Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മഹാത്മാഗാന്ധി വധക്കേസിന്റെ അന്തിമ കുറ്റപത്രം കാണാനില്ല; രാഷ്ട്രപിതാവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തിരുന്നില്ലെന്നും വിവരാവകാശ രേഖ

മഹാത്മാഗാന്ധി വധക്കേസിന്റെ അന്തിമ കുറ്റപത്രം കാണാനില്ല; രാഷ്ട്രപിതാവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തിരുന്നില്ലെന്നും വിവരാവകാശ രേഖ

ന്യൂഡൽഹി: രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ കൊലപാതകക്കേസിന്റെ അന്തിമ കുറ്റപത്രം കാണാനില്ല. കേസിന്റെ വിശദാംശങ്ങൾ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോൾ ലഭിച്ച മറുപടിയിലാണ് ഈ വെളിപ്പെടുത്തൽ.

ഒഡീഷ സ്വദേശിയാണ് വിവരാവകാശ നിയമ പ്രകാരം ഇക്കാര്യങ്ങളെക്കുറിച്ചു ചോദിച്ചത്. ഗാന്ധിജിയുടെ കുടുംബാംഗങ്ങളുടെ അപേക്ഷയെ തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തിരുന്നില്ലെന്നും വിവരാവകാശ നിയമ രേഖകൾ വ്യക്തമാക്കുന്നുണ്ട്.

കുടുംബാംഗങ്ങളുടെ താൽപര്യം കണക്കിലെടുത്ത് ഗാന്ധിജിയുടെ പോസ്റ്റ്‌മോർട്ടം നടത്തിയിരുന്നില്ലെന്ന് ഗാന്ധി സ്മൃതി അധികൃതർ നാഷണൽ ആർക്കൈവ്‌സിൽ അറിയിക്കുകയായിരുന്നു. വധക്കേസുമായി ബന്ധപ്പെട്ടുള്ള എഫ്‌ഐആർ, ചാർജ്ഷീറ്റ് എന്നിവയെപ്പറ്റി അറിയില്ലെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, മഹാത്മാ ഗാന്ധി വധക്കേസിലെ എഫ്‌ഐആറും ചാർജ് ഷീറ്റും പരസ്യപ്പെടുത്താൻ സെൻട്രൽ ഇൻഫർമേഷൻ കമ്മിഷൻ, ആഭ്യന്തര മന്ത്രാലയത്തിന് നിർദ്ദേശം നൽകിയിരുന്നു. നാഷണൽ ആർക്കൈവ്‌സ് ഓഫ് ഇന്ത്യ, ഗാന്ധി സ്മൃതി ഡയറക്ടർ തുടങ്ങിയവർക്ക് മന്ത്രാലയം ഈ നിർദ്ദേശം കൈമാറിയിരുന്നു.

നാഥുറാം ഗോഡ്‌സേ ഗാന്ധിയെ വെടിവച്ച് കൊന്നത് 1948 ജനുവരി 30നാണ്. ബിർലാ ഹൗസിൽ വച്ചായിരുന്നു രാജ്യത്തെ നടുക്കിയ ആ സംഭവം ഉണ്ടായത്. ഗാന്ധി വധം അന്വേഷിച്ചത് തുഗ്ലക് റോഡ് പൊലീസാണ്. അവർ തന്നെയാണ് എഫ്‌ഐആർ തയ്യാറാക്കിയതും.

ഈ കേസിൽ എട്ട് പേരെ ശിക്ഷിച്ചിരുന്നു. ഗോഡ്‌സെയേയും സഹായി നാരായൻ ആപ്‌തേയേയും തൂക്കിലേറ്റുകയും നാല് പേരെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും വിനായക് സവർക്കറിനെ കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP