു. തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകുകയും പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇയാൾ ആറ് മാസത്തിലധികമായി പെൺകുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നെന്ന് സമ്മതിച്ചത്. എന്നാൽ, യാതൊരു കുറ്റബോധവുമില്ലാതെയായിരുന്നു പ്രതിയുടെ പെരുമാറ്റമെന്ന് പൊലീസ് ഇൻസ്പെക്ടർ പൂനം സിങ് അറിയിച്ചു. എല്ലാ വീടുകളിലും ഇത് നടക്കുന്നതാണെന്നായിരുന്നു അയാൾ പെൺകുട്ടിയോട് പറഞ്ഞിരുന്നത്.

ബിഹാർ സ്വദേശിയായ പ്രതി ഗുരുഗ്രാമിലെ പട്ടോടിയിലെ ഫാക്ടറി ജീവനക്കാരനാണ്. ഇയാൾക്കെതിരേ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി. ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയിൽ നിന്ന് പൊലീസ് വിശദമായ മൊഴിയെടുത്തു. തുടർന്ന് കൗൺസിലിങിന് വിധേയമാക്കിയ പെൺകുട്ടിയെ രണ്ടാനമ്മയ്ക്കൊപ്പം അയച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP