Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പശുവിന്റെ പേരിൽ സംഘപരിവാറുകാർ തല്ലികൊന്ന റിയാസിനെതിരെയും ഗുരുതരാവസ്ഥയിൽ കഴിയുന്ന ഷക്കീലിനെതിരെയും ഗോവധനിരോധന നിയമ പ്രകാരം ഏഴ് വര്ഷം വരെ തടവ് കിട്ടാവുന്ന കുറ്റം ചുമത്തി മധ്യപ്രദേശ് പൊലീസ്; കൊലപാതകികളുടെ അറസ്റ്റ് പ്രഹസനമാകുമ്പോഴും കൊല ചെയ്യപ്പെട്ടവരെ വെറുതെ വിടാതെ പൊലീസ്; ഗുരുതരനില തരണം ചെയ്താൽ ഷക്കീലും പിടിയിലാകും

പശുവിന്റെ പേരിൽ സംഘപരിവാറുകാർ തല്ലികൊന്ന റിയാസിനെതിരെയും ഗുരുതരാവസ്ഥയിൽ കഴിയുന്ന ഷക്കീലിനെതിരെയും ഗോവധനിരോധന നിയമ പ്രകാരം ഏഴ് വര്ഷം വരെ തടവ് കിട്ടാവുന്ന കുറ്റം ചുമത്തി മധ്യപ്രദേശ് പൊലീസ്; കൊലപാതകികളുടെ അറസ്റ്റ് പ്രഹസനമാകുമ്പോഴും കൊല ചെയ്യപ്പെട്ടവരെ വെറുതെ വിടാതെ പൊലീസ്; ഗുരുതരനില തരണം ചെയ്താൽ ഷക്കീലും പിടിയിലാകും

ന്യൂഡൽഹി; മരിച്ചാലും വെറുതെ വിടാതെ പൊലീസ്. മധ്യപ്രദേശിൽ സംഘപരിവാറുകാർ പശുഹത്യ ആരോപിച്ച് തല്ലികൊന്ന റിയാസിന്റെ പേരിലും ഗുരുതരമായി മർദ്ദനമേറ്റ് ചികിത്സയിൽ കഴിയുന്ന ഷക്കീലിന്റെ പേരിലും പശുഹത്യ നിരോധന നിയമം, കന്നുകാലി സംരക്ഷണ നിയമം എന്നിവ പ്രകാരം കേസെടുത്തു.

ചുരുങ്ങിയത് ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. എന്നാൽ റിയാസിന്റെ കൊലപാതകത്തിൽ നാലു പേരെ അറസ്റ്റ് ചെയ്തത് വെറും പ്രഹസനത്തിന് വേണ്ടി മാത്രമാണെന്നാണ് ഇവിടെ തെളിയുന്നത്. അവരെ കുറിച്ചുള്ള യാതൊരു വിവരവും പൊലീസ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. അവർക്കെതിരെ ചുമത്തിയ കുറ്റങ്ങളും വകുപ്പുകളും എന്താണെന്ന് വ്യക്തമല്ല.പൊലീസ് വ്യഗ്രത കാണിക്കുന്നതുകൊലചെയ്യപ്പെട്ടവർക്കെതിരെ കേസെടുക്കാനാണ്‌.


മധ്യപ്രദേശിൽ സംഘപരിവാറുകരുടെ നീതിയാണ് പൊലീസുകാർ നിറവേറ്റുന്നതെന്നാണ് പരക്കെയുള്ള ആക്ഷേപം.വെള്ളിയാഴ്ച രാത്രി മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് 485 കിലോമീറ്റർ അകലെയായിരുന്നു സംഭവം. ഈ ജില്ലയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ സന്ദർശനത്തിന് തൊട്ട് മുൻപാണ് സംഭവം നടന്നത്.

റിയാസ് ഉൾപ്പടെ നാലുപേർ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിർത്തിയായിരുന്നു ആക്രമണം. സംഘപരിവാറുകരുടെ ക്രൂരമർദ്ദനത്തിനിരയായി റിയാസ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കൂടെ ഉണ്ടായിരുന്ന മറ്റ് രണ്ടുപേർ ഓടി രക്ഷപ്പെടുകയായിരുന്നു.

അമഗാര ഗ്രാമത്തിലെ റിയാസാണ് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പവൻ സിങ് ഗോന്ദ്, വിജയ് സിങ് ഗോന്ദ്, ഫൂൽ സിങ് ഗോന്ദ്, നാരയൺ സിങ് ഗോന്ദ് തുടങ്ങിയവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷക്കീൽ പശുഹത്യ നടത്തിയെന്ന് പവൻ സിങ് ആരോപിച്ചു. എന്നാൽ ഈ ആരോപണം ഷക്കീലും കുടുംബവും നിഷേധിച്ചിട്ടുണ്ട്.

പവൻ സിങ്ങിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് മധ്യപ്രദേശിലെ പശുഹത്യ നിരോധന നിയമം, കന്നുകാലി സംരക്ഷണ നിയമം എന്നിവ പ്രകാരം ഷക്കീലിനെതിരെയും കേസെടുത്തത്.. പശുസംരക്ഷണ സമിതിയിലെ പ്രവർത്തകരാണ് കൊലപാതകത്തിന് നേതൃത്വം നൽകിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു. മധ്യപ്രദേശിൽ മൂന്ന് വർഷം തടവും അയ്യായിരം രൂപ പിഴയുമുള്ള കുറ്റകൃത്യമാണ് പശുവിനെ കശാപ്പ് ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP