Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സഹപ്രവർത്തകയുമായി പിതാവിന് അവിഹിതബന്ധം; ഉത്തർപ്രദേശിലെ മീററ്റിൽ സഹികെട്ട മകൻ അച്ഛനെ തല്ലിക്കൊന്നു

സഹപ്രവർത്തകയുമായി പിതാവിന് അവിഹിതബന്ധം; ഉത്തർപ്രദേശിലെ മീററ്റിൽ സഹികെട്ട മകൻ അച്ഛനെ തല്ലിക്കൊന്നു

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ സഹപ്രവർത്തകയുമായി അവിഹിതബന്ധം പുലർത്തിയ പിതാവിനെ മകൻ അടിച്ചുകൊന്നു. പിതാവിന്റെ അവിഹിത ബന്ധത്തിന്റെ പേരിൽ ഇരുവരും നിരന്തരം വഴക്കിട്ടിരുന്നതായി അയൽവാസികൾ പൊലീസിന് മൊഴി നൽകി. ഡോ. അശോക്(46) ആണ് മകൻ അങ്കിത് സിങിന്റെ(20) അടിയേറ്റ് മരിച്ചത്.

മാരകമായ ആയുധമുപയോഗിച്ചുള്ള അടിയേറ്റാണ് അശോക് കൊല്ലപ്പെട്ടതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ കൊലപാതകിയെ കുറിച്ച് പൊലീസിന് സൂചനകൾ ലഭിച്ചിരുന്നില്ല. പിന്നീട് സംശയംതോന്നി ചോദ്യം ചെയ്തതോടെ അങ്കിത് കുറ്റസമ്മതം നടത്തുകയായിരുന്നു.
സഹപ്രവർത്തകയായ കിരണുമായി പിതാവ് തുടർന്നിരുന്ന അവിഹിത ബന്ധമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് അങ്കിത് പൊലീസിന് മൊഴി നൽകി.

താൻ ഈ ബന്ധത്തിന് എതിരായിരുന്നു എന്നും അങ്കിതിന്റെ മൊഴിയിലുണ്ട്. പിതാവിനെ കൊലപ്പെടുത്താൻ അങ്കിത് ഉപയോഗിച്ച ബേസ് ബോൾ ബാറ്റ് ഇയാളുടെ മുറിയിൽനിന്നും പൊലീസ് കണ്ടെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP