Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അച്ഛൻ ക്രിക്കറ്റ് കാണാൻ പോയ തക്കം നോക്കി പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; വീഡിയോ എടുത്ത് അച്ഛനും ബന്ധുക്കൾക്കും അയച്ചുകൊടുത്തു; മൊറാദാബാദിൽ അഞ്ചംഗ സംഘത്തെ തെരഞ്ഞു പൊലീസ്

അച്ഛൻ ക്രിക്കറ്റ് കാണാൻ പോയ തക്കം നോക്കി പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; വീഡിയോ എടുത്ത് അച്ഛനും ബന്ധുക്കൾക്കും അയച്ചുകൊടുത്തു; മൊറാദാബാദിൽ അഞ്ചംഗ സംഘത്തെ തെരഞ്ഞു പൊലീസ്

മൊറാദാബാദ്: ക്രിക്കറ്റ് കാണാൻ അച്ഛൻ പോയ തക്കം നോക്കി പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പീഡനത്തിന്റെ ദൃശ്യങ്ങൾ പകർത്തി അച്ഛനും ബന്ധുക്കൾക്കും അയച്ചുകൊടുത്തു.

മെറാദാബാദിലെ കലേർഖേദി ഗ്രാമത്തിലാണ് ക്രൂരകൃത്യം നടന്നത്. മെയ് 26 നായിരുന്നു സംഭവം. അഞ്ചുപേർ ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചശേഷം വീഡിയോ അച്ഛനും ബന്ധുക്കൾക്കും അയച്ചുകൊടുക്കുകയായിരുന്നു.

പെൺകുട്ടിയുടെ അച്ഛൻ അയൽക്കാരന്റെ വീട്ടിൽ ടി.വി കാണാൻ പോയ സമയത്തായിരുന്നു സംഭവം. അഞ്ചുപേർ ചേർന്ന് തോക്ക് ചൂണ്ടി പെൺകുട്ടിയെ വീട്ടിൽ നിന്ന് പിടിച്ചുകൊണ്ടുപോവുകയും ഒരു പഴയ വീട്ടിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

വീഡിയോ എടുത്തത് പെൺകുട്ടിയെ ബ്ലാക്ക്മെയിൽ ചെയ്യുക എന്ന ഉദേശത്തോടെയായിരുന്നു. എന്നാൽ വീട്ടിൽ തിരികെ എത്തിയ പെൺകുട്ടി മാതാപിതാക്കളോട് നടന്ന കാര്യങ്ങൾ പറഞ്ഞു. ഇതിന് പ്രതികാരമായി യുവാക്കൾ വീഡിയോ സോഷ്യൽ മീഡിയായിൽ അപ്ലോഡ് ചെയ്യുകയായിരുന്നു. അതോടൊപ്പം ഗ്രാമവാസികൾക്ക് വീഡിയോ അയച്ചുകൊടുക്കുകയും ചെയ്തു.

ഇതോടെ ഗ്രാമവാസികൾ യുവാക്കളുടെ അറസ്റ്റ് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. സംഭവത്തിൽ അഞ്ച് പേർക്കെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഇസാക്ക്, മത്ലൂബ്, വസീം, ഷാഹിദ്, താലീബ് എന്നിവരാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പെൺകുട്ടിയെ ചികിത്സയ്ക്കും കൗൺസിലിങ്ങിനുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ യുവാക്കളെ തെരയുകയാണു പൊലീസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP