Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ; വരുമാനം അനുസരിച്ച് ഇൻഷൂറൻസ് പ്രീമിയം കൂടും: ലോകത്തെ ഏറ്റവും വലിയ ഹെൽത്ത് ഇൻഷൂറൻസ് പദ്ധതി ഒരുക്കി ആരോഗ്യ മന്ത്രാലയം

പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ; വരുമാനം അനുസരിച്ച് ഇൻഷൂറൻസ് പ്രീമിയം കൂടും: ലോകത്തെ ഏറ്റവും വലിയ ഹെൽത്ത് ഇൻഷൂറൻസ് പദ്ധതി ഒരുക്കി ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: ദാരിദ്ര്യ രേഖയ്ക്ക് താഴേയുള്ളവർക്ക് സൗജന്യവും സാർവത്രികവുമായ ആരോഗ്യ ഇൻഷൂറൻസ് പദ്ധതി ഏർപ്പെടുത്താനുള്ള മാർഗരേഖകൾ ഉണ്ടാക്കാൻ കേന്ദ്ര സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചു. സാർവത്രിക ആരോഗ്യ രക്ഷാദൗത്യം (യുഎച്ച്എഎം) എന്ന ഈ ആരോഗ്യ ഇൻഷൂറൻസ് പദ്ധിക്കു കീഴിയിൽ സർക്കാർ ആശുപത്രികളിലും രാജ്യത്തുടനീളമുള്ള ആരോഗ്യ കേന്ദ്രങ്ങളിലും ജനങ്ങൾക്ക് സൗജന്യമായി 50 അവശ്യ മരുന്നുകളും രോഗ പരിശോധനാ സേവനങ്ങളും, മുപ്പേതാളം ആയുഷ് (ആയുർവേദ, നാച്ചുറോപതി, യൂനാനി, സിദ്ധ, ഹോമിയോപതി) മരുന്നുകളും ലഭ്യമാക്കും. ഈ ഇൻഷൂറൻസ് പ്രീമിയം ചെറിയ തുകയായിരിക്കും. ജൂൺ ഒമ്പതിന് രാഷ്ട്രപതി പാർലമെന്റിൽ നടത്തിയ നയപ്രസംഗത്തിലാണ് സാർവത്രിക പൊതുജനാരോഗ്യ ഇൻഷൂറൻസ് പ്രഖ്യാപിച്ചത്. ഇത് ലോകത്തെ ഏറ്റവും വലിയ ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയായിരിക്കും.

'നിലവിൽ രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 25 ശതമാനത്തിനു മാത്രമാണ് ആരോഗ്യ ഇൻഷൂറൻസ് പരിരക്ഷയുള്ളത്. ഈ എണ്ണം ഇനിയും വർധിപ്പിക്കും. അതോടെ പ്രീമിയം കുറച്ചു കൊണ്ടുവരാനും കഴിയും. ഇതിനായി യുഎച്ച്എഎം ഏജൻസി രൂപീകരിക്കും,' ആരോഗ്യ മന്ത്രി ഡോക്ടർ ഹർഷ് വർധൻ പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസമായി സർക്കാർ സാർവത്രിക ആരോഗ്യ രക്ഷാ ദൗത്യത്തിന് അന്തിമ രൂപം നൽകുന്ന തിരക്കിലായിരുന്നെന്നും ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസുമായി ചർച്ച ചെയ്‌തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഞ്ചാം പനി അടക്കമുള്ള ലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്നതും വർഷംതോറും ഏറെ പേരുടെ ജീവൻ അപഹരിക്കുന്നതുമായി രോഗങ്ങളെ നിയന്ത്രിക്കാനും തുടച്ചു നീക്കാനുമുള്ള പദ്ധതികളും മന്ത്രാലയം നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.

'അഞ്ചാംപനിയും റൂബെല്ലയും ഫിലേറിയയും 2015-ഓടെ തന്നെ തുടച്ചു നീക്കാൻ സർക്കാർ ശ്രമം നടന്നു വരുന്നുണ്ട്. 2017-ഓടെ ജില്ലാ തലങ്ങളിൽ കുഷ്ഠരോഗം ഇല്ലാതാക്കാനും ശ്രമങ്ങൾ നടക്കുന്നു. 2014-ഓടെ പോളിയോ ഇല്ലാതാക്കിയ നമുക്ക് ഇതിനും സാധിക്കും,' മന്ത്രി കൂട്ടിച്ചേർത്തു. ഈ രോഗങ്ങളുടെ നർമ്മാർജനം സംബന്ധിച്ച ആരോഗ്യ സെക്രട്ടറിമാരുടെ ഉന്നത തലയോഗം ഒക്ടോബർ ഒമ്പതിന് മ്ര്രന്തി വിളിച്ചു ചേർത്തിട്ടുണ്ട്.

ദേശവ്യാപകമായി ഇതിനുള്ള പദ്ധതികൾ ഈ യോഗം ചർച്ച ചെയ്യും. ആയുഷ് മേഖലയെ പരിരക്ഷിക്കുന്നതിന് എൻഡിഎ സർക്കാരിന്റെ ഭാഗത്തു നിന്ന് മികച്ച പിന്തുണയുണ്ടാകുമെന്നും മന്ത്രി സൂചിപ്പിച്ചു. ബദൽ വൈദ്യശാസ്ത്ര സംവിധാനത്തിന്റെ സവിശേഷതയെ തിരിച്ചറിയാനും പരിരക്ഷിക്കാനും ലക്ഷ്യമിട്ട് പുതിയ ബില്ല് മന്ത്രാലയം തയാറാക്കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

(മഹാനവമിയും ഗാന്ധിജയന്തിയും പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ(02-10-2014) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP