Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫരീദാബാദിൽ പടക്കനിർമ്മാണശാലയ്ക്ക് തീപിടിച്ചു

ചണ്ഡീഗഡ്: ഫരീദാബാദിൽ പടക്കനിർമ്മാണശാലയ്ക്ക് തീപിടിച്ചു. ഇരുനൂറോളം കടകൾ കത്തിനശിച്ചു. ദസറാ മൈതാനത്താണ് ദുരന്തം. ഇരുപതോളം ഫയർഫോഴ്‌സ് യൂണിറ്റുകൾ ദുരന്ത സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്.

ഒരു പടക്ക കടയിലാണ് ആദ്യം തീപിടുത്തമുണ്ടായതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സമീപത്തെ കടകളിലേയ്ക്കും തീ വ്യാപിക്കുകയായിരുന്നു. മൂന്നു പേർക്കു പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. സമീപ പ്രദേശങ്ങളിലേക്കും തീ പടർന്നു. തീ നിയന്ത്രണവിധേയമാക്കിയതായി ഫരീദാബാദിലെ പൊലീസ് ജോയിന്റ് കമ്മിഷണർ ഭാരതി അറോറ അറിയിച്ചു. ഫരീദാബാദിലെ ഏറ്റവും വലിയ മാർക്കറ്റാണ് ദസറ മൈതാനത്തുള്ള പടക്ക മാർക്കറ്റ്. തീപിടിത്തത്തെ തുടർന്ന് 15 മിനിറ്റ് നേരത്തോളം പടക്കങ്ങൾ പൊട്ടുന്ന ശബ്ദം കേട്ടുവെന്നും നാട്ടുകാർ പറഞ്ഞു.

കഴിഞ്ഞദിവസം രാത്രി പശ്ചിമ ബംഗാളിലെ പടക്ക നിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ രണ്ടു പേർ മരിച്ചിരുന്നു. മൂന്നു പേർക്കു പരിക്കേറ്റു. ബംഗാളിലെ തെക്കൻ 24 പർഗനാസ് ജില്ലയിലാണ് സംഭവം. അപകടത്തിൽ മരിച്ചവരിൽ ഏഴു വയസുള്ള പെൺകുട്ടിയും ഉൾപ്പെടുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP