Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓൺലൈൻ വഴി അപേക്ഷിച്ചാൽ മൂന്ന് ദിവസത്തിനകം ഇവിസ; ടൂറിസ്റ്റ് പ്രവാഹം പ്രതീക്ഷിച്ച് വിസ നിയമങ്ങളിൽ വൻ പൊളിച്ചെഴുത്ത് നടത്താൻ ഇന്ത്യ

ഓൺലൈൻ വഴി അപേക്ഷിച്ചാൽ മൂന്ന് ദിവസത്തിനകം ഇവിസ; ടൂറിസ്റ്റ് പ്രവാഹം പ്രതീക്ഷിച്ച് വിസ നിയമങ്ങളിൽ വൻ പൊളിച്ചെഴുത്ത് നടത്താൻ ഇന്ത്യ

'ഇന്ത്യ കാണാൻ പോകണമെന്നൊക്കെയുണ്ട്. പക്ഷേ പെട്ടെന്ന് വിസ കിട്ടാനൊക്കെ പ്രയാസമല്ലേ...അതിനാൽ മറ്റെവിടേക്കെങ്കിലും ടൂർ പോകാം...' എന്ന് ഇനി ഒരു വിദേശ ടൂറിസ്റ്റിനും പറയേണ്ടി വരില്ല. ആ രീതിയിലാണ് കേന്ദ്ര സർക്കാർ വിസ നിയമങ്ങളിൽ ഇളവ് വരുത്താനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി ഇലക്ട്രോണിക്‌സ് വിസ അഥവാ ഇവിസ നടപ്പിലാക്കാൻ ഒരുങ്ങുന്നു. ഓൺലൈൻ വഴി അപേക്ഷിച്ചാൽ ഇവിസ മൂന്ന് ദിവസത്തിനുള്ളിൽ ലഭിക്കും. ഇതിലൂടെ രാജ്യത്തേക്ക് പ്രവഹിക്കുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വർധനവുണ്ടാക്കാമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. ഒക്ടോബർ അവസാനത്തോടെ ഇവിസ പ്രാബല്യത്തിൽ വരും.

യുഎസ്, ജപ്പാൻ, സൗത്തുകൊറിയ എന്നിവയടക്കുമുള്ള 30 രാജ്യങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകൾക്കാണ് ഇ വിസയുടെ സൗകര്യം പ്രയോജനപ്പെടുക. ജർമനി, റഷ്യ, ഇസ്രയേൽ എന്നി രാജ്യങ്ങളെയും ഇതിനായി പരിഗണിച്ചേക്കും. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്നുള്ള രണ്ട് രാജ്യങ്ങളെയും ഇതിനായി പരിഗണിക്കാൻ സാധ്യതയുണ്ട്.

ഇലക്ട്രോണിക് ട്രാവൽ ഓഥറൈസേഷൻ വിദേശസഞ്ചാരികൾക്ക് ഓൺലൈനിലൂടെ വിസക്ക് അപേക്ഷിക്കാം. മൂന്ന് മുതൽ അഞ്ച് ദിവസത്തിനുള്ളിൽ ഓൺലൈൻ കൺഫർമേഷൻ ലഭിക്കുകയും ചെയ്യും. ടൂറിസ്റ്റ് ഇന്ത്യയിൽ എത്തുന്നതിന് 30 ദിവസം മുമ്പ് ഇടിഎ ലഭ്യമാകും. ഇത് നടപ്പിലാക്കാനായി ഒരു പ്രത്യേക വെബ്‌സൈറ്റ് ഒരുക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. ഫീസ് സഹിതം അപേക്ഷി്ച്ചാൽ ടൂറിസ്റ്റുകൾക്ക് പ്രസ്തുത വൈബ്‌സൈറ്റിലൂടെ വിസാനടപടികൾ എളുപ്പം പൂർത്തിയാക്കാൻ സാധിക്കും.

ഇ വിസാ പദ്ധതിക്ക് ജൂണിൽ തന്നെ പ്രധാനമന്ത്രിയുടെ അനുമതി ലഭിച്ചിരുന്നു. രാജ്യത്തെ ടൂറിസ്റ്റ് സീസണിൽ ഇത് നടപ്പിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ ആദ്യമായാണ് ഇ വിസ സമ്പ്രദായം നടപ്പിലാക്കുന്നത്. 109 രാജ്യങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകൾക്കും ഈ സൗകര്യം ലഭ്യമാക്കാനുള്ള പദ്ധതികൾ തയ്യാറാക്കി വരികയാണെന്നാണ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നത്. ഘട്ടംഘട്ടമായി ഇത് നടപ്പിലാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP