Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൊളുക്കുമലൈയിലെ അഗ്‌നിബാധയിൽ വെന്തു മരിച്ചവരുടെ എണ്ണം 15 ആയി; മരിച്ചത് തിരുപ്പൂർ സ്വദേശി ശക്തികല; വന മേഖലയിൽ 39 അംഗ വിദ്യാർത്ഥി സംഘം ട്രെക്കിംഗിനായി കയറിയത് അനധികൃതമായി

കൊളുക്കുമലൈയിലെ അഗ്‌നിബാധയിൽ വെന്തു മരിച്ചവരുടെ എണ്ണം 15 ആയി; മരിച്ചത് തിരുപ്പൂർ സ്വദേശി ശക്തികല; വന മേഖലയിൽ 39 അംഗ വിദ്യാർത്ഥി സംഘം ട്രെക്കിംഗിനായി കയറിയത് അനധികൃതമായി

മറുനാടൻ മലയാളി ബ്യൂറോ

തേനി: കേരള-തമിഴ്‌നാട് അതിർത്തിയിലെ കൊരങ്ങണിയിൽ ട്രെക്കിങ് സംഘം കാട്ടുതീയിൽ അകപ്പെട്ടുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. പൊള്ളലേറ്റു ചികിത്സയിലായിരുന്ന തിരുപ്പൂർ സ്വദേശി ശക്തികലയാണ് മരിച്ചത്. 39 അംഗ ട്രെക്കിങ് സംഘമാണ് കാട്ടുതീയിൽ അകപ്പെട്ടത്.

ദുരന്തത്തെപ്പറ്റി തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ച അന്വേഷണം പുരോഗമിക്കുകയാണ്. ട്രെക്കിങ് സംഘത്തെ അനുമതിയില്ലാതെ വനമേഖലയിൽ പ്രവേശിപ്പിച്ചതിനു തേനി റേഞ്ച് ഓഫീസർ ജെയ്‌സിംഗിനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. കൊരങ്ങണിയിൽ ട്രെക്കിങ് സംഘടിപ്പിച്ച ചെന്നൈ ട്രെക്കിങ് ക്ലബ്ബ് ഉടമ പീറ്റർ വാൻഹേഗിനെതിരേ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

48 പേരടങ്ങുന്ന ഒരു സംഘവും 12 പേരടങ്ങുന്ന മറ്റൊരു സംഘവുമാണ് ട്രക്കിംഗിനായി വനത്തിൽ പ്രവേശിച്ചതെന്നാണ് വിവരം. അപകടത്തിൽപ്പെട്ടവർ വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണ് വനത്തിൽ പ്രവേശിച്ചതെന്നാണ് പുറത്തു വരുന്ന വിവരം. വനത്തിനുള്ളിലേക്ക് ഒരു കുട്ടിയാണ് ഇവരെ നയിച്ചതെന്നും ചെങ്കുത്തായ വനമേഖലയിൽ പെട്ടെന്നുണ്ടായ കാട്ടുതീ നേരിടാനാവാതെ വിദ്യാർത്ഥികൾ അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് വിവരം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP