Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ന്യൂഡൽഹിയിൽ നിർത്തിയിട്ടിരുന്ന രാജധാനി എക്സ്‌പ്രസുകൾക്ക് തീപിടിച്ചു; ആളപായമില്ല

ന്യൂഡൽഹി: നിർത്തിയിട്ടിരുന്ന രാജധാനി എക്സ്‌പ്രസ് ട്രെയിനുകൾക്ക് തീപിടിച്ചു. ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഭുവനേശ്വർ രാജധാനി, സേൽധാ രാജധാനി എന്നീ എക്സ്‌പ്രസ് ട്രെയിനുകൾക്കാണ് തീപിടിച്ചത്. ആളപായം ഇല്ല.

ഭൂവനേശ്വർ രാജധാനി ട്രെയിനിന്റെ രണ്ട് എ സി കോച്ചുകളിലാണ് ആദ്യം തീപിടിച്ചത്. പിന്നീട് സെൽധാ രാജധാനിയുടെ എസി കോച്ചുകളിലും പാൻട്രി കാറിലും തീ പടർന്നു. രണ്ട് ട്രെയിനുകളും വൃത്തിയാക്കുന്നതിനായി കഴുകാനുള്ള സ്ഥലത്ത് നിർത്തിയിട്ടിരിക്കുകയായിരുന്നു. അഗ്നിശമന സേനാവിഭാഗത്തിന്റെ പതിനഞ്ച് യൂണിറ്റ് സ്ഥലത്തെത്തി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP