Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗീതയെ പാക്കിസ്ഥാൻ തിരിച്ചയച്ചാലും ആർക്കു കൈമാറും; അവകാശ വാദം ഉന്നയിച്ചിരിക്കുന്നത് നാല് സംസ്ഥാനങ്ങൾ; മാതാപിതാക്കളെ കണ്ടെത്താൻ സുക്ഷമ നേരിട്ട് രംഗത്ത്

ഗീതയെ പാക്കിസ്ഥാൻ തിരിച്ചയച്ചാലും ആർക്കു കൈമാറും; അവകാശ വാദം ഉന്നയിച്ചിരിക്കുന്നത് നാല് സംസ്ഥാനങ്ങൾ; മാതാപിതാക്കളെ കണ്ടെത്താൻ സുക്ഷമ നേരിട്ട് രംഗത്ത്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പാക്കിസ്ഥാനിൽ വഴി തെറ്റി എത്തിയ ബധിരയും മൂകയുമായ ഗീത ഏത് നാട്ടുകാരിയാണ്. പതിനഞ്ച് വർഷം മുമ്പ് ഗീത എവിടെ നിന്നാണ് കാണാതായത്. ഏതു സംസ്ഥാനത്തെ, ഏതു കുടുംബത്തിലെ മകളാണു പാക്കിസ്ഥാനിലുള്ള ഇന്ത്യക്കാരി ഗീത ? ഉത്തരം തേടി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് നേരിട്ട് രംഗത്ത് വരുന്നു. ഗീതയുടെ വിഷയത്തിലെ അവ്യക്തത തീർക്കാൻ പഞ്ചാബ്, ബിഹാർ, ജാർഖണ്ഡ്, ഉത്തർ പ്രദേശ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കു കത്തെഴുതിയിരിക്കുകയാണ്. നാലു സംസ്ഥാനങ്ങളിൽനിന്ന് ഓരോ കുടുംബം വീതം ഗീത തങ്ങളുടേതാണെന്ന് അവകാശമുന്നയിച്ചിരുന്നു. 

അവകാശമുന്നയിച്ച വീട്ടുകാരുടെ വിശദാംശങ്ങളും ചിത്രങ്ങളും ശേഖരിച്ചു നൽകാനാണ് മുഖ്യമന്ത്രിമാരോട് അഭ്യർത്ഥിച്ചിരിക്കുന്നത്. ലഭിക്കുന്ന ചിത്രങ്ങൾ പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മിഷണർക്ക് എത്തിച്ചുകൊടുക്കും. അദ്ദേഹം ചിത്രങ്ങൾ ഗീതയെ കാണിക്കും. മൂകയും ബധിരയുമായ ഗീതയ്ക്ക് ഏതു ചിത്രം കാണുമ്പോഴാണോ ഓർമകളുണ്ടാവുന്നത്, ആ ചിത്രത്തിലെ കുടുംബത്തിന്റെ ഡിഎൻഎ പരിശോധന നടത്താമെന്നാണ് ആലോചനയെന്നു വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. അതിനിടെ കുടുംബാംഗങ്ങളെ തിരിച്ചറിയാൻ കാത്തുനിൽക്കാതെ ഗീതയെ ഇന്ത്യയിലേക്കു മടക്കിക്കൊണ്ടുവരാനും വിദേശകാര്യമന്ത്രാലയം ശ്രമം നടത്തുന്നുണ്ട്. ബന്ധുക്കളെ കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ സ്ഥിരതാമസത്തിനു കേന്ദ്ര സർക്കാർ സൗകര്യമൊരുക്കും.

ഗീത 15 വർഷം മുൻപാണ് എങ്ങനെയോ പാക്കിസ്ഥാനിൽ എത്തിപ്പെട്ടത്. ഗീതയെ പാക്കിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്കു മടക്കി അയയ്ക്കാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഹരിയാനയിൽനിന്നുള്ള അഭിഭാഷകൻ മൊമിനീൻ മാലിക് നൽകിയ ഹർജി സിന്ധ് ഹൈക്കോടതി തള്ളി. ഇരുരാജ്യങ്ങളുടെയും വിദേശകാര്യമന്ത്രാലയങ്ങൾ ഉൾപ്പെട്ട് എല്ലാ നടപടിക്രമങ്ങളും പാലിച്ചുവേണം ഗീതയെ മടക്കി അയയ്ക്കാനെന്ന് ഇപ്പോൾ ഗീതയെ സംരക്ഷിക്കുന്ന എഥി ഫൗണ്ടേഷന്റെ വാദം കോടതി അംഗീകരിച്ചു.

പതിനഞ്ച് വർഷമായി പാക്കിസ്ഥാനിൽ കഴിയുന്ന മൂകയും ബധിരയുമായ പെൺകുട്ടി ഗീതയെ പാക്ക് സുരക്ഷാ ഉപദേഷ്ടാവ് സർതാജ് അസീസിനൊപ്പം തിരികെ ഇന്ത്യയിലെത്തിക്കാൻ നീക്കമുണ്ടായിരുന്നുവെന്ന് പാക്കിസ്ഥാൻ വെളിപ്പെടുത്തിയിരുന്നു. ഇന്ത്യപാക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം റദ്ദാക്കിയതോടെ നാട്ടിൽ മടങ്ങിയെത്താനുള്ള ഗീതയുടെ മോഹവും പൊലിഞ്ഞുവെന്ന വാർത്തകൾ വരുന്നതിനിടെയാണ് ഇന്ത്യ ഇഠപെടൽ സജീവമാക്കുന്നത്. കേൾക്കാനും സംസാരിക്കാനും കഴിയാത്ത ഗീതയെ 15 വർഷം മുമ്പാണ് പാക്കിസ്ഥാൻ അതിർത്തിരക്ഷാസേന കണ്ടെത്തുന്നത്. ഇന്ത്യയിൽ നിന്ന് അതിർത്തികടന്ന് പാക്കിസ്ഥാനിലെത്തിയ ഗീത ഇപ്പോൾ 23 വയസ്സുള്ള യുവതിയായി.

പാക്കിസ്ഥാനിൽ നിന്ന് അബദ്ധത്തിൽ ഇന്ത്യയിലെത്തിപ്പെട്ട ബധിരയും മൂകയുമായ ബാലികയെ ഹനുമാൻ ഭക്തനായ ബ്രാഹ്മണയുവാവ് 'ബജ്രംഗി' (സൽമാൻ ഖാൻ ) ഏറെക്കാലം സംരക്ഷിക്കുന്നതും പിന്നീട് അവളുടെ നാട് പാകിസ്ഹാനിലാണെന്ന് മനസ്സിലാക്കുമ്പോൾ ബന്ധുക്കളെ കണ്ടെത്താൻ അയാൾ നടത്തുന്ന ശ്രമങ്ങളുമാണ് കബീർ ഖാൻ സംവിധാനം ചെയ്ത സിനിമയുടെ ഇതിവൃത്തം. സിനിമയെ വെല്ലുന്ന അനുഭവങ്ങളാണ് ഗീതയുടേത്. ഈ സിനിമ പുറത്തുവന്നതോടെയാണ് ഗീതയുടെ ദുരിതവും വാർത്തകളിൽ നിറയുന്നത്. ഈ സാഹചര്യത്തിലാണ് ഗീതയെ ഇന്ത്യയിലെത്തിക്കാൻ പാക്കിസ്ഥാനും ശ്രമം തുടങ്ങിയത്.

പാക് പഞ്ചാബിലെ അതിർത്തിഗ്രാമത്തിൽ നിന്ന് റേഞ്ചേഴ്‌സ് ഭടന്മാർ കണ്ടെത്തിയ ബാലികയുടെ സംരക്ഷണച്ചുമതല പാക്കിസ്ഥാനിലെ സന്നദ്ധ സംഘടനയായ എദി ഫൗണ്ടേഷന് കൈമാറുകയായിരുന്നു. കറാച്ചിയിലെ ശിശുമന്ദിരത്തിൽ സംഘടനയുടെ അധ്യക്ഷ ബിൽക്കീസ് എദി അവൾക്ക് 'ഗീത' എന്ന് പേരിട്ടു. ഇതിനിടെ, ഇന്ത്യയിലെ അവളുടെ ബന്ധുക്കളെ കണ്ടെത്താൻ ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഹൈന്ദവ പെൺകുട്ടിയെ പോലെയാണ് ഗീതയെ അവർ വളർത്തിയതും. സംസാരശേഷിയില്ലാത്ത ഗീതയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ കഴിയാത്തതായിരുന്നു വെല്ലുവിളി.

അവൾ ഇടയ്ക്കിടെ എഴുതിക്കാണിക്കുന്ന 193 എന്ന നമ്പർ വീടിന്റെ നമ്പർ ആണെന്നും ഇന്ത്യയുടെ മാപ്പിൽ തൊട്ടുകാണിക്കുന്നതിൽ നിന്ന് തെലങ്കാനയിലോ ഛത്തീസ്‌ഗഢിലോ ആവാം അവളുടെ വീടെന്നും ഊഹിക്കുന്നു. എന്നാൽ, അവിടെ നിന്നെങ്ങനെ പാക്കിസ്ഥാൻ അതിർത്തിയിലെത്തി എന്നതിന് വ്യക്തതയില്ല. ഏഴു സഹോദരന്മാരും നാലു സഹോദരിമാരുമുണ്ടെന്നാണ് ആംഗ്യത്തിലൂടെ അവൾ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP