Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൈസൂരിലെ സോലാപൂരിൽ ആട് പ്രസവിച്ചത് മനുഷ്യനോട് സാദൃശ്യമുള്ള കുട്ടികളെ; അപശകുനമെന്ന് ഗ്രാമവാസികൾ!

മൈസൂരിലെ സോലാപൂരിൽ ആട് പ്രസവിച്ചത് മനുഷ്യനോട് സാദൃശ്യമുള്ള കുട്ടികളെ; അപശകുനമെന്ന് ഗ്രാമവാസികൾ!

മൈസൂരൂ: കർണ്ണാടകയിലെ ഗ്രാമിത്തിൽ ആട് പ്രസവിച്ചത് മനുഷ്യനോട് സാദൃശ്യമുള്ള ആട്ടിൻകുട്ടികളെ. മൈസൂരിലെ സോലാപൂരിലാണ് സംഭവം. തിങ്കളാഴ്‌ച്ച വൈകീടോട്ടെയുണ്ടായ പ്രസവവാർത്ത ചുരുങ്ങിയ സമയം കൊണ്ടാണ് അതിവേഗം പടർന്നത്. വൈകീട്ട് 6.30ന് ആദ്യത്തെ ആട്ടിൻ കുട്ടി പിറന്നു. മണിക്കൂറുകൾക്ക് ശേഷം മറ്റൊരു പെൺ ആട്ടിൻകുട്ടിയുമാണ് ജനിച്ചത്. പക്ഷേ പ്രസവത്തോടെ തന്നെ അവയുടെ മരണം സംഭവിച്ചിരുന്നു.

ജനിച്ച ആട്ടിൻകുട്ടിയുടെ രൂപം എഴുപത് ശതമാനത്തോളം മനുഷ്യന്റെ ശരീരപ്രകൃതിക്ക് സമാനമാണെന്നതാണ് ആശ്ചര്യത്തിനും ഭീതിക്കും വഴിമാറിയത്. ആട്ടിൻകുട്ടിയുടെ കണ്ണുകൾ, മൂക്ക്, വായ എന്നിവയും ഏറെക്കുറെ മനുഷ്യന്റേതിന് സമാനമാണ്. കാലുകളും മനുഷ്യന്റേതിന് സമാനമാണ്. ചെവികളും പാദവും മാത്രമാണ് ആടിന്റേതായുള്ളത്.

ക്ഷീരകർഷകനായ ഭാസ്‌കർ വളർത്തുന്നതാണ് ആട്. നാല് വർഷമായി താൻ വളർത്തുന്ന ആട് പത്ത് കുട്ടികളെ പ്രസവിച്ചിട്ടുണ്ടെന്ന് അയാൾ പറഞ്ഞു. അപൂർവ പ്രസവത്തെ കുറിച്ച് അറിഞ്ഞ് നിരവധി പേരാണ് ഭാസ്‌കറിന്റെ വീട്ടിൽ എത്തിയത്. ഇത് അപശകുനമാണെന്ന് പറഞ്ഞ ചിലർ, എത്രയും വേഗം മറവുചെയ്യാൻ നിർദേശിച്ചു. അതേസമയം ജനിതക പ്രശ്‌നങ്ങളാവാം ഇതിന് കാരണമെന്ന് മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.ദേവദാസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP