Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഫൈള്റ്റുകളിൽ യാത്രയ്ക്കായി ബിസിനസ്സ് ക്ലാസ്സ് സീറ്റുകൾ വേണമെന്ന് എംപിമാർ; സിവിൽ ഏവിയേഷൻ സെക്രട്ടറിയായ രാജൂവ് നയൻ ചൗബേയോട് ആവശ്യവുമായി തെലുങ്കു ദേശം പാർട്ടി

ഫൈള്റ്റുകളിൽ യാത്രയ്ക്കായി ബിസിനസ്സ് ക്ലാസ്സ് സീറ്റുകൾ വേണമെന്ന് എംപിമാർ; സിവിൽ ഏവിയേഷൻ സെക്രട്ടറിയായ രാജൂവ് നയൻ ചൗബേയോട് ആവശ്യവുമായി തെലുങ്കു ദേശം പാർട്ടി

ഹൈദരാബാദ്:ഫൈള്റ്റുകളിൽ യാത്രയ്ക്കായി ബിസിനസ്സ് ക്ലാസ്സ് സീറ്റുകൾ വേണമെന്ന ആവശ്യവുമായി എംപിമാർ. എംപിമാർക്കു സ്വകാര്യ ഫൈ്ളറ്റുകളിലെ ബിസിനസ്സ് ക്ലാസ്സുകളിൽ യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കണമെന്നു സ്റ്റാൻഡിങ് കമ്മറ്റി യോഗത്തിൽ അഭിപ്രായമുന്നയിച്ചു. വ്യാഴായ്ച്ച കൂടിയ യോഗത്തിലാണ് ജെ സി ദിവാകർ റെഡ്ഡി, തെലുങ്കു ദേശം പാർട്ടി, സിവിൽ ഏവിയേഷൻ സെക്രട്ടറിയായ രാജൂവ് നയൻ ചൗബേയോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

ബിസ്സിനസ്സ് ക്ളാസ്സിൽ ഒരു സീറ്റ് ഒഴിവുണ്ടെങ്കിൽ ഏത് എംപിമാർക്കു കൊടുക്കണം എന്ന വിജ്ഞാപനത്തോടെ സർക്കുലർ ഇറക്കണമെന്നാണ് എംപി മാരുടെ ആവശ്യം. ഒരു എംപിക്കു പ്രതി വർഷം 34 ഫൈള്റ്റ് യാത്രകളാണ് ഗവൺമെന്റ് അനുവദിച്ചിരിക്കുന്നത്, ഒപ്പം ഒരാളെ കൊണ്ടു പോകുകയുമാവാം. 34 യാത്രകൾ ചെയ്തില്ലെങ്കിൽ ബാക്കി യാത്രകൾ അടുത്ത വർഷത്തേയ്ക്കു മാറ്റി വയ്്ക്കുകയുമാവാം. എന്നാൽ ഔദ്യോഗികമായും സ്വകാര്യമായുമുള്ള യാത്രകൾ അതിലും കൂടുതൽ ഉണ്ടാകാറാണു പതിവ്.

എയർ ഇന്ത്യ ഫൈളെറ്റുകളിൽ ബിസിനസ്സ് ക്ലാസ്സ് ടിക്കറ്റുകൾ ഉണ്ടെങ്കിൽ പോലും എക്കണോമിക് ക്ളാസ്സിൽ യാത്ര ചെയ്യേണ്ടി വരുന്ന അവസ്ഥയും പലർക്കും ഉണ്ടായിട്ടുണ്ട്. ഒഴിവുള്ള ബിസിനസ്സ് ക്ളാസ്സ് സീറ്റുകൾ എംപിമാർക്ക് അനുവദിക്കണമെന്നുള്ള ആവശ്യം കഴിഞ്ഞ മാർച്ചിലും ഉന്നയിച്ചിരുന്നു. എംപിമാർക്കു പരിഗണന നൽകണം എനന് ആവശ്യം മുൻനിർത്തി ഉണ്ടായ ഈ ആവശ്യത്തിനു എയർ ഇന്ത്യ, വിസ്തര, ജെറ്റ് എയർവേയ്സ് തുടങ്ങിയ ഫൈളെറ്റ് അധികൃതർ പ്രതികരിച്ചിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP