Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭക്ഷ്യവിഷബാധ: ത്രിപുരയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

അഗർത്തല: ഭക്ഷ്യവിഷബാധയെ തുടർന്ന് ത്രിപുരയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ഇതിൽ രണ്ടു പേർ കുട്ടികളാണ്. ബസന്തി ദേബരാമ (55), പേരക്കുട്ടികളായ സൃഷ്ടി ദാസ് (7), മാക്‌സി ദാസ് (9) എന്നിവരാണ് മരിച്ചത്. ബസന്തിയുടെ രണ്ടു മക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വെള്ളിയാഴ്ച വൈകിട്ട് വീട്ടിൽ പാകം ചെയ്ത ഉരുളക്കിഴങ്ങു കഴിച്ചതോടെയാണ് അഞ്ചു പേർക്കും അസ്വാസ്ഥ്യമുണ്ടായത്. ഛർദ്ദിയും വയറിളക്കവും തളർച്ചയും അനുഭവപ്പെട്ട ഇവരെ അയൽക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടികളും മുത്തശ്ശിയും മരിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടു കിട്ടിയ ശേഷമേ മരണകാരണം വ്യക്തമാകൂ എന്നു പൊലീസ് അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP