Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭാര്യ കുഴഞ്ഞു വീണു; അമ്മ വാവിട്ട് നിലവിളിച്ചു; രണ്ട് വയസ്സുള്ള കുഞ്ഞ് കെട്ടിപിടിച്ചു; നാട്ടുകാർ വിതുമ്പലോടെ കണ്ണീർ തുടച്ചു; ജീവിതത്തിലേക്ക് തിരിച്ചു വന്നശേഷം മരണത്തിലേക്ക് മടങ്ങിയ ഹനുമന്തപ്പയ്ക്ക് രാഷ്ട്രത്തിന്റെ ആദരാഞ്ജലി

ഭാര്യ കുഴഞ്ഞു വീണു; അമ്മ വാവിട്ട് നിലവിളിച്ചു; രണ്ട് വയസ്സുള്ള കുഞ്ഞ് കെട്ടിപിടിച്ചു; നാട്ടുകാർ വിതുമ്പലോടെ കണ്ണീർ തുടച്ചു; ജീവിതത്തിലേക്ക് തിരിച്ചു വന്നശേഷം മരണത്തിലേക്ക് മടങ്ങിയ ഹനുമന്തപ്പയ്ക്ക് രാഷ്ട്രത്തിന്റെ ആദരാഞ്ജലി

ധാർവാഡ: സിയാച്ചിനിലെ ഹിമപാതത്തിൽ മരണമടഞ്ഞ ലാൻസ് നായിക് ഹനുമന്തപ്പയ്ക്കു ജന്മനാട് യാത്രാ മൊഴി ചൊല്ലി. 'ഹനുമന്തപ്പ അമർ രഹേ' വിളികളോടെയാണ് വീര ജവാനെ യാത്രയാക്കിയത്. ആരുടേയും മനസ്സ് അലിയിക്കുന്ന കാഴ്ചകളായിരുന്നു എങ്ങും. ഹനുമന്തപ്പയുടെ മൃതദേഹം കണ്ട് ഭാര്യ മഹാദേവി കുഴഞ്ഞുവീണു. അമ്മയും രണ്ടുവയസ്സുള്ള മകളും യാത്രാമൊഴിയേകുന്നതും ഏവരേയും വേദനിപ്പിച്ചു

ഡൽഹിയിൽനിന്നു വ്യാഴാഴ്ച രാത്രിയാണു മൃതദേഹം ഹുബ്ബള്ളിയിലെത്തിച്ചത്. നഗരത്തിലെ പൊതുദർശന വേളയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയും കേന്ദ്രമന്ത്രി എച്ച്.എൻ. അനന്ത്കുമാറും ഉൾപ്പെടെയുള്ളവർ അന്ത്യോപചാരമർപ്പിച്ചു. പിന്നീട് വിലാപയാത്രയായി ബെതടൂരിലെത്തിച്ച മൃതദേഹം പൊതുദർശനത്തിനു ശേഷം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ഹനുമന്തപ്പയുടെ കുടുംബത്തിനു കർണാടക സർക്കാർ 25 ലക്ഷം രൂപയും സ്ഥലവും ഭാര്യയ്ക്കു ജോലിയും വാഗ്ദാനം ചെയ്തു. സ്മാരകം നിർമ്മിക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.

മരണമുഖത്തുനിന്ന് ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷകൾക്കിടെ ആയിരുന്നു ഹനുമന്തപ്പയുടെ മരണം. . ആയിരങ്ങളാണ് പ്രിയ ജവാനെ അവസാനമായി കാണാൻ മൃതദേഹം പൊതു ദർശനത്തിന് വച്ച ഹുബ്ബള്ളിയിലെ നെഹ്‌റു മൈതാനത്തത്തെിയത്. അന്ത്യകർമങ്ങൾക്കായി ബേട്ടദൂരിലെ ഗ്രാമപഞ്ചായത്ത് നൽകിയ സ്ഥലത്തേക്ക് മൃതദേഹം എടുത്തപ്പോഴും കർമങ്ങൾ നടക്കുമ്പോഴും ഭാര്യ മഹാദേവി പല തവണ ബോധമറ്റു വീണു. അമ്മ ബസവ്വ രാമപ്പ, മകൾ രണ്ടുവയസുകാരി നേത്ര, മറ്റു ബന്ധുക്കൾ എന്നിവർക്കൊപ്പം നാടും തേങ്ങി.

ഈ മാസം മൂന്നിന് സിയാചിനിലെ ലഡാക് മേഖലയിലെ നോർതേൺ ഗ്‌ളേസിയർ സെക്ടറിലെ സൈനിക ടെന്റിന് മുകളിൽ ഹിമപാതമുണ്ടായാണ് ഹനുമന്തപ്പ അടക്കം പത്തു സൈനികർ അപകടത്തിൽ പെട്ടത്. എല്ലാവരും മരിച്ചെന്ന് സ്ഥിരീകരിച്ച് മൃതദേഹങ്ങൾ കണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങൾക്കിടെയാണ് ഹനുമന്തപ്പയെ ചൊവ്വാഴ്ച ജീവനോടെ കണ്ടത്തെിയത്. തുടർന്ന് ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹനുമന്തപ്പ വ്യാഴാഴ്ച രാവിലെ 11.45നായിരുന്നു മരിച്ചത്.

2002 ഒക്ടോബർ 25നാണ് ഹനുമന്തപ്പ സൈന്യത്തിലെത്തിയത്. മദ്രാസ് റെജിമെന്റിലെ 19ാം ബറ്റാലിയനിലായിരുന്നു ആദ്യനിയമനം. സൈന്യത്തിൽ സേവനമനുഷ്ഠിച്ച 13 വർഷത്തിൽ 10 വർഷവും അതിദുഷ്‌കരസാഹചര്യങ്ങളിലായിരുന്നു. 2003 മുതൽ 2006 വരെ ജമ്മുകശ്മീരിലെ മഹോറയിലായിരുന്നു അദ്ദേഹം. തീവ്രവാദി നുഴഞ്ഞുകയറ്റം അതിശക്തമായ കാലം.തീവ്രവാദികൾക്കെതിരായ ദൗത്യങ്ങളുടെ മുൻനിരയിൽ ഹനുമന്തപ്പയുണ്ടായിരുന്നു. 2008 മുതൽ രണ്ടുവർഷം 54 രാഷ്ട്രീയ റൈഫിൾസിന്റെ ഭാഗമായും കശ്മീരിൽ സേവനമനുഷ്ഠിച്ചു.

ഇതിനുശേഷം അസമിലെ സൈനികജീവിതം. തീവ്രവാദിസംഘടനകളായ നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോ ലൻഡ്, യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം എന്നീ സംഘടനകളും സൈന്യവും തമ്മിൽ നിരന്തര ഏറ്റുമുട്ടൽ നടക്കുന്ന കാലമായിരുന്നു അത്. 2015 ഓഗസ്റ്റിലാണ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയായ സിയാച്ചിനിൽ സേവനത്തിനെത്തുന്നത്. ഡിസംബറിൽ 19,600 അടി ഉയരത്തിലുള്ള സൈനിക പോസ്റ്റിലേക്ക് നിയോഗിക്കപ്പെട്ടു. താപനില 40 ഡിഗ്രി സെൽഷ്യസിലും താഴെ. കൊടുംതണുപ്പും വഹിച്ചുകൊണ്ട് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ വീശുന്ന ഹിമക്കാറ്റ്.

ഇവയെല്ലാം അതിജീവിച്ചുകൊണ്ട് ഹനുമന്തപ്പ അവിടെ രണ്ടുമാസത്തോളം നിലകൊണ്ടു. ഒടുവിൽ സൈനിക പോസ്റ്റിനുമേൽ 800 അടി നീളവും 400 അടി വീതിയുമുള്ള കൂറ്റൻ മഞ്ഞുപാളി ഹനുമന്തപ്പയേയും സഹപ്രവർത്തകരേയും ദുരന്തകയത്തിലേക്ക് കൊണ്ടു പോയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP