Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുത്തലാഖിനെതിരെ പോരാടി ജയിച്ച യുവതിക്ക് സാമുദായിക വിലക്ക് ഏർപ്പെടുത്തി പള്ളി ഇമാം; അവൾ വീണാൽ ആരും മരുന്ന് നൽകരുതെന്നും സഹായിക്കരുതെന്നും മരിച്ചാൽ നമാസ് നൽകരുതെന്നും ഖബറിൽ അടക്കാൻ സമ്മതിക്കരുതെന്നും ഫത്വയിൽ ആഹ്വാനം; വിലക്കുന്നവർ പാക്കിസ്ഥാനിലേക്ക് പോകട്ടെയെന്ന് ധീരതയോടെ പ്രതികരിച്ച് യുവതിയും

മുത്തലാഖിനെതിരെ പോരാടി ജയിച്ച യുവതിക്ക് സാമുദായിക വിലക്ക് ഏർപ്പെടുത്തി പള്ളി ഇമാം; അവൾ വീണാൽ ആരും മരുന്ന് നൽകരുതെന്നും സഹായിക്കരുതെന്നും മരിച്ചാൽ നമാസ് നൽകരുതെന്നും ഖബറിൽ അടക്കാൻ സമ്മതിക്കരുതെന്നും ഫത്വയിൽ ആഹ്വാനം; വിലക്കുന്നവർ പാക്കിസ്ഥാനിലേക്ക് പോകട്ടെയെന്ന് ധീരതയോടെ പ്രതികരിച്ച് യുവതിയും

മറുനാടൻ ഡെസ്‌ക്‌

ബറേലി: ഭർത്താവ് മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ചതിന് എതിരെ കോടതിയിൽ പോവുകയും പിന്നീട് മുത്തലാഖിന് എതിരെ പ്രചരണവുമായി ഇറങ്ങുകയും ചെയ്ത മുസ്‌ളീം യുവതിക്ക് എതിരെ ഫത്വാ പുറത്തിറക്കി ഇമാം. യുപിയിലെ ബറേലിയിലെ നിദാ ഖാന് എതിരെയാണ് സമൂദായ ഭ്രഷ്ട് എന്നുതന്നെ വിളിക്കാവുന്ന വിലക്ക ഏർപ്പെടുത്തിട്ടുള്ളത്. യുവതിയുമായി ഒരു മതവിശ്വാസിയും സഹകരിക്കരുതെന്നും രോഗിയായാൽ മരുന്നോ സഹായമോ നൽകരുതെന്നും ഫത്വയിൽ പറയുന്നു.

അവൾ വീണാൽ ഒരു മരുന്നും നൽകരുത്. ആരും സഹായിക്കാൻ പോകരുത്. അവൾ മരിച്ചാൽ ആരും നമാസ് നൽകരുത്. മൃതദേഹം സംസ്‌കരിക്കുന്ന ചടങ്ങിൽ പങ്കെടുക്കുകയുമരുത്. മാത്രമല്ല ഒരിക്കലും പള്ളി ഖബറിസ്ഥാനിൽ അടക്കാനും സമ്മതിക്കരുത് - ഇമാമിന്റെ ഫ്ത്വയിൽ വിശ്വാസികളെ ആഹ്വാനം ചെയ്യുന്നു. അഥവാ നിദാഖാനെ ആരെങ്കിലും സഹായിച്ചാൽ അവർക്കും സമാനമായ വിലക്ക് ഉണ്ടാകുമെന്നും അവൾ പൊതുസമൂഹത്തിൽ തന്റെ ചെയ്തികൾക്ക് മാപ്പു പറയുന്നതുവരെ ഇസ്‌ളാം വിരുദ്ധയായി തന്നെ കണക്കാക്കുമെന്നും ആണ് ഇമാമിന്റെ ഫത്വയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തരമൊരു ഫത്വാ വന്നതോടെ വിഷയം ദേശീയ തലത്തിൽ തന്നെ ചർച്ചയായി. ഭർത്താവ് മുത്തലാഖ് ചെല്ലിയതിനെതിരെ കോടതിയെ സമീപിച്ചതിനും മുത്തലാഖിനെതിരെ പ്രവർത്തിച്ചതിനുമാണ് ബെയറ്‌ലി സ്വദേശി നിദാ ഖാനെതിരെ ഇമാം, ഫത്വാ പുറപ്പെടുവിച്ചിട്ടുള്ളത്.

2015ലാണ് യുപി സ്വദേശിയായ ഉസ്മാൻ റസാ ഖാൻ എന്ന യുവാവുമായി നിദാ ഖാന്റെ വിവാഹം കഴിഞ്ഞത്. എന്നാൽ ഒരു വർഷത്തിനു ശേഷം ഉസ്മാൻ നിദയെ മുത്തലാഖു ചൊല്ലി. ഇനിനെതിരെ കോടതിയെ സമീപിച്ച നിദാ അനുകൂലമായ വിധിയും നേടി. അതിനുശേഷം മുസ്ലിം സമുദായത്തിലെ അനീതികൾക്കെതിരെ പോരാടിയതാണ് ഇപ്പോൾ വിലക്കിൽ കലാശിച്ചത്. കോടതിയിൽ നിന്ന് അനുകൂല വിധി നേടിയതിന് പിന്നാലെയും അവർ സ്വന്തം സമുദായത്തിലെ അനാചാരങ്ങൾക്ക് എതിരെ പ്രവർത്തിച്ചുവരികയാണ്. സമാന രീതിയിൽ പീഡനം നേരിടുന്നവരെ സഹായിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് ഇമാം ഫത്വാ പുറപ്പെടുവിച്ചത്.

അതേസമയം, ഇത്തരത്തിൽ വിലക്കേർപ്പെടുത്തുന്നവർ പാക്കിസ്ഥാനിലേക്കു പോകണമെന്ന് ആണ് നിദാ ഖാന്റെ സധൈര്യമുള്ള പ്രതികരണം. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും ആർക്കും തന്നെ വിലക്കാൻ സാധിക്കില്ലെന്നും അവർ വ്യക്തമാക്കുകയും ചെയ്തു. ഏതായാലും വിഷയം ദേശീയ തലത്തിൽ ചർച്ചയായിരിക്കുകയാണ് ഇപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP