Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോദിയെ വിശ്വസിച്ച് ഗർഭിണികളായ സ്ത്രീകൾ ഇനിയെന്ത് ചെയ്യും? ഗർഭിണികൾക്കുള്ള 6000 രൂപ ആദ്യ പ്രസവത്തിന് മാത്രമെന്ന് തിരുത്തി സർക്കാർ; പകുതി പണം സംസ്ഥാനങ്ങൾ കണ്ടെത്തണമെന്ന് ഉത്തരവ്

മോദിയെ വിശ്വസിച്ച് ഗർഭിണികളായ സ്ത്രീകൾ ഇനിയെന്ത് ചെയ്യും? ഗർഭിണികൾക്കുള്ള 6000 രൂപ ആദ്യ പ്രസവത്തിന് മാത്രമെന്ന് തിരുത്തി സർക്കാർ; പകുതി പണം സംസ്ഥാനങ്ങൾ കണ്ടെത്തണമെന്ന് ഉത്തരവ്

നോട്ട് അസാധുവാക്കലിന് പിന്നാലെ കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഉത്തരവുകളിൽ ഏറ്റവും ശ്രദ്ധേയമായത് ഗർഭിണികൾക്ക് 6000 രൂപ ധനസഹായം നൽകുമെന്നതായിരുന്നു. പുതുവർഷത്തോടനുബന്ധിച്ചായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പ്രഖ്യാപനം നടത്തിയത്. എന്നാൽ, ഇപ്പോൾ, ആ ധനസഹായം ആദ്യപ്രസവത്തിന് മാത്രമെന്ന് തിരുത്തിയിരിക്കുകയാണ് സർക്കാർ. മാത്രമല്ല, ഖജനാവിൽ പണം കുറവായതിനാൽ, ധനസഹായത്തിന്റെ പകുതി സംസ്ഥാനങ്ങൾ വഹിക്കണമെന്നും കേന്ദ്രം നിർദേശിച്ചു.

രണ്ട് പ്രസവത്തിന് ധനസഹായം നൽകുമെന്നായിരുന്നു നേരത്തെയുള്ള പ്രഖ്യാപനം. എന്നാൽ ഫണ്ടില്ലാത്തതിനാൽ, കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം അത് ഒറ്റപ്രസവത്തിനായി ചുരുക്കി. 60 ശതമാനം പണം കേന്ദ്രം വഹിക്കുമെന്ന വാക്കും കേന്ദ്രം തെറ്റിച്ചു. 50 ശതമാനം കേന്ദ്രം വഹിക്കുമെന്നും ബാക്കി സംസ്ഥാനം വഹിക്കണമെന്നുമാണ് മന്ത്രാലയത്തിന്റെ നിർദ്ദേശം.

പദ്ധതി നടപ്പാക്കുന്നതിന് മന്ത്രിസഭയുടെ അനുമതി വേണം. മന്ത്രിസഭയിൽ സമർപ്പിക്കാനുള്ള കാബിനറ്റ് നോട്ട് തയ്യാറാക്കുകയാണ് മന്ത്രാലയം ഇപ്പോൾ. പ്രധാനമന്ത്രിയുടെ ഓഫീസുമായി ഇക്കാര്യം ചർച്ച ചെയ്തുവെന്നും ബജറ്റിൽ വകയിരുത്തിയ പണത്തിന്റെ അടിസ്ഥാനത്തിൽ പദ്ധതി ആദ്യത്തെ പ്രസവത്തിനുമാത്രമായി ചുരുക്കിയെന്നും മന്ത്രാലയം അറിയിച്ചു.

രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച പദ്ധതിയാണിത്. ഇന്ദിരാഗാന്ധി മാതൃ സഹയോഗ് യോജന എന്ന പദ്ധതി 2010 പ്രഖ്യാപിച്ചെങ്കിലും 650 ജില്ലകളിൽ 53-ഇടത്തുമാത്രമാണമ് നടപ്പാക്കിയത്. ഈ പദ്ധതി രാജ്യവ്യാപകമാക്കുമെന്നാണ് പ്രധാനമന്ത്രി പുതുവർഷത്തിൽ പ്രഖ്യാപിച്ചത്. മോദിയുടെ പ്രഖ്യാപനം വന്നയുടൻ വനിതാ ശിശു മന്ത്രാലയം പദ്ധതി നടത്തുന്നതിനായി വിശദമായ പദ്ധതി തയ്യാറാക്കിയിരുന്നു.

രാജ്യത്തെ 19 വയസ്സിന് മുകളിലുള്ള എല്ലാ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പദ്ധതി വ്യാപിപ്പിക്കാനായിരുന്നു മന്ത്രാലയത്തിന്റെ നീക്കം. രണ്ട് പ്രവസത്തിനും ഇത് ബാധകമാക്കുമെന്ന് മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ബജറ്റിൽ വരുത്തിയ തുക കുറവായതുകാരണം എന്നാൽ, 2017-18 സാമ്പത്തിക വർഷം ഈ പദ്ധതി നടപ്പിലാക്കുന്നതിന് നിയന്ത്രണങ്ങൾ വേണമെന്ന് മന്ത്രാലയം നിശ്ചയിക്കുകയായിരുന്നു.

പദ്ധതിക്ക് 2700 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. ഓരോവർഷവും 2.6 കോടി പ്രസവങ്ങൾ രാജ്യത്ത് നടക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. ബജറ്റ് വിഹിതം അനുസരിച്ച് 3000 രൂപ വീതം 90 ലക്ഷം ഗർഭിണികൾക്ക് കൊടുക്കാനേ ഇത് തികയൂ. മന്ത്രാലയം ആവശ്യപ്പെട്ടതിലും വളരെ കുറവാണ് ബജറ്റിലെ വിഹതമെന്ന് മന്ത്രാലയ അധികൃതർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP