Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുദ്ധക്കപ്പൽ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും

ന്യൂഡൽഹി: യുദ്ധക്കപ്പൽ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഇടംപിടിച്ചു. തദ്ദേശീയമായി രൂപകൽപ്പന ചെയ്ത 'സിജിഎസ് ബാരാകുട' എന്ന യുദ്ധക്കപ്പൽ മൗറീഷ്യസിനാണ് ഇന്ത്യ കൈമാറിയത്. കൊൽക്കത്തയിലെ പ്രതിരോധ പൊതുമേഖലാ സ്ഥാപനം ഷിപ്പ് ബിൽഡേഴ്‌സ് ആൻഡ് എൻജിനിയേഴ്‌സ് ഗാർഡൻ റിസർച്ച് ലിമിറ്റഡാണ് കപ്പൽ നിർമ്മിച്ചത്. 74.10 മീറ്റർ നീളമുള്ള കപ്പലിന്റെ ഭാരം 1,300 ടണ്ണാണ്. ശ്രീലങ്കയ്ക്കുവേണ്ടി രണ്ടു കപ്പലുകൾ കൂടി പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഗോവയിലെ കപ്പൽ നിർമ്മാണശാലയിൽ നിർമ്മാണത്തിലാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP