Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എവറസ്റ്റിന്റെ ബേസ്‌ക്യാംപിലെത്തിയ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ഇന്ത്യൻ ബാലൻ; ചരിത്രത്തിലേക്ക് നടന്ന് കയറി ഡൽഹിയിലെ ഒന്നാംക്ലാസ് കാരൻ

എവറസ്റ്റിന്റെ ബേസ്‌ക്യാംപിലെത്തിയ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ഇന്ത്യൻ ബാലൻ; ചരിത്രത്തിലേക്ക് നടന്ന് കയറി ഡൽഹിയിലെ ഒന്നാംക്ലാസ് കാരൻ

'എനിക്ക് എവറസ്റ്റിനെ കീഴടക്കണം..'.. ഹർഷിത് സൗമിത്രയെന്ന ബാലന് ഓർമ വച്ച നാൾ മുതലുള്ള ആഗ്രഹമിതായിരിക്കാം. അതിനെ കെടാതെ കാത്ത് സൂക്ഷിച്ച് കാത്തു സൂക്ഷിച്ചതിനാലാവാം അഞ്ചാം വയസ്സിൽ അവന് എവറസ്റ്റിന്റെ ബേസ് ക്യാംപിലെത്താനായത്. ഇവിടെയെത്തുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന ബഹുമതിയും ഇതിലൂടെ ഹർഷിത് സ്വന്തമാക്കിയിരിക്കുകയാണ്. 

ഡൽഹിയിലെ ഈ ഒന്നാംക്ലാസ് കാരൻ എവറസ്‌ററിന്റെ ബേസ് ക്യാംപിൽ ഇന്ത്യൻ പതാക പാറിക്കുമ്പോൾ അവന് തുണയായി വന്ന പിതാവ് എവറസ്‌ററിന് പരിസരത്തുള്ള ഒരു ലോഡ്ജിൽ വിശ്രമിക്കുകയായിരുന്നു. ഡൽഹിയിലെ ജിഡി ഗോയങ്കെ സ്‌കൂളിലെ ഈ വിദ്യാർത്ഥി വെള്ളിയാഴ്ചയാണ് തന്റെ ലക്ഷ്യത്തിലെത്തിയത്. സമുദ്രനിരപ്പിൽ നിന്നും 5364 മീററർ  ഉയരത്തിലാണ് ഈ കുഞ്ഞുമിടുക്കൻ എത്തിച്ചേർന്നിരിക്കുന്നത്.

പത്ത് ദിവസമെടുത്താണ് അവൻ ലക്ഷ്യത്തിലെത്തിയത്. കനത്ത ഹിമപാളികളെയും ഹിമക്കാറ്റിനെയും അതിജീവിച്ചാണ് ഹർഷിത് ഉന്നതങ്ങളിലെത്തിയിരിക്കുന്നത്. എവറസ്റ്റിൽ  ത്രിവർണ പതാക പാറിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നാണ് ഹർഷിത് പത്രലേഖകരോട് പറഞ്ഞത്. ബേസ് ക്യാംപിന്റെ സമീപത്തുള്ള കാലപത്തർ കൊടുമുടിയിലും ഹർഷിത് കയറിയിരുന്നു. സമുദ്രനിരപ്പിൽ നിന്നും 5550 മീറ്റർ ഉയരത്തിലാണിത് സ്ഥിതി ചെയ്യുന്നത്. ഏഴ് വയസ്സുകാരനായ ആര്യൻ ബാലാജിയുടെ റെക്കോർഡാണ് ഹർഷിത് ഇപ്പോൾ ഭേദിച്ചിരിക്കുന്നത്. 2012 മെയിലാണ് ആര്യൻ എവറസ്റ്റ് ബേസ് ക്യാംപിലും കാലാപത്തറിലും എത്തിച്ചേർന്നത്. 

ദൗത്യത്തിനിടെ ഹർഷിതിന് എന്തെങ്കിലും അസുഖം ഉണ്ടാകുമോയെന്ന് താൻ ഭയപ്പെട്ടിരുന്നതായും എന്നാൽ ഭാഗ്യത്തിന് ഒന്നുമുണ്ടായില്ലെന്നും പിതാവായ രാജീവ് സൗമിത്ര പറഞ്ഞു.  കഴിഞ്ഞ വർഷം എവറസ്റ്റിന്റെ മുകളിലെത്തിയ പർവതാരോഹകരനാണ് രാജീവ്. 8848 മീറ്റർ ഉയരത്തിലാണ് അന്ന് ഇദ്ദേഹം എത്തിയത്. ഗിന്നസ് വേൾഡ് റെക്കോർഡ്‌സിലും ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്‌സിലും  ഈ റെക്കോർഡുകൾ രജിസ്റ്റർ ചെയ്യാൻ ഇവർ ഒരുങ്ങുകയാണ്.

എവറസ്റ്റ് ബേസ് ക്യാംപിലെത്തുന്നതിന് മുമ്പ് ഹർഷിത് റോഹ്താംഗ് പാസ്(3930 മീറ്റർ)കീഴടക്കിയിരുന്നു. ആഫ്രിക്കയിലെ കിളിമംജാരൊയും തുടർന്ന് വരും വർഷങ്ങളിൽ എവറസ്റ്റിന്റെ മുകളിലെത്താനും ഹർഷിത് ലക്ഷ്യമിടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP