Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഗതി മന്ദിരത്തിൽ ബലാൽസംഗത്തിന് ഇരയായത് 21 പെൺകുട്ടികൾ; അഗതി മന്ദിരത്തിൽ പീഡകരായത് രാഷ്ട്രീയക്കാരും സർക്കാർ ജീവനക്കാരും; പെൺകുട്ടികളെ ഉപയോഗിച്ചത് വർഷങ്ങളോളം; ലൈംഗിക ബന്ധത്തിന് വിസ്സമ്മതിച്ച കുട്ടിയെ കൊന്ന് കുഴിച്ചിട്ടു; ബീഹാറിലെ സർക്കാർ അഗതി മന്ദിരത്തിലെ ഞെട്ടിക്കുന്ന കഥ

അഗതി മന്ദിരത്തിൽ ബലാൽസംഗത്തിന് ഇരയായത് 21 പെൺകുട്ടികൾ; അഗതി മന്ദിരത്തിൽ പീഡകരായത് രാഷ്ട്രീയക്കാരും സർക്കാർ ജീവനക്കാരും; പെൺകുട്ടികളെ ഉപയോഗിച്ചത് വർഷങ്ങളോളം; ലൈംഗിക ബന്ധത്തിന് വിസ്സമ്മതിച്ച കുട്ടിയെ കൊന്ന് കുഴിച്ചിട്ടു; ബീഹാറിലെ സർക്കാർ അഗതി മന്ദിരത്തിലെ ഞെട്ടിക്കുന്ന കഥ

മുസാഫർപൂർ: സർക്കാർ അഭയകേന്ദ്രത്തിലെ പ്രായപൂർത്തിയാകാത്ത 20 പെൺകുട്ടികളെ ബലാത്സംഗത്തിന് ഇരയാക്കിയതായും വഴങ്ങാതിരുന്ന ഒരു പെൺകുട്ടിയെ സ്റ്റാഫുകൾ ചേർന്ന് കൊന്നു കുഴിച്ചുമൂടിയതായും റിപ്പോർട്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കുഴിച്ചുമൂടിയ പെൺകുട്ടിയുടെ മൃതദേഹത്തിന് വേണ്ടി തെരച്ചിൽ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.മൊത്തം നാൽപ്പതോളം പേരുള്ള ഷെൽട്ടർഹോമിലെ 21 പെൺകുട്ടികൾ ബലാത്സംഗത്തിന് ഇരയായതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞു. ഷെൽട്ടർ ഹോമിൽ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് നടത്തിയ ഓഡിറ്റിംഗിലൂടെയാണ് വിവരം പുറത്തു വന്നത്. പിന്നീട് ഇവർ സമർപ്പിച്ച സർവേയുടെയും റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ ബീഹാർ സാമൂഹ്യ ക്ഷേമ വകുപ്പാണ് കേസെടുത്തിരിക്കുന്നത്.

കൂട്ടബലാത്സംഗം പുറത്തുവന്നു വൻ വിവാദം ഉയർന്നതോടെ ഇവിടെ കഴിഞ്ഞിരുന്ന 44 പെൺകുട്ടികളിൽ 14 പേരെ മധുബാനിയിലേക്കും 14 പേരെ മൊകാമയിലേക്കും 16 പേരെ പാറ്റ്നയിലേക്കും മാറ്റിയിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങളിൽ അപ്രതീക്ഷിത സന്ദർശനം നടത്തണമെന്ന് സർക്കാർ എല്ലാ ജില്ലാ മജിസ്ട്രേറ്റ് മാരോടും പറഞ്ഞു.

സംഭവം ബീഹാറിലെ നിതീഷ് സർക്കാരിനെ വലിയ വിവാദത്തിൽ ചാടിച്ചിരിക്കുകയാണ്. പ്രതിപക്ഷനേതാവ് തേജേശ്വരി യാദവ് സംസ്ഥാന സർക്കാരിന്റെ കഴിവ് കേടിനെതിരേ ആഞ്ചടിച്ചു. മുസാഫർപൂറിലെ സർക്കാർ അനാഥാലയത്തിലെ പെൺകുട്ടികളെ സംരക്ഷിക്കാൻ പോലും സർക്കാരിന് കഴിഞ്ഞില്ലെന്ന് ഇവർ ആരോപിച്ചു. നേരത്തേ മാർച്ചിൽ ഈ കേസിൽ ജില്ലാ ഭരണകേന്ദ്രത്തിലെ ജീവനക്കാരനെ അറസ്റ്റ് ചെയ്തിരുന്നു.

അനാഥാലയത്തിൽ പ്രായപൂർത്തിയാകാത്ത 40 പെൺകുട്ടികളെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും വർഷങ്ങളായി ഉപയോഗിക്കുകയായിരുന്നെന്നു മാർച്ചിൽ തന്നെ വാർത്തകൾ പുറത്തു വന്നിരുന്നു. പലരെയും ഗർഭഛിദ്രത്തിനു വിധേയമാക്കിയെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ സർക്കാർ മുഖം രക്ഷിക്കാൻ വേണ്ടി ആ വിഷയം മൂടിപ്പൊതിഞ്ഞെന്നാണ് ആർജെഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP