Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രണയിച്ചു കല്യാണം കഴിക്കുന്നവരെ കൊല്ലുക; പെൺകുട്ടികൾക്ക് വാട്ട്‌സാപ്പും ഫേസ്‌ബുക്കും നിരോധിക്കുക: യുപിയിൽ ഖാപ് തലവന്മാരുടെ ഉത്തരവ് പുറത്ത്; പിന്തുണച്ച് കേന്ദ്ര മന്ത്രിയും

പ്രണയിച്ചു കല്യാണം കഴിക്കുന്നവരെ കൊല്ലുക; പെൺകുട്ടികൾക്ക് വാട്ട്‌സാപ്പും ഫേസ്‌ബുക്കും നിരോധിക്കുക: യുപിയിൽ ഖാപ് തലവന്മാരുടെ ഉത്തരവ് പുറത്ത്; പിന്തുണച്ച് കേന്ദ്ര മന്ത്രിയും

ജാട്ട് സമുദായത്തിലെ പെൺകുട്ടികൾ വാട്ട്‌സ്ആപ്പും ഫേസ്‌ബുക്കും ഉപയോഗിക്കരുതെന്ന പ്രാകൃത ഉത്തരവുമായി പടിഞ്ഞാറൻ യുപിയിലെ ജാട്ട് വിഭാഗത്തിന്റെ 18 ഖാപ് നേതാക്കൾ ചേർന്ന് ഉത്തരവിറക്കി. പെൺകുട്ടികളെ പ്രണയിക്കുന്നതിൽ നിന്നും ഇവർ വിലക്കിയിട്ടുണ്ട്. മുസാഫർനഗർ, ഷാംലി, മീററ്റ് എന്നിവിടങ്ങളിലെ നൂറ് ഗ്രാമങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ ഖാപ്. ഖാപ് പഞ്ചായത്തുകളുടെ ഈ വിവാദ ഉത്തരവിനെ പിന്തുണച്ച് കേന്ദ്ര കൃഷി സഹമന്ത്രിയും മുസാഫർനഗർ എംപിയുമായ സഞ്ജീവ് ബലിയാൻ സഞ്ജീവ് ബലിയാൻ രംഗത്തെത്തുകയും ചെയ്തിരിക്കുന്നു. എഴുതപ്പെട്ട ഖാപ് ചരിത്രത്തിന്റെ സൂക്ഷിപ്പുകാരനായിരുന്ന ചൗധരി കാബൂൽ സിംഗിന്റെ 125-ാം ജന്മദിനാഘോഷ പരിപാടിയുടെ ഭാഗമായി ചേർന്ന ഖാപ് യോഗത്തിലാണ് ഈ തീരുമാനം. ജാട്ട് സമുദായത്തിൽ പ്രണയ വിവാഹങ്ങൾ പൂർണായി നിരോധിച്ചിട്ടുണ്ടെന്നും ഈ ഉത്തരവ് ലംഘിക്കുന്നവർ കൊല്ലപ്പെടുമെന്നും ഖാപ് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ വർഷം പെൺകുട്ടികൾ ജീൻസ് ധരിക്കാൻ പാടില്ലെന്നും മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ലെന്നും ഉത്തരവിറക്കിയതും ഇതേ ഖാപ് പഞ്ചായത്ത് തന്നെയാണ്. ഏതെങ്കിലും പെൺകുട്ടി പ്രണയത്തിലാണെന്നു കണ്ടെത്തിയാൽ അവളെ ഗംഗയിലെറിയണമെന്ന് യോഗത്തിനിടെ ഭാരതീയ കിസാൻ യൂണിയനിലെ (ബികെയു) ജാട്ട് നേതാവ് ചന്ദ്രപാർ ഫൗസി പറഞ്ഞു. പ്രണയത്തിൽ വീഴുന്നതിൽ നിന്നും പെൺകുട്ടികളെ രക്ഷിതാക്കൾ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കണമെന്നും അനുസരിക്കുന്നില്ലെങ്കിൽ അവരെ ഗംഗയിൽ എറിയണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

നമ്മുടെ സമുദായത്തെ സംരക്ഷിക്കുന്ന കാര്യത്തിൽ ഒരു അധികാരികളേയും ഭയക്കേണ്ട കാര്യമില്ലെന്ന് ബികെയു പ്രസിഡന്റ് രാജു അഹ്‌ലാവത്ത് പറഞ്ഞു. 'സ്വന്തം ഗോത്രക്കാരുമായി പ്രണയത്തിലാകുകയും വിവാഹം കഴിക്കുന്നവരും ഭ്രാന്തരാണ്‌. അവർക്ക് ഭാര്യയും ഭർത്താവുമായി ജീവിക്കാനാവില്ല. ഇത്തരക്കാർ സ്വബോധമില്ലാത്തവരാണ്. ഇവർക്ക് ജീവിക്കാൻ അവകാശമില്ല,' രാജു പഞ്ഞു.

'രക്ഷിതാക്കൾ പെൺകുട്ടികിളെ സൂക്ഷ്മമായി നിരീക്ഷിക്കണം. മൊബൈൽ ഫോണോ ഇന്റർനെറ്റ് ലഭിക്കുന്ന മറ്റു ഉപകരണങ്ങളോ അവരെ ഉപയോഗിക്കാൻ അനുവദിക്കരുത്. വാട്ട്‌സ്ആപും ഫേസ്‌ബുക്കും ഉപേയാഗിക്കുന്നത് പാശ്ചാത്യ സംസ്‌കാരമാണ്. നമുക്ക് ഇതൊന്നും പിന്തുടരാനാവില്ല,' മഹാറാണ പ്രതാപ് സംഘർഷ് സമിതി ദേശീയ പ്രസിഡന്റും പ്രമുഖ ജാട്ട് നേതാവുമായ ഠാക്കൂർ നരേന്ദ്ര പുന്ദിർ പറഞ്ഞു. ഖാപ് പഞ്ചായത്തുകൾ നേരത്തേയും പല ഉത്തരവുകളും ഇറക്കിയിരുന്നെങ്കിലും മുസാഫർനഗറിലും ഷംലിയിലും കഴിഞ്ഞ വർഷമുണ്ടായ കലാപങ്ങളെ തുടർന്ന് ഇവയെല്ലാം നിഷ്‌ക്രിയമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP