Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആറാമതും ജനിച്ചത് പെൺകുട്ടി തന്നെ; ഗുജറാത്തിൽ പിതാവ് നവജാതശിശുവിനെ കുത്തിക്കൊന്നു; ഭാര്യയുടെ പരാതിയിൽ കൊലയാളി ഭർത്താവ് അറസ്റ്റിൽ

ആറാമതും ജനിച്ചത് പെൺകുട്ടി തന്നെ; ഗുജറാത്തിൽ പിതാവ് നവജാതശിശുവിനെ കുത്തിക്കൊന്നു; ഭാര്യയുടെ പരാതിയിൽ കൊലയാളി ഭർത്താവ് അറസ്റ്റിൽ

ഗാന്ധിനഗർ: ആറാം തവണയും ഭാര്യ ഗർഭം ധരിച്ചപ്പോൾ പ്രതീക്ഷിച്ചത് ഒരു ആൺകുഞ്ഞ് ജനിക്കുമെന്ന്.. എന്നാൽ, സംഭവിച്ചതാകട്ടെ ഭാര്യ ജന്മം നൽകിയത് പെൺകുട്ടിയെയും. മോഹഭംഗം വന്ന അച്ഛൻ നവജാത ശിശുവിനെ കുത്തിക്കൊലപ്പെടുത്തി. നാല് ദിവസം പ്രായമുള്ള കുഞ്ഞിനെയാണ് പിതാവ് കൊലപ്പെടുത്തിയത്. ഗുജറാത്തിലെ ഗാന്ധിനഗർ ജില്ലയിലാണ് ആറാമതും പെൺകുട്ടി ജനിച്ചതിൽ മനംനൊന്ത് അച്ഛൻ വിനോദ് റാത്തോഡ് നാലു ദിവസം മാത്രം പ്രായമുള്ള മകളെ കുത്തിക്കൊന്നത്. ഭാര്യാ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് വിനോദിനെ അറസ്റ്റു ചെയ്തു.

പ്രസവ സമത്തു വീട്ടിലായിരുന്ന വിനോദ്, ഞായറാഴ്ച കുട്ടിയെ കാണാൻ ആശുപത്രിയിൽ എത്തിയപ്പോൾ കത്തി കൊണ്ട് കുത്തുകയായിരുന്നു. ഈസമയം ഉറങ്ങുകയായിരുന്ന ഭാര്യ വിമല കുട്ടിയുടെ കരച്ചിൽ കേട്ട് എഴുന്നേറ്റു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച വിനോദിനെ ഭാര്യയുടെ ബന്ധുക്കൾ ചേർന്ന് പിടികൂടുകയായിരുന്നു. പത്തു വർഷം മുമ്പ് വിവാഹിതരായ വിനോദിനും വിമലയ്ക്കും അഞ്ചു പെൺമക്കളാണ്.

ആറാമത്തെ കുട്ടി ആൺകുട്ടിയായിരിക്കണമെന്ന് ഇവർ ഏറെ ആഗ്രഹിക്കുകയും ചെയ്തിരുന്നു. എന്നാൽ ആറാമത്തെ കുട്ടിയും പെൺകുഞ്ഞായതാണ് ഈ ക്രൂരകൃത്യം ചെയ്യാൻ വിഷ്ണു റാത്തോഡിനെ പ്രേരിപ്പിച്ചതെന്ന് പൊലീസ് അധികൃതർ വ്യക്തമാക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP