Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആന്ധ്രയിൽ പടക്കനിർമ്മാണ ശാലയ്ക്ക് തീപിടിച്ച് 13 പേർ മരിച്ചു; ഇരുപതിലേറെ പേർക്ക് പരിക്ക്

ആന്ധ്രയിൽ പടക്കനിർമ്മാണ ശാലയ്ക്ക് തീപിടിച്ച് 13 പേർ മരിച്ചു; ഇരുപതിലേറെ പേർക്ക് പരിക്ക്

വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ ഗോദാവരിജില്ലയിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 13 പേർ മരിച്ചു. കാകിനാഡയിലെ പടക്കനിർമ്മാണശാലയിലാണ് അപകടമുണ്ടായത്. അപകടസമയത്ത് പടക്ക നിർമ്മാണ ശാലയിൽ 30 പേരുണ്ടായിരുന്നതായാണ് വിവരം. 20ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഏഴ് പേരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അഗ്‌നിശമനസേനയുടെ നേതൃത്വത്തിൽ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

പത്തോളം ഫയർ യൂണിറ്റുകൾ തീ അണയ്ക്കാൻ ശ്രമിക്കുകയാണ്. ദീപാവലിയോട് അനുബന്ധിച്ച് അനധികൃതമായി പടക്കം സൂക്ഷിച്ചതാണ് അപകട കാരണമെന്ന് കരുതുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP