1 aed = 17.64 inr 1 eur = 73.79 inr 1 gbp = 83.98 inr 1 kwd = 212.76 inr 1 sar = 17.13 inr 1 usd = 64.34 inr

Jul / 2017
25
Tuesday

ഘർ വാപ്പസി മതപരിവർത്തനമല്ല; മുസ്ലിങ്ങളും ക്രിസ്ത്യാനികളും സ്വന്തം മതത്തിലേക്ക് തിരിച്ചുവരണമെന്ന് വിഎച്ച്പി; മതപരിവർത്തനങ്ങളെ കുറിച്ച് സംസ്ഥാന സർക്കാറിൽ നിന്നും വിശദീകരണം തേടി ദേശീയ മനുഷ്യാവകാശ കമ്മീഷൻ

December 30, 2014 | 07:13 AM | Permalinkസ്വന്തം ലേഖകൻ

ഹൈദരാബാദ്: ഘർ വാപസി വിവാദങ്ങൾ കൊഴുക്കുന്നതിനിടെ ഘർ വാപ്പസി എന്നാൽ മതപരിവർത്തനമല്ലെന്ന് വ്യക്തമാക്കി വിശ്വഹിന്ദു പരിഷത്ത് രംഗത്തെത്തി. ഘർവാപ്പസി എന്നാൽ സ്വന്തം മതങ്ങളിലേക്കുള്ള തിരിച്ചുപോക്കാണ്. മതപരിവർത്തനങ്ങൾക്ക് തങ്ങൾ എതിരാണ് ഇത് നിയം മൂലം നിരോധിക്കണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു. വി.എച്ച്.പി.യുടെ പ്രധാന തീരുമാനങ്ങളെടുക്കുന്ന കേന്ദ്ര ബോർഡ് ട്രസ്റ്റികളുടെയും മാനേജ്‌മെന്റ് കമ്മിറ്റിയുടെയും സംയുക്തയോഗമാണ് ഇതുസംബന്ധിച്ച പ്രമേയം അംഗീകരിച്ചത്.

തങ്ങൾ മതപരിവർത്തനത്തിന് എതിരാണെന്നും സ്വന്തം മതത്തിലേക്ക് തിരിച്ചുവരുന്നതിനെ മാത്രമേ പ്രോത്സാഹിപ്പിക്കുന്നുള്ളൂവെന്നും യോഗതീരുമാനങ്ങൾ വിശദീകരിച്ച് അന്തർദേശിയ വർക്കിങ് പ്രസിഡന്റ് പ്രവീൺ തൊഗാഡിയ പറഞ്ഞു. ഇന്ത്യയിലെ മുസ്ലിങ്ങളും ക്രിസ്ത്യാനികളും സ്വന്തം മതത്തിലേക്ക് തിരിച്ചുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നേരത്തെ ഇന്ത്യയിലെ ക്രിസ്ത്യാനികളും ഹിന്ദുക്കളും ഹൈന്ദവരാണെന്ന് വിഎച്ച്പി നേതാക്കൾ അഭിപ്രാപ്പെട്ടിരുന്നു.

മതപരിവർത്തനം ഭരണഘടനാ വിരുദ്ധമാണെന്നും 1977ൽ സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയതാണെന്നും പ്രവീൺ തൊഗാഡിയ പറഞ്ഞു. ഹിന്ദുത്വം ജീവിതരീതിയാണെന്നും സുപ്രീംകോടതി വിധിന്യായമുണ്ട്. ഒരു വ്യക്തി പടിഞ്ഞാറൻ ചൈനാ ജീവിതരീതി സ്വീകരിക്കുന്നതിനെ മതപരിവർത്തനമെന്ന് പറയാനാകില്ല, അതേപോലെ ഹിന്ദുത്വ ജീവിതരീതി സ്വീകരിക്കുന്നതും മതപരിവർത്തലമല്ല- തൊഗാഡിയ വിശദീകരിച്ചു.

ഘർവാപ്പസി എന്നത് പുതിയ കാര്യമല്ല. എഴുനൂറ് വർഷങ്ങൾക്ക് മുമ്പ് തന്നെ രാജ്യത്ത് ഈ സംവിധാനം നിലനിന്നിരുന്നു. ഇതിൽ പുതുമയില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം മതത്തിലേക്ക് തിരിച്ചുവരാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. ഘർ വാപ്പസി രാജ്യത്തെ വികസനത്തെ പിന്നോട്ടടിക്കുമെന്ന് വാദവും അദ്ദേഹം തള്ളിക്കളഞ്ഞു. പ്രധാനമന്ത്രി മോദി ഘർ വാപസിക്കെതിരല്ലെന്നും തൊഗാജിയ പറഞ്ഞു. 20 ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുന്ന ഏകസംഘടന വി.എച്ച്.പി.യാണ്. 53,000 ഗ്രാമങ്ങളിലെ ദരിദ്രരായ ഹിന്ദുക്കൾക്ക് ഭക്ഷണവും വിദ്യാഭ്യാസവും ചികിത്സയും നൽകാൻ സംഘടനയ്ക്കായിട്ടുണ്ടെന്നും വിഎച്ച്പി നേതാവ് അവകാശപ്പെട്ടു.

അതേസമയം കേരളത്തിൽ ഘർ വാപ്പസി വിവാദം കൊഴുക്കുന്നതിനിടെ സംസ്ഥാനത്ത് നടന്ന നിർബന്ധിത മതപരിവർത്തനം, ക്രിസ്ത്യൻ പള്ളികൾക്കു നേരെയുള്ള ആക്രമണം തുടങ്ങിയ സംഭവത്തിൽ കേരളം അടക്കമുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്നും ദേശീയ മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടി. ഇതേക്കുറിച്ച് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാന സർക്കാറുകൾക്ക് നോട്ടീസ് അയച്ചു. നാലാഴ്ചക്കുള്ളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. മാദ്ധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വയം നടപടി സ്വീകരിക്കുകയായിരുന്നു.

കേരളം, തമിഴ്‌നാട്, കർണാടകം, ഛത്തീസ്‌ഗഡ്, മധ്യപ്രദേശ് സർക്കാരുകളോടാണ് മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടിയിട്ടുള്ളത്. മത സ്വാതന്ത്ര്യത്തിനു മേലുള്ള കയ്യേറ്റമാണ് സംസ്ഥാനങ്ങളിൽ ഉണ്ടായിരിക്കുന്നതെന്ന് കമ്മീഷൻ വിലയിരുത്തി. സംഭവം തടയാൻ എന്തൊക്കെ നടപടി സ്വീകരിച്ചുവെന്ന് സംസ്ഥാനങ്ങൾ വിശദീകരിക്കണമെന്നും നോട്ടീസിൽ പറയുന്നു.

അതിലിടെ സംഘ്പരിവാറിന്റെ നിർബന്ധിത മതപരിവർത്തനത്തിനെതിരെ ശക്തമായ പ്രചാരണ പരിപാടി സംഘടിപ്പിക്കാൻ ഇന്നലെ ചേർന്ന ഇടതുമുന്നണി യോഗവും തീരുമാനിച്ചു. രാജ്യത്ത് ആകമാനം വർഗീയത സൃഷ്ടിക്കാനാണ് നിർബന്ധിത മതപരിവർത്തനവുമായി സംഘ്പരിവാർ മുന്നോട്ട് പോകുന്നതെന്നും ഇത് പ്രതിരോധിക്കണമെന്നും എൽഡിഎഫ് സംസ്ഥാന സമിതി പാസാക്കിയ പ്രമേയത്തിൽ പറയുന്നു.

ഒരുവശത്ത് ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് ആർഎസ്എസ് സംഘടനകൾ മതപരിവർത്തന പദ്ധതികൾ നടപ്പാക്കുന്നു. മറുവശത്ത് മതപരിവർത്തനം നിരോധിച്ച് നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നു. ഈ ഇരട്ടത്താപ്പ് ഭരണഘടനക്ക് വിരുദ്ധമാണ്. നിർബന്ധിത മതപരിവർത്തനത്തിനെതിരെ സംസ്ഥാന സർക്കാർ ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്ന് മാത്രമല്ല സംഘ്പരിവാറിനെ വെള്ളപൂശുന്ന പ്രസ്താവനയാണ് മുഖ്യമന്ത്രിയിൽനിന്ന് ഉണ്ടാകുന്നത്. കെ.സി. വേണുഗോപാൽ അടിയന്തരപ്രമേയമായി പാർലമെന്റിൽ ഉന്നയിച്ച നിർബന്ധിത മതപരിവർത്തന സംഭവം കേരളത്തിൽ നടന്നിട്ടില്ലെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചതെന്ന് എൽ.ഡി.എഫ് കുറ്റപ്പെടുത്തി.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ദിലീപും പൾസർ സുനിയും അഞ്ചിടങ്ങളിൽ കണ്ടതായി പൊലീസ് സ്ഥിരീകരിച്ചു; മൊബൈൽ ലൊക്കേഷനും ഹോട്ടൽ ബുക്കിംഗും ഒരുമിച്ചെത്തുന്ന സിസിടിവി ദൃശ്യങ്ങളും തെളിവായി മാറി; സിംകാർഡും മെമ്മറി കാർഡും കൈമാറാനുള്ള ശ്രമവും നിർണ്ണായകമായി; മുൻകൂർ ജാമ്യമായി ദിലീപ് ഡിജിപിക്ക് നൽകിയ പരാതിയും വിനയായി; ദിലീപ് കുറ്റക്കാരൻ ആണെന്ന് പൊലീസ് പറയുന്നത് ഇങ്ങനെ
ജാമ്യഹർജി തള്ളിയെന്ന് ജയിലർ അറിയിച്ചപ്പോൾ മുഖത്ത് നിറഞ്ഞത് നിസ്സംഗത; വീഡിയോ കോൺഫറൻസിങ് നീക്കം കേട്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു; ജാമ്യഹർജി തിടുക്കത്തിലായെന്ന സഹതടവുകാരുടെ ഉപദേശത്തിനും മറുപടിയില്ല; സങ്കീർത്തനം വായിച്ചും നാമജപം ഉരുവിട്ടും നേടിയ കരുത്തുചോർന്ന് ദിലീപ്: അടുത്തെങ്ങും ഇനി പുറംലോകം കാണാനാകുമോ എന്ന ആശങ്കയിൽ ജനപ്രിയ താരം
ദിലീപിന്റെ അക്കൗണ്ടിൽ നിന്ന് വൻതുക ഒരു അഭിനയേത്രിയുടെ അക്കൗണ്ടിലേക്ക് മാറ്റി; ഇടപാട് കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട ശേഷം; മാർച്ചിലെ കോടികളുടെ ബിനാമി ഇടപാട് കണ്ടെത്തിയത് എൻഫോഴ്‌സ്‌മെന്റ്; കണ്ടില്ലെന്ന് നടിച്ച് അന്വേഷണ സംഘവും; ഗൂഢാലോചന കേസിനിടെയിലെ സാമ്പത്തിക അന്വഷണത്തിൽ ഭയന്നു മലയാള സിനിമാ ലോകം
മാലാഖമാരുടെ ജീവിത സമരത്തിൽ അനുഭാവ പൂർവ്വം ഇടപെട്ട് മോദി സർക്കാർ; നഴ്സുമാരുടെ ശമ്പളം 20,000 രൂപയിൽ കുറയരുതെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ; സുപ്രീം കോടതി വിധിയുടെ അടിസ്ഥാനമാക്കിയുള്ള കേന്ദ്ര ഇടപെടലിൽ വെട്ടിലായത് സ്വകാര്യ ആശുപത്രി മുതലാളിമാർക്ക് കൊള്ളലാഭം കൊയ്യാൻ ഓശാന പാടുന്നവർ
ജാമ്യഹർജി തള്ളിയെന്ന് ജയിലർ അറിയിച്ചപ്പോൾ മുഖത്ത് നിറഞ്ഞത് നിസ്സംഗത; വീഡിയോ കോൺഫറൻസിങ് നീക്കം കേട്ടപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു; ജാമ്യഹർജി തിടുക്കത്തിലായെന്ന സഹതടവുകാരുടെ ഉപദേശത്തിനും മറുപടിയില്ല; സങ്കീർത്തനം വായിച്ചും നാമജപം ഉരുവിട്ടും നേടിയ കരുത്തുചോർന്ന് ദിലീപ്: അടുത്തെങ്ങും ഇനി പുറംലോകം കാണാനാകുമോ എന്ന ആശങ്കയിൽ ജനപ്രിയ താരം
17-18 വയസ്സുള്ള കുട്ടികളുടെ സെക്സ് അയയ്ക്കു പ്ലീസ്; കുടുംബശ്രീ അംഗങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അസി. ജില്ലാ മിഷൻ കോ-ഓർഡിനേറ്ററുടെ മെസേജ് കണ്ട് വീട്ടമ്മമാർ ഞെട്ടി; അറിയാതെ പുറത്തുവന്നത് എസി മൊയ്തീൻ എന്ന അദ്ധ്യാപകന്റെ തനിനിറം; സംഭവം വിവാദമാകാതിരിക്കാൻ 'ഞരമ്പു രോഗി'യെ സംരക്ഷിച്ച് സി.പി.എം ജില്ലാ നേതൃത്വം
മകന്റെ പിറന്നാൾ ജിദ്ദയിൽ ആഘോഷിച്ച് കരിപ്പൂരിലെത്തി; ക്ലോറോഫോം മണപ്പിച്ച് ബോധം കെടുത്തി ബാഗ്ലൂരിലേക്ക് ചിലർ കൊണ്ടു പോയി; സ്ലോ പോയിസൺ സെഡേറ്റീവിന്റെ മയക്കത്തിലോ ഗൾഫ് വ്യവസായി? ഷിഫ അൽ ജസീറ ഉടമയുടെ തിരോധാനത്തിൽ ആശങ്കകളുമായി സുഹൃത്തുക്കൾ; ഒന്നും മിണ്ടാതെ ബന്ധുക്കളും; ഡോ കെ ടി റബീഉള്ള അബോധാവസ്ഥയിലോ?
ജനപ്രിയതാരം കാർണിവല്ലിൽ മുറി ബുക്ക് ചെയ്തത് ഒത്തുതീർപ്പ് ചർച്ചയ്ക്ക്; കാവ്യയെ ചോദ്യം ചെയ്യില്ലെന്ന് ഉറപ്പാക്കാനുള്ള മാനസികാവസ്ഥ മുതലെടുത്ത് കെണിയൊരുക്കി; ഉന്നതനുമായി നീക്കുപോക്കുണ്ടാക്കാനെത്തിയ താരത്തെ കുടുക്കിയത് തന്ത്രങ്ങളിലൂടെ; അത്താണിയിലെ മാധ്യമ സ്ഥാപനത്തിന്റെ ഗസ്റ്റ് ഹൗസ് സാക്ഷ്യം വഹിച്ചത് സിനിമയെ വെല്ലുന്ന തിരക്കഥയ്ക്ക്; ദിലീപ് അറസ്റ്റിലായതിന് പിന്നിലെ കഥ ഇങ്ങനെ
പ്രധാനനടി വസ്ത്രം മാറുന്നത് ഒളിഞ്ഞു നോക്കിയപ്പോൾ നിന്നെ തലകീഴായി കുനിച്ചു നിർത്തിയത് ഓർമ്മയുണ്ടോ? അവന്റെ കൈയൊന്നു തെറ്റിയാൽ നീ ഈ ഭൂമിയിൽ ഓർമ്മ മാത്രമായേനേ; അന്നും നീ ഒരു ക്വട്ടേഷൻ നൽകി ഒരു ജീവനെടുത്തു; 20 കൊല്ലം മുമ്പ് നടൻ ദിലീപ് ചെയ്ത ഒരു ക്രൂരകൃത്യം വെളിപ്പെടുത്തി സിനിമാ പ്രവർത്തകന്റെ പോസ്റ്റ്
അന്വേഷണം കാവ്യാമാധവന്റെ അടുത്ത ബന്ധുവിലേക്ക്; 'മാഡത്തെ' കുറിച്ചുള്ള സംശയങ്ങൾ പൊലീസിന് തീരുന്നു; ഫെനി ബാലകൃഷ്ണന്റെ മൊഴിയെടുക്കുന്നത് വ്യക്തമായ തെളിവ് കിട്ടിയതിനാൽ; കാക്കനാട്ടെ ലക്ഷ്യയിലേയും ദിലീപിന്റെ ഭാര്യാ വീട്ടിലേയും റെയ്ഡ് ലക്ഷ്യമിടുന്നത് യാഥാർത്ഥ പ്രതിയെ കുരുക്കാൻ: കാവ്യയുടെ അമ്മയെ ചോദ്യം ചെയ്യും
പൾസർ സുനി ആദ്യം തട്ടിക്കൊണ്ട് പോയി ആക്രമിച്ചത് കാവ്യയുടെ കൂട്ടുകാരിയെ; പ്രശ്‌നം പറഞ്ഞു തീർത്തതിൽ താര സംഘടനയുടെ പങ്കും അന്വേഷണ പരിധിയിൽ; കിളിരൂരിലെ വിവാദ നിർമ്മാതാവിനെതിരെ മൊഴികൊടുക്കാൻ ലോഹിയുടെ നായിക തയ്യാർ; നടിയുടെ അടുത്തു ചെന്ന് കാര്യങ്ങൾ തിരക്കാൻ പൊലീസ്: 'അമ്മ'യെ കുടുക്കാൻ വീണ്ടും വനിതാ കൂട്ടായ്മ