Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പാസ്‌പോർട്ടിൽ എഴുതാൻ വേണ്ടി മാത്രം താൻ ഇന്ത്യക്കാരൻ; ജന്മം കൊണ്ട് അങ്ങനെയല്ല; ഇന്ത്യൻ പാസ്‌പോർട്ടുമായി യാത്ര ചെയ്യാൻ നിർബന്ധിതനാകുന്നുവെന്നും ഗിലാനിയുടെ വിവാദ പ്രസ്താവന

പാസ്‌പോർട്ടിൽ എഴുതാൻ വേണ്ടി മാത്രം താൻ ഇന്ത്യക്കാരൻ; ജന്മം കൊണ്ട് അങ്ങനെയല്ല; ഇന്ത്യൻ പാസ്‌പോർട്ടുമായി യാത്ര ചെയ്യാൻ നിർബന്ധിതനാകുന്നുവെന്നും ഗിലാനിയുടെ വിവാദ പ്രസ്താവന

ശ്രീനഗർ: വിവാദങ്ങൾ സൃഷ്ടിക്കുന്ന പരാമർശവുമായി കശ്മീരി വിഘടനവാദി നേതാവ് സയിദ് അലി ഷാ ഗിലാനി വീണ്ടും രംഗത്ത്. താൻ ജന്മം കൊണ്ട് താൻ ഇന്ത്യക്കാരനല്ലെന്നും ഇന്ത്യൻ പാസ്‌പോർട്ടുമായി യാത്ര ചെയ്യാൻ താൻ നിർബന്ധിതനാകുകയാണെന്നും ഗിലാനി പറഞ്ഞു.

പാസ്‌പോർട്ട് അപേക്ഷ പൂരിപ്പിക്കുമ്പോൾ പൗരത്വത്തെക്കുറിച്ചുള്ള കോളം ഗീലാനി പൂരിപ്പിച്ചിരുന്നില്ല. എന്നാൽ അപേക്ഷ നൽകാൻ ഇന്ന് ശ്രീനഗറിലെ പാസ്‌പോർട്ട് ഓഫീസിലെത്തിയ ഗിലാനി പൗരത്വ കോളത്തിൽ ഇന്ത്യക്കാരൻ എന്നെഴുതി. പാസ്‌പോർട്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വേണ്ടിമാത്രമാണ് ഇങ്ങനെ എഴുതാൻ നിർബന്ധിതമായതെന്നാണ് ഗിലാനി പറയുന്നത്.

വീട്ടുതടങ്കലിലായിരുന്ന ഗിലാനിയെ ഇന്ന് രാവിലെയാണ് പൊലീസ് മോചിപ്പിച്ചത്. സൗദിയിൽ സുഖമില്ലാതെ കിടക്കുന്ന മകളെ കാണാനാണ് ഗിലാനി പാസ്‌പോർട്ടിന് അപേക്ഷിച്ചത്. പാസ്‌പോർട്ട് അപേക്ഷ നൽകി പുറത്തുവരുമ്പോഴായിരുന്നു ഗിലാനിയുടെ വിവാദ പ്രസ്താവന നടത്തിയത്. ബയോമെട്രിക്ക് വിവരങ്ങൾ, വിരലടയാളം, ഐറിസ് സ്‌കാൻ തുടങ്ങിയ വിവരങ്ങൾ ഗിലാനി പാസ്‌പോർട്ട് അപേക്ഷയ്‌ക്കൊപ്പം നൽകിയിട്ടുണ്ട്.

സംഭവം വിവാദമായതോടെ പ്രസ്താവനക്കെതിരെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജിതേന്ദ്ര സിങ് രംഗത്തെത്തി. വിഘടനവാദികളുടെ അർത്ഥശൂന്യമായ ഇത്തരം പ്രതികരണങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും അദ്ദേഹം കൂട്ടിചേർത്തു. പൗരത്വ കോളം പൂരിപ്പിക്കാത്തതിനെ തുടർന്ന് ഗിലാനിയുടെ പാസ്‌പോർട്ട് അപേക്ഷ നേരത്തെ കേന്ദ്രസർക്കാർ നിരസിച്ചിരുന്നു.

അതിനിടെ, ഗിലാനിയുടെ വാക്കുകളെ പിന്തുണച്ച് ഹുറിയത്ത് കോൺഫറൻസ് രംഗത്തെത്തി. ഇന്ത്യൻ പാസ്‌പോർട്ടുമായി വിദേശയാത്ര ചെയ്യാൻ കശ്മീരികൾ നിർബന്ധിതരാകുകയാണെന്നും ഗിലാനിക്കും ഇതുതന്നെയാണ് സംഭവിച്ചതെന്നുമാണ് ഹുറിയത്ത വക്താവിന്റെ വാദം. ഗിലാനിക്ക് പാസ്‌പോർട്ട് നൽകുന്നത് സംസ്ഥാനത്ത് വലിയ രാഷ്ട്രീയ സംവാദത്തിന് ഇടയാക്കിയിരുന്നു. രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ മാപ്പ് പറഞ്ഞാൽ മാത്രമേ ഗിലാനിക്ക് പാസ്‌പോർട്ട് നൽകാനാകൂ എന്നാണ് ഭരണകക്ഷിയായ ബിജെപിയുടെ നിലപാട്. എന്നാൽ ഗിലാനിക്ക് പാസ്‌പോർട്ട് നൽകാമെന്ന നിലപാടാണ് സർക്കാരിൽ ബിജെപിയുടെ സഖ്യകക്ഷിയായ പിഡിപിക്കുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP