Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗോഡ്സെയുടെ പ്രതിമ എത്രയും വേഗം നീക്കം ചെയ്യണം; ക്ഷേത്രം വേണ്ട എന്ന് പറഞ്ഞാൽ വിഗ്രഹാരാധനയും വേണ്ട; ഹിന്ദു മഹാസഭയുടെ നീക്കത്തിനെതിരെ ഗ്വാളിയോർ ഭരണകൂടം

ഗോഡ്സെയുടെ പ്രതിമ എത്രയും വേഗം നീക്കം ചെയ്യണം; ക്ഷേത്രം വേണ്ട എന്ന് പറഞ്ഞാൽ വിഗ്രഹാരാധനയും വേണ്ട; ഹിന്ദു മഹാസഭയുടെ നീക്കത്തിനെതിരെ ഗ്വാളിയോർ ഭരണകൂടം

ഗ്വാളിയോർ: ഭോപ്പാലിലെ ഹിന്ദുമഹാസഭ ഓഫീസിൽ സ്ഥാപിച്ച നാഥുറാം വിനായക് ഗോഡ്സെയുടെ പ്രതിമ എത്രയും വേഗം നീക്കം ചെയ്യാൻ അധികൃതരുടെ നിർദ്ദേശം. ക്ഷേത്രം വേണ്ട എന്ന് പറഞ്ഞാൽ വിഗ്രഹാരാധനയും വേണ്ട എന്നാണെന്ന് അഖില ഭാരതീയ ഹിന്ദുമഹാസഭയോട് ജില്ലാഭരണകൂടം വ്യക്തമാക്കി.

ക്ഷേത്രം നിർമ്മിക്കാൻ സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുമഹാസഭ ജില്ലാ ഭരണകൂടത്തിന് അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷ ഗ്വാളിയോർ ഭരണകൂടം നിഷേധിച്ചതോടെയാണ് ഭോപ്പാലിലെ ഓഫീസിൽ ഗോഡ്സെയുടെ പ്രതിമ സ്ഥാപിച്ച് ആരാധനയും പൂജയും ആരംഭിച്ചത്. തുടർന്നാണ് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ശിവ് രാജ് സിങ് വർമ്മയാണ് ഹിന്ദുമഹാസഭ വൈസ് പ്രസിഡന്റ് ജയ് വീർ ഭരദ്വാജിന് നോട്ടീസ് അയച്ചത്. പ്രതിമ സ്ഥാപിച്ച് പൂജ നടത്തുകയും ആരാധിക്കുകയും ചെയ്തതിലൂടെ ആ സ്ഥലത്തെ ക്ഷേത്രമെന്ന് സ്വയം വിശേഷിപ്പിക്കുകയായിരുന്നു സംഘടനയെന്ന് നോട്ടീസിൽ പറയുന്നു.

ഇത് 2001ലെ ക്ഷേത്രനിർമ്മാണ നിയമത്തിന്റെ ലംഘനമാണ്. അഞ്ച് ദിവസത്തിനകം സംഭവത്തിൽ വിശദീകരണം നൽകണമെന്നും പ്രതിമ നീക്കം ചെയ്യണമെന്നും നോട്ടീസിൽ പറയുന്നു. അല്ലാത്ത പക്ഷം ശക്തമായ നിയമനടപടികൾക്ക് സംഘടന വിധേയരാവേണ്ടിവരുമെന്നും മജിസ്ട്രേറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സ്വന്തം സ്ഥലത്ത് എന്തും നിർമ്മിക്കാനുള്ള അവകാശം ഒരു ഇന്ത്യൻ പൗരന് ഉണ്ടെന്നിരിക്കെ ഹിന്ദുമഹാസഭ യാതൊരു നിയലംഘനവും നടത്തിയിട്ടില്ലെന്ന് ജയ് വീർ ഭരദ്വാജ് പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP