Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തെലങ്കാനയിൽ വ്യോമസേനാ വിമാനം തകർന്നുവീണു; വിമാനം പറത്തിയ വനിതാ പൈലറ്റ് ഇജക്റ്റ് ചെയ്ത് രക്ഷപ്പെട്ടു; അപകടത്തിൽ പെട്ടത് എച്ച്എല്ലിന്റെ കിരൺ വിമാനം

തെലങ്കാനയിൽ വ്യോമസേനാ വിമാനം തകർന്നുവീണു; വിമാനം പറത്തിയ വനിതാ പൈലറ്റ് ഇജക്റ്റ് ചെയ്ത് രക്ഷപ്പെട്ടു; അപകടത്തിൽ പെട്ടത് എച്ച്എല്ലിന്റെ കിരൺ വിമാനം

ഹൈദരാബാദ്: തെലങ്കാനയിലെ സിദ്ധിപ്പേട്ടിൽ വ്യോമസേനയുടെ പരിശീലന വിമാനം തകർന്നുവീണു. ഒരു വനിതാ പൈലറ്റ് മാത്രമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. എന്നാൽ ഇവർ അപകടം മുൻകൂട്ടി കണ്ട് ഇജക്റ്റ് ചെയ്ത് രക്ഷപ്പെട്ടു.

വിമാനം ഇടിച്ചിറങ്ങുന്നതിനു മുമ്പ് പൈലറ്റ് ഇജെക്ട് ചെയ്യുകയായിരുന്നു. എച്ച്എഎൽ കിരൺ പരിശീലന വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഹക്കിംപേട്ട് വ്യോമസേനാ താവളത്തിൽനിന്ന് പറന്നുയർന്ന വിമാനം അടിയന്തര ലാൻഡിങ്ങിനു ശ്രമിച്ചെങ്കിലും നടന്നില്ല. ഇതേത്തുടർന്നാണ് ഇടിച്ചിറക്കിയത്. അപകടത്തിൽ ആർക്കും പരിക്കില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP