Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യ സ്‌നേഹത്തിന്റെ വീമ്പു പറയുന്നവർ രാഷ്ട്ര പിതാവിന്റെ ഘാതകന് അമ്പലം പണിതു; ഗോഡ്‌സെയുടെ ചിതാഭസ്മം കലശയാത്രയായി കൊണ്ട് വന്ന് ഹിന്ദു മഹാസഭ; എന്തുകൊണ്ട് ഗാന്ധിയെ കൊലപ്പെടുത്തി എന്ന ചർച്ചയിൽ സജീവം; യു.പിയിലെ ഇടപെടലിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്

രാജ്യ സ്‌നേഹത്തിന്റെ വീമ്പു പറയുന്നവർ രാഷ്ട്ര പിതാവിന്റെ ഘാതകന് അമ്പലം പണിതു; ഗോഡ്‌സെയുടെ ചിതാഭസ്മം കലശയാത്രയായി കൊണ്ട് വന്ന് ഹിന്ദു മഹാസഭ; എന്തുകൊണ്ട് ഗാന്ധിയെ കൊലപ്പെടുത്തി എന്ന ചർച്ചയിൽ സജീവം; യു.പിയിലെ ഇടപെടലിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്

ഭോപ്പാൽ: ഹിന്ദുമഹാസഭയുടെ ഗ്വാളിയർ ഓഫീസിൽ മഹാത്മാഗാന്ധിയുടെ ഘാതകൻ ഗോഡ്സെയുടെ പ്രതിമ സ്ഥാപിച്ചു. ഗോഡ്സെയുടെ വിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ഠ നടത്തിയതായി ഹിന്ദു മഹാസഭ ദേശീയ പ്രസിഡന്റ് ജയ്വീർ ഭരദ്വാജ് അറിയിച്ചു.

ഭരണകൂടത്തിന്റെ അനുമതിയോടെയാണു നടപടിയെന്ന് അദ്ദേഹം അവകാശപ്പെട്ടു.എന്നാൽ, പ്രതിമ സ്ഥാപിച്ചതിൽ കോൺഗ്രസ് പ്രതിഷേധിച്ചു. ഹിന്ദുമഹാസഭ നിയമം ലംഘിച്ചാൽ നടപടിയെടുക്കുമെന്നു ബിജെപി. വക്താവ് രജനീഷ് ജെയിൻ അറിയിച്ചു

ഉത്തർപ്രദേശിലെ സീതാപുർ ജില്ലയിലെ സിദ്ധൗളി പാര ഗ്രാമത്തിലാണ് ഗാന്ധി ഘാതകന് അമ്പലം പണിതത്, ഹിന്ദു മഹാസഭ ഉത്തർ പ്രദേശിൽ ഗാന്ധിയുടെ ചരമദിനത്തിൽ തന്നെ ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തിയിരുന്നു, ഗോഡ്‌സേയുടെ ബന്ധുവായ ഹിമാനി സവർക്കർ പൂനയിൽ സൂക്ഷിച്ചിരിക്കുന്ന ഗോഡ്‌സേയുടെ ചിതാഭസ്മം കലശയാത്രയായി സിദ്ധൗളിയിൽ കൊണ്ടുവന്നിരുന്നു. ഹിന്ദു മഹാസഭയുടെ വർക്കിങ് പ്രസിഡന്റ് കമലേഷ് തിവാരിയുടെ പേരിലുള്ള ഭൂമിയിലാണു ഗോഡ്‌സെയ്ക്കുള്ള ക്ഷേത്രം പണിഞ്ഞത്.

അതിനിടെ, ഗാന്ധി വധത്തെക്കുറിച്ചു ഗോഡ്‌സേയുടെ ന്യായീകരണങ്ങൾ നിരത്തി 'എന്തു കൊ ണ്ടു ഞാൻ ഗാന്ധിയെ കൊലപ്പെടുത്തി എന്ന ഗ്രന്ഥം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി പുസ്തകത്തിന്റെ ഇംഗ്‌ളീഷ് പതിപ്പും പുനഃപ്രസിദ്ധീകരിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.

കുറച്ച് കാലം മുമ്പ് ബിജെപി എംപി സാക്ഷി മഹാരാജ് ഗോഡ്സേയെ സ്വരാജ്യസ്നേഹി, ദേശീയവാദി എന്നൊക്കെ വിശേഷിപ്പിച്ചിരുന്നു, . ഗോഡ്സേ കൊല്ലേണ്ടിയിരുന്നത് ഗാന്ധിയെ ആയിരുന്നില്ല മുൻ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റുവിനെയായിരുന്നു എന്ന് ആർ.എസ്.എസിന്റെ മലയാളി വക്താവും പറഞ്ഞിരുന്നു,

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP